Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ കിളിക്കൂട് 3

നടക്കുന്ന വഴിയും അവൻ ഒന്നും സംസാരിച്ചിരുന്നില്ല. ഉള്ളിൽ ഭയം ഉണ്ടായിരുന്നതിനാൽ ഞാനും ഒന്നും ചോദിച്ചില്ല. മൗനം ഭഞ്ജിച്ചു കൊണ്ട് അവൻ ” നിന്നെ അവിടെക്ക് ഒന്നും കാണുന്നില്ലല്ലോ, അല്ലെങ്കിൽ ഇടയ്ക്കിടക്ക് വീട്ടിലേക്ക് വരുന്നത് ആണല്ലോ അതുപോട്ടെ ഞാൻ ചോദിക്കാൻ വന്നത് വേറൊരു കാര്യമാ, നീ കഴിഞ്ഞ രാത്രി എന്താണ് ചെയ്തത്? കിളി എന്നോട് എല്ലാം പറഞ്ഞു ” ഇത് കേട്ടതോടുകൂടി എന്താ സർവ്വനാഡിയും തളർന്നു ഞാൻ മറ്റേതോ ലോകത്തായി അവൾ എല്ലാം പറഞ്ഞു കൊടുത്തിരിക്കുന്നു.

 

ഇനി എന്തു പറയാൻ ചെയ്തത് എല്ലാം തെറ്റാണ്, തെറ്റ് ഏറ്റു പറഞ്ഞിട്ടും കാര്യമില്ല അത്രയ്ക്കും അധാർമ്മികമായ പ്രവർത്തിയാണ് എൻറെ കയ്യിൽ നിന്നും വന്നുചേർന്നിട്ടുള്ളത്. എന്നാലും ഞാൻ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല ഞാൻ ഇന്നുകൂടി കരഞ്ഞു മാപ്പുപറഞ്ഞ് അപേക്ഷിച്ചതാണ്, എന്നിട്ടും മനസ്സലിവ് തോന്നിയില്ല എന്നല്ലേ ഇതിൽ നിന്നും മനസ്സിലാകുന്നത്. എൻറെ തൊണ്ടയിലെ വെള്ളം വറ്റിവരണ്ടു, ചിറയിൽ നല്ല തണുത്ത കാറ്റ് ഉണ്ടായിട്ടും വിയർത്തു കുളിച്ചു. മറുപടിക്ക് വേണ്ടി ഞാൻ വലഞ്ഞു.

 

എന്തുപറയും ഏതായാലും ഏറ്റു പറയാം എന്ന പ്രതീക്ഷയിൽ ” പ്രകാശ ഞാൻ ” എന്ന് പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ അവൻ ” എടാ വല്യമ്മ അവിടെ ഇല്ലാതിരുന്ന സമയത്ത് രാത്രിയിൽ നീ” ഇതു മുഴുവൻ പറക്കുന്നതിന് മുമ്പ് ഞാൻ അവൻറെ കൈകളിൽ പിടിച്ച് പൊട്ടിക്കരയാനുള്ള ഭാവത്തിലേക്ക് എത്തുന്നതിനുമുമ്പ് ” രാത്രി ഒമ്പത് മണി വരെ അവളെ ഒറ്റയ്ക്ക് ആക്കി എവിടെപ്പോയിരുന്നു. അവൾ ഒരുപാട് പേടിച്ച് ആണ് ഇരുന്നത് എന്ന് പറഞ്ഞു” ഇത് കേട്ടതോടുകൂടി എൻറെ ശ്വാസം നേരെ വീണു.

 

” അവൾ നിന്നോട് ഒന്നും ചോദിക്കരുത് എന്ന് പറഞ്ഞിട്ടാണ് ഞാൻ ഇങ്ങോട്ടു കൂട്ടി കൊണ്ടുപോന്നത്, അവൾ പറഞ്ഞു അത് ഒരിക്കലും നിന്നോട് ചോദിക്കരുത് എന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ പതിയെ നിന്നെ അവിടെ നിന്നും മാറ്റിയത് ” വീണ്ടും തീവെട്ടി. എന്താണാവോ അടുത്ത രഹസ്യം എന്തു കോടാലി ആണ് ആവോ പറഞ്ഞിട്ടുള്ളത്. ഇപ്പോൾ ഒരു പെരുമഴ പെയ്തു തോർന്നതേയുള്ളൂ അടുത്ത പേമാരി എന്താണാവോ വീണ്ടും എൻറെ ഹൃദയം പടപടാ ഇടിക്കാൻ തുടങ്ങി. ” നിനക്ക് ഒരു ലൈൻ ഉണ്ടെന്നൊക്കെ പറയുന്നത് കേട്ടല്ലോ ആരാടാ അത്.

 

അവളോട് ചോദിച്ചിട്ട് അവൾ അതിനു മറുപടി തന്നില്ല, നമ്മൾ തമ്മിൽ സുഹൃത്തുക്കൾ ആയതു കൊണ്ടായിരിക്കാം അവൾ എന്നോട് വിവരം പറഞ്ഞത്. നിൻറെ അടുത്ത് ചോദിക്കരുത് എന്ന് പറഞ്ഞെങ്കിലും ഞാൻ പറയുമെന്ന് അവൾക്കറിയാം, ഒന്നുകൂടി പറഞ്ഞു നീ നോക്കുന്ന പെൺകുട്ടിക്ക് നിന്നെ ഇഷ്ടമല്ല എന്നു കൂടി അവൾ പറഞ്ഞു, ആരാടാ ആ പെൺകുട്ടി അവളോട് പറഞ്ഞില്ല നീ എൻറെ കൂട്ടുകാരൻ അല്ലേ നിനക്ക് എന്നോട് പറഞ്ഞുകൂടെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025