Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ നിലാപക്ഷി 9

ഇടക്കെപ്പോഴോ അവന്റെ നോട്ടം ജീനയിലേക്ക് തിരിഞ്ഞു. വയലറ്റ് കളർ ചുരിദാറും ഇട്ട് ടേബിളിൽ തല ചേർത്ത് തന്നെ നോക്കി കിടക്കുന്ന ജീനയിൽ വല്ലാത്തൊരു കുട്ടിത്തം അവനു തോന്നി.
ശ്രീഹരി തന്നെ ശ്രദ്ധിക്കുന്നത് കണ്ട് ജീന കണ്ണുകൾ കൊണ്ട് എന്താ എന്ന് ആഗ്യത്തിൽ ചോദിച്ചു.
“നിനക്ക് ഏത് ഡ്രസ്സ് ഇട്ടാലും ഒടുക്കത്തെ ഭംഗി ആണല്ലോടി.”
ജീനയുടെ കവിളുകൾ പെട്ടെന്ന് രക്തം ഇരച്ചെത്തി ചുവന്നു തുടത്തു.
“ചുമ്മാ കളിയാക്കല്ലേ ഇച്ചായാ..”
“കളിയാക്കിയതൊന്നും അല്ല.. നിന്നോട് ആരും പറഞ്ഞിട്ടില്ലേ നിന്നെ കാണാൻ ഭയങ്കര ഭംഗി ആണെന്ന്.”
“എന്നോടൊന്നും ആരും പറഞ്ഞിട്ടില്ല.”
“ആഹാ.. എങ്കിൽ അതൊന്നു അറിയണമല്ലോ.. നമുക്ക് എല്ലാപേരോടും ചോദിച്ച് നോക്കാം നിന്നെ കാണാൻ എങ്ങാനുണ്ടെന്ന്.”
അവൾ ശ്രീഹരിയെ കളിയാക്കി കൊണ്ട് പറഞ്ഞു.
“അഹ്.. എങ്കിൽ എന്നെ പിടിച്ച് നിർത്തി എല്ലാപേരോടും ചോദിച്ച് നോക്ക് എന്നെ കാണാൻ എങ്ങനുണ്ടെന്ന്.”
“ഞാൻ ചോദിക്കുമേ..”
“അഹ്, ചോദിച്ചോന്നെ..”
ശ്രീഹരി പെട്ടെന്ന് ഫോൺ എടുത്ത് HR മാനേജരെ വിളിച്ച് പറഞ്ഞു കാബിനിലേക്ക് വരാൻ.
നിമിഷങ്ങൾക്കകം HR മാനേജർ കാബിനിൽ എത്തി.
“എന്താ സാർ വിളിച്ചത്.”
“നമ്മുടെ സ്റ്റാഫിനോടെല്ലാം ജോലി നിർത്തി പെട്ടെന്ന് തന്നെ ഹാളിലേക്ക് വരാൻ പറ.”
ശ്രീഹരി പറഞ്ഞത് കേട്ട് ജീന ഒന്ന് ഞെട്ടി.
ശ്രീഹരി എന്താ അങ്ങനെ ഒരു ആവിശ്യം പറഞ്ഞതെന്ന് അറിയാതെ ഒരു നിമിഷം അവിടെ അറച്ച് നിന്ന ശേഷം HR മാനേജർ കാബിനു പുറത്തേക്ക് പോയി.
HR മാനേജർ പുറത്തേക്ക് പോയതും ജീന ചോദിച്ചു.
“എന്തിനാ എല്ലാരോടും ഹാളിൽ വരാൻ പറഞ്ഞെ?”
“നീ അല്ലെ പറഞ്ഞത് എല്ലാരോടും നിന്നെ കാണാൻ എങ്ങനുണ്ടെന്ന് ചോദിയ്ക്കാൻ.”
“ഇച്ചായാ.. തമാശ കളിക്കല്ലേ.”
ഒരു പൊട്ടിച്ചിരി ആയിരുന്നു അതിനുള്ള മറുപടി.
കുറച്ച് കഴിഞ്ഞപ്പോൾ എല്ലാരും ഹാളിൽ എത്തിയിട്ടുണ്ടെന്ന് അറിയിച്ച്‌ HR മാനേജരുടെ ഫോൺ വന്നു.
ശ്രീഹരി ജീനയുടെ കൈയും പിടിച്ച് അവിടേക്ക് നടന്നു.
“ഇച്ചായൻ സത്യായിട്ടും ചോദിയ്ക്കാൻ പോകയാണോ?”
“പിന്നല്ലാതെ..”
അവൻ അങ്ങനെ പറഞ്ഞെങ്കിലും ശ്രീഹരി വേറെ എന്തോ കാര്യത്തിനാണ് എല്ലാരേയും വിളിച്ച് കൂട്ടിയതെന്ന് അവൾ മനസിനുള്ളിൽ കണക്ക് കൂട്ടുന്നുണ്ടായിരുന്നു.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025