Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ നിലാപക്ഷി 2

അവളുടെ ആ സംസാരം കേട്ട് അവന്റെ മുഖത്ത് ചെറുതായി പുഞ്ചിരി പടർന്നു. അത് കണ്ടപോഴേക്കും അവൾക്ക് ആശ്വാസം ആയി.
അവന്റെ മടിയിലേക്കു തലവച്ചു കിടന്ന് വയറിൽ ഇരു കൈയും കൊണ്ട് ചുറ്റിപ്പിടിച്ച് ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
“എന്നെ കൊന്നാലും ഞാൻ എവിടന്നു പോകൂല്ല.”
അവൻ ചെറു ചിരിയോടെ അവളുടെ തലയിൽ തലോടി. അവൾ പിന്നെ അവന്റെ മടിയിൽ നിന്നും എഴുന്നേറ്റില്ല.. പതുക്കെ പതുക്കെ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.
.
.
രാവിലെ ഉറക്കം എഴുന്നേറ്റപ്പോഴാണ് താൻ ഇന്നലെ രാത്രി ശ്രീഹരിയുടെ മടിയിൽ കിടന്ന് ഉറങ്ങിപ്പോയി എന്ന കാര്യം അവൾ മനസിലാക്കിയത്.
അവൾ അവന്റെ മടിയിൽ കിടന്നുകൊണ്ട് തന്നെ ശ്രീഹരിയുടെ മുഖത്തേക്ക് നോക്കി. സോഫയിൽ ചാരി ഇരുന്ന് നല്ല ഗാഢ നിദ്രയിൽ ആണ് അവൻ. അപ്പോഴും അവന്റെ വലംകൈ ജീന താഴേക്ക് വീണുപോകാതിരിക്കാൻ അവളുടെ നെഞ്ചിൽ കൂടി ചുറ്റി പിടിച്ചിട്ടുണ്ട്.
അവൾ ശ്രീഹരിയെ ഉണർത്താതെ സാവധാനം അവന്റെ കൈ തന്റെ നെഞ്ചിൽ നിന്നും എടുത്തു മാറ്റി, എന്നിട്ട് അവന്റെ മടിയിൽ നിന്നും എഴുന്നേറ്റിരുന്നു. അപ്പോഴാണ് ടോപ് മുകളിലേക്ക് ചുരുണ്ടു കയറി തന്റെ വയറിന്റെ കുറച്ചു ഭാഗം നഗ്നമാണെന്നു അവൾ മനസിലാക്കിയത്.
‘ശോ.. ഇന്നലെ ജീൻസും ടോപ്പും മാറാനും മറന്നു പോയി, ഇതിപ്പോൾ വയർ ഇച്ചായൻ കണ്ട് കാണുമോ?’
ടോപ് താഴേക്ക് വലിച്ചിടുന്നതിനിടയിൽ അടുത്ത ചിന്ത അവളുടെ മനസ്സിൽ കൂടി കടന്നു പോയി.
‘അല്ലെങ്കിൽ തന്നെ വയറിന്റെ കുറച്ചു ഭാഗം ഇച്ചായൻ കണ്ടെന്നും പറഞ്ഞ് ഇപ്പോൾ എന്തുണ്ടാകാനാ.’
അവൾ അവിടിരുന്ന മദ്യത്തിന്റെ കുപ്പി കൈയിലെടുത്തു. പകുതിയോളം അതിലിനിയും ബാക്കി ഉണ്ട്. ജീന കുപ്പിയും ഗ്ലാസും പ്ലേറ്റും എടുത്ത് അടുക്കളയിലേക്ക് നടന്നു. ശ്രീഹരി അപ്പോഴും ഗാഢമായ ഉറക്കത്തിൽ തന്നെ ആയിരുന്നു.
കോഫി ഉണ്ടാക്കാനായി പാലും വെള്ളവും ചൂടാക്കാനായി വച്ച ശേഷം അവൾ ഡ്രസ്സ് മാറാനായി റൂമിലേക്ക് പോയി.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025