ഷംന : അർജുനോ…?
തിരിഞ്ഞ് ക്ലോക്കിൽ സമയം നോക്കി
ഷംന : ഇന്നെന്താ നേരത്തെ,സമയം പത്താവുന്നുള്ളല്ലോ
ഒന്ന് പരുങ്ങി കൊണ്ട് ഇന്നലെ ഇട്ടിരുന്ന ഗ്രേ പൈജമായും ഷർട്ടും ഇട്ട് മുടിയും അഴിച്ചിട്ടു നിൽക്കുന്ന ഷംനയെ നോക്കി
ഞാൻ : അത്.. ഇവിടെ അടുത്ത് വരെ വന്നതാ
വാതിൽക്കൽ നിന്ന് പരുങ്ങുന്ന എന്നെനോക്കി പുഞ്ചിരിച്ചു കൊണ്ട്
ഷംന : എവിടെ വന്നത് ?
ഞാൻ : അത്…
അപ്പോഴേക്കും ബ്ലാക്ക് നൈറ്റിയും ഉടുത്ത് ഹാളിലേക്ക് വന്ന
സീനത്ത് : ആരാ മോളെ?
ഷംന : ഉമ്മയുടെ ഡ്രൈവിംഗ് സാറാണ്
സീനത്ത് : സാറോ…
എന്ന് പറഞ്ഞ് വാതിലിനടുത്തേക്ക് വന്നു , എന്നെ കണ്ട
സീനത്ത് : ആഹാ അർജുനായിരുന്നോ
ഷംന : അതല്ലേ ഞാനും പറഞ്ഞേ
സീനത്ത് : എന്താ അർജുൻ രാവിലെ തന്നെ?
ഞാൻ പറയാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ഇടയിൽ കയറി
ഷംന : ഈ വഴി പോയപ്പോ ചുമ്മാ കയറിയതാ ഉമ്മ
സീനത്ത് : ഓ.. എന്നാ അകത്തേക്ക് വാ
അകത്തു കയറിയ എന്നോട്
സീനത്ത് : ഇരിക്ക് അർജുൻ, ഞാൻ കുളിക്കാൻ പോവായിരുന്നു
കസേരയിൽ ഇരിക്കും നേരം
സീനത്ത് : മോളെ അർജുന് ചായ കൊടുക്ക് ഞാൻ കുളിച്ചിട്ട് വരാം
എന്ന് പറഞ്ഞ് സീനത്ത് മുറിയിൽ കയറി വാതിൽ അടച്ചു, മുടി കെട്ടിവെച്ച് അടുക്കളയിലേക്ക് നടന്ന് ചിരിച്ചു കൊണ്ട്
ഷംന : മധുരം കൂടുതലാണോ?
ഞാൻ : ആ കുറച്ച് കൂടുതലാ
ഷംന : മം… കണ്ടപ്പൊഴേ തോന്നി, അപ്പൊ കടുപ്പം
ഞാൻ : ഓ… ലൈറ്റ് മതി
ഷംന : അശ്ശെ ലൈറ്റോ..
ഞാൻ : ആ…
ചിരിച്ചു കൊണ്ട് ഷംന അടുക്കളയിൽ ചെന്ന് ചായ വെക്കാൻ നേരം ഹാളിലെ ടി വി യിൽ വെച്ചിരിക്കുന്ന എം ടി വി യിലെ ഹിന്ദിപ്പാട്ടും കണ്ട് ഞാൻ ഇരുന്നു, ഈ സമയം മുറിയിൽ ഫോൺ എടുത്ത് ബീനയെ വിളിച്ച്
സീനത്ത് : ഹലോ ചേച്ചി, അർജുൻ വന്നട്ടുണ്ട്
