Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ നിലാപക്ഷി 9

നേരത്തെ തീരുമാനിച്ച്‌ ഉറപ്പിച്ചിരുന്ന പോലെ ഒന്ന് ആലോചിക്കാന്പോലും ചെയ്യാതെ ആയിരുന്നു അവളുടെ മറുപടി.
“വേണ്ട.. അന്ന് ഞാൻ അപ്പന്റെയും അമ്മയുടെയും ഫോട്ടോ വാങ്ങി ഇറങ്ങിയത് അവരോടുള്ള എന്റെ അവസാന യാത്ര പറച്ചിൽ ആയിരുന്നു.”
അവളുടെ ആ വാക്കുകളിൽ വിഷമമോ ഒന്നും അവനു അനുഭവപ്പെട്ടില്ല.
ശ്രീഹരി എത്തി ബെഡിനരികിൽ ഇരുന്ന അവളുടെ ഫോൺ കൈയിലേക്കെടുത്തു. അവന്റെ അതിൽ എന്താ ചെയ്യാൻ പോകുന്നതെന്നറിയാൻ അവൾ ഫോണിലേക്ക് തന്നെ നോക്കി ഇരുന്നു.
അവൻ അത്യം ഗാലറി ആണ് ഓപ്പൺ ചെയ്‌തത്‌. ജീന പെട്ടെന്ന് അവന്റെ കൈയിൽ നിന്നും ഫോൺ തട്ടിപ്പറിക്കാൻ നോക്കി.
അവൻ പെട്ടെന്ന് ഫോണിരുന്ന കൈ മുകളിലേക്ക് ഉയർത്തി കൊണ്ട് ചോദിച്ചു.
“എന്താടി?”
“ഇച്ചായാ.. ഫോട്ടോസ് ഒന്നും നോക്കണ്ട.. പ്ലീസ്..”
“നീ അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഞാൻ ഇനി ഫോട്ടോസ് കണ്ടിട്ടേ ഫോൺ തിരിച്ച്‌ തരുന്നുള്ളു.”
“എന്താ ഇച്ചായാ ഇത്.. ഫോട്ടോസ് നോക്കണ്ട..”
അവളുടെ ചിണുങ്ങൾ ആസ്വദിച്ചു കൊണ്ട് അവൻ പറഞ്ഞു.
“ഓക്കേ. ഞാൻ ഫോട്ടോസ് നോക്കുന്നില്ല.. പകരം എനിക്ക് മറ്റൊരു കാര്യം തരണം.”
അവളുടെ മുഖത്തു ആകാംഷ നിറഞ്ഞു. അവന്റെ കൈ ചുണ്ടിലേക്ക് നീങ്ങി.
“ഇവിടെ നീ ഉമ്മ തരണം.”
“അയ്യടാ.. അങ്ങനെ ഞാൻ ഇപ്പോൾ ഉമ്മ തരുന്നില്ല.. ഫോട്ടോസ് നോക്കിക്കോ.”
“ഈ സാധനം ഒരു വിധത്തിലും അടുക്കുന്നില്ലല്ലോ. ഞാൻ കുറെ കഷ്ടപ്പെടേണ്ടി വരും ഈ കണക്കിന്.”
ജീനയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഊറി വന്നെങ്കിലും അവൾ ഗൗരവം നടിച്ചിരുന്നു.
ശ്രീഹരി ഫോട്ടോസ് ഓരോന്നായി നോക്കി. മിക്കതും അവൾ ബെഡിൽ ഉറങ്ങാൻ കിടക്കുമ്പോൾ എടുത്ത ഫോട്ടോസും ഉറക്കം എഴുന്നേൽക്കുമ്പോൾ ബെഡിൽ കിടന്നെടുത്ത സെൽഫികളും ആയിരുന്നു. മുടിയൊക്കെ വാരിപ്പിരുന്നു കിടക്കുന്ന കോലങ്ങൾ. അത് കൊണ്ട് തന്നെയാണ് ആ ഫോട്ടോസ് നോക്കാൻ അവൾ ആദ്യം അവനെ സമ്മതിക്കാഞ്ഞത്. പക്ഷെ ആ ഫോട്ടോസിലും അവളുടെ കുട്ടിത്തം തിളങ്ങുന്ന മുഖം കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു.
“ഈ ഫോട്ടോസ് കാണാതിരിക്കാനാണോ നീ ഇത്രേം ബഹളം വച്ചത്.. ഞാൻ ഒരുപാടങ്ങ് പ്രതീക്ഷിച്ചു.”
അവൾ ഒരു നിമിഷം ആലോചിച്ച ശേഷം തിരിഞ്ഞു അവന്റെ നെഞ്ചിൽ വേദനിപ്പിക്കാതെ കൈ കൊണ്ട് ഇടിച്ചു.
“മനസ്സിൽ എപ്പോഴും വൃത്തികെട്ട ചിന്തകളെ ഉള്ളു.. വൃത്തികെട്ടവൻ.”
അവൻ ഒരു ചിരിയോടെ സെൽഫി കാമറ ഓപ്പൺ ചെയ്ത് അവളെ നെഞ്ചിലേക്ക് ചേർത്ത് വെച്ചു. അവൾ ഒരു കവിൾ അവനിൽ അമർത്തി കണ്ണുകൾ അടച്ച്‌ കിടന്നു. നെഞ്ചിൽ അവൾ കിടന്ന് ഉറങ്ങുന്നപോലൊരു ഫോട്ടോ ആണ് അവനു കിട്ടിയത്. വല്ലാത്തൊരു ഭംഗി ആ ഫോട്ടോയിൽ അവർക്കുണ്ടായിരുന്നു.
അവൻ ഫോൺ മാറ്റിവച്ച് കൈകൾ അവളുടെ വയറിൽ ചുറ്റിപിടിച്ചു. അവൾ അപ്പോഴും കണ്ണുകൾ അടച്ച്‌ തന്നെ കിടക്കുകയായിരുന്നു. അവന്റെ ഇടത് കൈ സാവധാനം ഉയർന്ന അവളുടെ മാറിടത്തിൽ അമർന്നു.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025