Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ മാളു 2

 

പെട്ടെന്ന് അവരവിടെ ഉണ്ടല്ലോ എന്ന ഓർമ്മയിൽ പതിയെ ഒന്നും സംഭവിക്കാത്ത പോലെ അവർക്ക് നേരെ നോക്കി “ഷാഫിക്ക എന്തായിരുന്നു ഉച്ചവരെ ഒക്കെ ഇൻ്റർവ്യൂ? അത്രക്കും ആളുകളുണ്ടായിരുന്നോ” എന്ന് ചോദിച്ചു. ഷാഫിക്ക: അതല്ലെടാ ഇന്ന് തന്നെ ഷോർട്ട് ലിസ്റ്റ് ചെയ്ത് ഫൈനൽ ഇൻ്റർവ്യും കഴിഞ്ഞ് ആളെ അപ്പോയൻ്റ് ചെയ്തു’. ഞാൻ: ഹേ ഇത്ര പെട്ടെന്നോ?? ഷാഫിക്ക: ആഹ് സാജൻ സാർ ചൈനയിലേക്ക് പർചേഴ്സിനായി തിങ്കളാഴ്ച്ച പോവുകയാ അതോണ്ട് ഇന്നു തന്നെ ഫൈനലൈസ് ചെയ്ത് ആളെ എടുക്കണം എന്ന് പറഞ്ഞു. ഞാൻ: എന്നിട്ടാരെയാ എടുത്തത്? ഷാഫിക്ക: രണ്ടു പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തിരുന്നു. അതിൽ റിയ എന്ന ഒരു കുട്ടിയെ ആണ് അപ്പോയൻ്റ് ചെയ്തത്. “റിയ” അപ്പോൾ അതാണ് ആ സുന്ദരിപ്പെണ്ണിൻ്റെ പേര്, ഞാൻ മനസ്സിൽ പറഞ്ഞു. എന്നിട്ട് താൽപര്യമില്ലാത്ത പോലെ ഞാൻ: ആരായിരുന്നു മറ്റേ കക്ഷി? ഷാഫിക്ക: ഒരു കിടിലൻ അമ്മായി, അവർക്കായിരുന്നു എക്സ്പീരിയൻസ് കൂടുതൽ, മാത്രമല്ലാ നന്നായി ഇംഗ്ലീഷും സംസാരിക്കുന്നുണ്ട്..

 

പെട്ടെന്ന് ഇടയിൽ കയറി ഞാൻ ചോദിച്ചു: എന്നിട്ടെന്തു പറ്റി? ഷാഫിക്ക: (ചിരിച്ച് കൊണ്ട് ) ഇപ്പോഴെ നിങ്ങൾ സെയിൽസിലെ വാനരൻമാർ വിരുതൻമാർ ആണ്. ആ അമ്മായി ഇവിടെ വന്നാൽ നിങ്ങടെ ഉള്ള സെയിൽ പെർഫോമൻസ് കൂടി ഇല്ലാതാവും എന്ന് സാജൻ സാർ പറഞ്ഞു. പെട്ടെന്ന് ചവച്ചിറക്കിയ ചോറ് തരിപ്പിൽ കയറി ഞാൻ ചുമച്ചു. വേഗം തന്നെ മോണ അവളുടെ ഇടുതു കൈ എത്തിച്ച് എൻ്റെ നെറുകിൽ തട്ടി തന്നു. അപ്പോളവളുടെ വലതു മുല എൻ്റെ ഇടത്തേ കൈയിൽ അമർന്നു കൊണ്ടിരിക്കായിരുന്നു. ഞാൻ വീണ്ടു ചുമച്ചപ്പോൾ അവൾ ഒന്നു കൂടി ചേർന്നിരുന്ന് നെറുകിൽ തട്ടി തന്ന് വെള്ളത്തിൻ്റെ കുപ്പി എൻ്റെ നേരെ നീട്ടി.

 

ഷിൻറ്റോ ചേട്ടൻ ഒരു ആക്കിയ ചിരി ചിരിച്ച് കൈ കഴുകാൻ എഴുന്നേറ്റു. പിന്നാലെ എണീറ്റ ഷാഫിക്കാനോട് ഞാൻ പറഞ്ഞു: ഷാഫിക്കാ താഴെ.പോണുണ്ടെങ്കിൽ എനിക്ക് കൂടി ഒരു സിഗററ്റ് മേടിക്കണേ ഞാനിതാ വരുന്നു. ഷാഫിക്ക: ഇല്ലെടാ ആ അപ്പോയൻ്റ് ചെയ്ത കുട്ടി ഇപ്പോൾ അപ്പോയൻമെൻ്റ് ലെറ്റർ മേടിക്കാൻ വരും. ലഞ്ച് ബ്രേക്ക് കഴിഞ്ഞ് വന്ന് മേടിച്ചോളാനാ പറഞ്ഞത്. നാളെ ജോയിൻ ചെയ്യേണ്ടതല്ലേ.. നാളെ അവൾ ഞങ്ങളുടെ കൂടെ ഇവിടെ ജോലിക്കുണ്ടാവും എന്നാലോചിച്ചപ്പോൾ എൻ്റെ മനസ്സിനെന്തോ ഒരു വല്ലാത്ത സന്തോഷം. പെട്ടെന്നാണ് അവൾ ലെറ്റർ മേടിക്കാൻ ഇപ്പോൾ വരുമല്ലോ എന്ന് ഓർത്തത്. വേഗം കഴിച്ച് തീർക്കാനായി ടേബിളിനടുത്തേക്ക് നീങ്ങി ഇരിക്കാൻ നോക്കിയപ്പോഴാണ് എൻ്റെ കാൽമുട്ടിൻ്റെ വശത്ത് മോണ അവളുടെ കാൽമുട്ട് കൊണ്ട് ഉരക്കുന്നത് ശ്രദ്ധിച്ചത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025