Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ente Ormakal – 10

എന്റെ ഓര്‍മ്മകള്‍ – 10

By : Kambi Master
 

 

അമ്മയുടെയൊപ്പം ആണ് ഞാന്‍ ബംഗ്ലാവില്‍ എത്തിയത്. ആദ്യ ജോലിയില്‍ എന്റെ ആദ്യ ദിനം. വീടിന്റെ പിന്നിലൂടെ മുന്‍പ് വന്നതുപോലെ തന്നെ അടുക്കളയില്‍ ഞങ്ങള്‍ എത്തി.

“ങാ..മണിയന്‍ വന്നോ..ഏതായാലും മോന്‍ വന്നതോടെ നിന്റെ പണി പോയല്ലോടീ”

ചെന്ന പാടെ അടുക്കളക്കാരി തള്ള മറിയാമ്മചേടത്തി അമ്മയോട് പറഞ്ഞു. അമ്മയുടെ മുഖത്ത് അത്ഭുതം ഒന്നും ഞാന്‍ കണ്ടില്ല. അമ്മ നേരത്തെ തന്നെ വിവരമൊക്കെ അറിഞ്ഞു എന്നെനിക്ക് മനസിലായി. മാത്രമല്ല, വീട്ടില്‍ പെണ്‍കുട്ടികള്‍ക്ക് കൂട്ടായി അമ്മ വേണം എന്ന് ഞാന്‍ പറയുകയും ചെയ്തിരുന്നു.Kambikuttan.net

“അത് സാരമില്ല ചേടത്തി..ആരേലും ഒരാള്‍ ജോലി ചെയ്‌താല്‍ പോരെ” അമ്മ ചോദിച്ചു.

“ഉം മതി മതി..പക്ഷെ ഇവന്‍ പയ്യനായത്കൊണ്ട് പണി നന്നായി ചെയ്യിപ്പിക്കും അവര്‍”

തള്ള അര്‍ത്ഥഗര്‍ഭമായി പറഞ്ഞത് കേട്ട് അമ്മ ചിരിയടക്കാന്‍ പണിപ്പെടുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഈ അമ്മയെന്താ ഇങ്ങനെ എന്ന് ഞാന്‍ ആലോചിക്കാതിരുന്നില്ല.

“അമ്മച്ചിയെ കൊണ്ടുപോയോ?” അമ്മ ചോദിച്ചു.

“ഇന്നലെത്തന്നെ കൊണ്ട് പോയി..തള്ളേം ഇവിടുത്തെ എന്തരവളുമാരുടെ കൂടെ നിന്നു മടുത്തു. മോളുടെ കൂടെ ആകുമ്പോള്‍ അവര്‍ക്ക് മനസമാധാനം എങ്കിലും കിട്ടുമല്ലോ..ഇവിടെ കുറെ എണ്ണം കഴപ്പും മൂത്ത്..”

അമ്മ തള്ളയെ കണ്ണ് കാണിച്ചപ്പോള്‍ തള്ള നിര്‍ത്തി. ഞാന്‍ ഒന്നും അറിയാത്ത പാവത്തെപ്പോലെ കസേരയില്‍ ഇരുന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025