Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇരു മുഖന്‍ 6

“”എനിക്ക് പേടിയൊന്നുമില്ല. “”

ഒരു പെണ്ണിന്റെ മുന്നില്‍ അഭിമാനം കളയാന്‍ എനിക്ക് പറ്റില്ലല്ലോ.

“”എന്നാ ഞാൻ പറയുന്നോടത്തു ഒറ്റക്കു പോവോ? എന്തേ പറ്റോ “”

അവളൊരു കള്ളചിരി ഒളുപ്പിച്ചിട്ടു എന്നോട് ചോദിച്ചു.

“”ആ പോവാം””

ഞാനും വിട്ട് കൊടുത്തില്ല

“”ഇപ്പൊ നിനക്കൊറ്റക്കാ കാവിൽ ഒന്ന് കേറി കാണിക്കോ?””

എന്‍റെ അമ്മെ ഇവള്‍ എന്നെ കൊല്ലാന്‍ ഉള്ള പരുപാടിയാ ഉച്ചക്ക് പോലും അതിനകത്ത് കേറാന്‍ എനിക്ക് പേടിയാ. ഞാന്‍ നൈസിനു ഒഴിഞ്ഞു മാറി.

“” എന്താ പേടി ആണോ? അല്ലേ പോട്ടേ ചെറുത്‌ പറയാം. രാത്രി  നിന്റെ സ്വന്തം തറവാട്ടി കേറികാണിക്ക്?””

അത് സിമ്പിള്‍ എന്നാ മട്ടില്‍ ഞാന്‍ ആ പുരയിടത്തില്‍ കേറികാണിക്കാം എന്ന് പറഞ്ഞു അപ്പൊ അവക്കത്രയും പോര.

“”അയ്യടാ അതിപ്പോ ആര്‍ക്കാ പറ്റാത്തെ അവിടുത്തെയാ പത്തായപ്പുരയില്‍ കേറി കാണിക്ക്“”

അവള്‍ ആ വെല്ലുവിളി കടുപ്പിച്ചു. സത്യത്തില്‍ അവിടെ എന്താ ഉള്ളത് എന്നെനിക്കറിയില്ല എങ്കിലും ഞാനൊന്നിട്ടു.

“”അവിടെയാണോ വിഷ്ണുവേട്ടൻ ഉള്ളത്?””

ഞാൻ എന്താ അങ്ങനെ ചോദിച്ചത് എന്നെനിക്കറിയില്ല. പക്ഷേ എന്റെ ആ ചോദ്യം അവൾ ഒട്ടും പ്രതീക്ഷിച്ചിട്ടില്ല എന്നവളുടെ മുഖത്തുണ്ടായിരുന്നു.

“”ചെറുക്കാ വേണ്ടാട്ടോ… അവിടെ ആരുമില്ല ഞാൻ,… ഞാൻ ചുമ്മാ പറഞ്ഞതാ. “”

അവളുടെ പരിങ്ങലിൽ എനിക്കൊന്നുറപ്പായി അവിടെ എന്തോ ഉണ്ട്.  എന്റെ ചിന്തകൾ അതിലേക്കു പോയി. അപ്പോഴും ആര്യേച്ചി വേറെ   എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. വീണ്ടും ഞങ്ങൾ കറങ്ങി തിരിഞ്ഞു വിഷ്‌ണുവേട്ടനിൽ തന്നേ വന്നു.

ഞാന്‍ അവനേ പറ്റി ഒരുപാടു കുത്തി കുത്തി ചോദിച്ചു. അവള്‍ എന്നോട്  ഒന്നും വിട്ടുപറയുന്നില്ല. പറഞ്ഞത് തന്നെ ഒരുമാതിരി അലവുധീന്‍ അത്ഭുതവിളക്കെടുക്കാന്‍ പോകുമ്പോ പറഞ്ഞു വിട്ടപോലെ എന്തൊക്കെയോ കെട്ടുകഥ.

ഏതായാലും അവള്‍ ഇപ്പൊ പറയുന്നത്, ഏട്ടനെ സ്നേഹിക്കുന്ന പെണ്ണ് കൂടെ ഉണ്ടെങ്കില്‍ മാത്രേ അവനെ കാണാൻ പറ്റുള്ളത്രേ, അതും പൗര്‍ണമീടന്നു രാത്രി ചന്ദ്രന്‍റെ വെളിച്ചത്തില്‍.  പിന്നെ ശെരിക്കുമുള്ള  സ്ഥലം അവള്‍ പറഞ്ഞുതരില്ലാന്നു പറഞ്ഞു. ആര്യേച്ചി തള്ളിയതാണോ സത്യമനാണോ അറിയില്ല.

പക്ഷേ പണ്ടവൾ പറഞ്ഞത് ഞാനും ചുമ്മാ പേര് വിളിച്ചാ അവന്‍ വരും കാണാം എന്നൊക്കെയല്ലേ. പിന്നെന്താ ഇപ്പൊ ഇങ്ങനെയൊക്കെ മാറ്റി പറയുന്നത്. എങ്കിലും അന്നവനെ പേര് വിളിച്ചു വരുത്തുക എന്ന എന്‍റെ  പരീക്ഷണം പരാജയ മായിരുന്നല്ലോ. ചിലപ്പോ ഇതാവും സത്യം. ആർക്കറിയാം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025