Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇരു മുഖന്‍ 2

“”ഇതെന്റെ വീടാ എനിക്ക് ഇഷ്ടം ഉള്ളത് ചെയ്യും, എന്നെ  ഇഷ്ടമല്ലേ നീ നിന്റെ വീട്ടിൽ പൊക്കോ””എന്നൊക്കെ.

സ്വന്തമായി വീടില്ലാത്ത വന്റെ വിഷമം ഞാൻ അവളിൽ നിന്നും ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഒരിക്കൽ അമ്മ ഞാന്‍ ഇങ്ങനെ വല്ലാതെ വിഷമിക്കുന്ന കണ്ടിട്ട് എനിക്ക് പറഞ്ഞുതന്നു, വീടില്ലാത്ത എനിക്കും സ്വന്തമായി ഒരു വീടുണ്ട് ഒരു അസ്സൽ എട്ടുകെട്ട്, അച്ഛനും അച്ഛന്റെ മുന്‍ തലമുറക്കാരും കൂട്ടുകുടുംബമയി കഴിഞ്ഞ വീട്. അത് എന്‍റെ ഉള്ളിലെ അഭയര്‍ത്തിയില്‍ നിന്നും ഞാന്‍ ആകേണ്ട പ്രമാണിയിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു. മോൻ വലുതാകുമ്പോൾ അച്ചുനേം അമ്മയെയും ഒക്കെ കൂട്ടി അവിടെ ആവും താമസിക്കുന്നത്. അമ്മ അച്ചു എന്ന് വിളിക്കുന്നത് ആര്യേച്ചിയെ ആയിരുന്നു.  എന്റെ കുഞ്ഞു മനസ്സിൽ അമ്മ ഇട്ടുതന്ന രണ്ടു മോഹങ്ങൾ. പക്ഷേ അന്ന് ഞാൻ ആര്യേച്ചിയെ ഒരുപാട് പേടിച്ചിരുന്നു അതുകൊണ്ട് തന്നെ എന്റെ മറുപടി എപ്പോഴും. ഞാനും എന്റെ അമ്മയും നമ്മുടെ മണിക്കുട്ടിയും (അമ്മാവന്റെ പുള്ളി പശു ) മാത്രം മതി എന്നായിരുന്നു. എങ്കിലും അമ്മ അവളെ എന്റെ തലയിൽ കുത്തിവെക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കില്ലാരുന്നു.  എന്നാൽ ഇന്ന് എന്റെ ആ രണ്ടു സ്വപ്നങ്ങളും ഭദ്രൻ തട്ടിഎടുത്തിരിക്കുന്നു.

ആ പഴയ മതിൽ ചാടി കടന്ന് ഞാന്‍ അകത്തു കയറി.  പകുതിയിൽ അധികം കത്തി അമർന്ന ഒരു എട്ടുകെട്ട്,  ഒട്ടുമിക്ക മുറികളുടെയും മെൽകൂര പൊളിഞ്ഞു നിലം പൊത്തിയിരിക്കുന്നു എല്ലാം പത്തിരുപത്തഞ്ചു വർഷം മുന്പ് ഉണ്ടായ അപകടത്തിന്‍റെ ബാക്കി പത്രമാകാം. എന്നെങ്കിലും കയ്യിൽ  പൈസ ആകുമ്പോൾ ബാങ്കിൽ നിന്ന് തറവാട് തിരിച്ചെടുത്തു പുതുക്കി പണിയണം എന്നായിരുന്നു മനസ്സിൽ.

 “”ഭദ്രനില്‍ നിന്നു നിന്നെ ഒരിക്കല്‍ പൊന്നുംവില കൊടുത്തു വിലക്ക് വങ്ങും ഞാന്‍ “”

ആരോടെന്നില്ലാതെ ഞാന്‍  പറഞ്ഞു. ഞാൻ അന്ന്  ആ വരാന്തയിൽ കിടന്നു ഉറങ്ങി. എന്തോ ഇവിടെ വരുമ്പോൾ അച്ഛനും ചേട്ടനും എന്റെ കൂടെ തന്നെ ഉണ്ടെന്നൊരു തോന്നൽ. അവരെയും ഇവിടെ ആണ് അടക്കം ചെയ്ത്.

രാവിലത്തെ സുര്യകിരണങ്ങള്‍ കണ്ണിലടിച്ചപ്പോഴാണ് ഞാന്‍ എഴുന്നേറ്റത്. വെളുത് വരുന്നേതേയുള്ളു കിഴക്കോട്ടു മുഖം വെച്ച് കിടന്നതിനാല്‍ സൂര്യന്‍

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025