Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇരു മുഖന്‍ 6

“”നീ എല്ലാം പറഞ്ഞു കഴിഞ്ഞോ? ഇനി എനിക്കിച്ചിരി പറയാൻ സമയം തരോ?””

എന്‍റെ നീണ്ട പ്രസംഗം കെട്ടുനിന്നിട്ടവള്‍ തിരിച്ചടിച്ചു.

“”എന്താ പറയാൻ… “”

“”നീ ചൂടാവല്ലേ. ആ അടി നിനക്കുള്ളതാവില്ല, നിന്റെ വിഷ്ണുവേട്ടന്  തിരിച്ചു കൊടുക്കാൻ പറ്റാഞ്ഞോണ്ട് നിനക്കിട്ടു കിട്ടി അത്രേള്ളു.””

“”എന്താന്ന്? “”

“”ആന്നേ നിന്റെ ആര്യേച്ചിയെ ശല്യം ചെയ്തതിന്റെ അന്ന് നിന്റെ വിഷ്ണുവേട്ടൻ അവനിരുപ്പതു കൊടുത്തിരുന്നു. “”

“”അതെങ്ങനെ പറ്റും ഇപ്പൊ വിഷ്ണു ഏട്ടൻ ഇല്ലല്ലോ “”

“”അതൊന്നും എനിക്കറിയില്ല ആര്യാക്കവൻ കാവലാ.  “”

ആ കൃത്യം ഡയലോഗ് എന്നേ ഒന്ന് ഞെട്ടിച്ചു. ആര്യേചിയും ഇത് തന്നാ പറയാറ്.

“”അത് ചെച്ചിക്കെങ്ങനെ അറിയാം ?””

“”എനിക്കറിയാന്നു പറഞ്ഞില്ലേ. എന്തായാലും വിഷ്ണുന്റെ അടി കൊണ്ടവൻ പനി പിടിച്ചു കിടപ്പായിരുന്നു. അവനു പണ്ടേ വിഷ്ണുനെ പേടിയാ.””

“”ചേച്ചി എന്തിനാ ഇങ്ങനെ നുണയൊക്കെ പറയണേ?””

“”നുണയോ? അല്ല അല്ല സത്യാ.. അവനു വിഷ്ണുനെ  നല്ല പേടിയാ. പിന്നെ എന്നേ ഒന്നും ചെയ്തിട്ടില്ലല്ലോ””

“”അതിനു ചേച്ചി…. ചേച്ചീ എന്തിനാ കരായണേ?””

“”ഒന്നും ഇല്ലടാ. “”

“”ശ്രീ നിനക്കിഷ്ടാണോ ഞാൻ നിന്റെ ഏട്ടത്തിയായിട്ടു…..””

പെട്ടന്ന് അവളുടടുത്തുന്നു ഒരു ബന്ധവും ഇല്ലാത്ത വർത്താനം കേട്ടു ഞാൻ ഞെട്ടി.

“”ഒന്നും ഇല്ലടാ ശ്രീ എല്ലാം മറന്നു കള, എനിക്കല്പം കിറുക്കുള്ളൊണ്ട് എന്തൊക്കെയാ എപ്പോഴാ പറയണേന്നറിയില്ല.””

അപ്പോഴേക്കും എന്റെ മനസിൽ കൊറേ ചോദ്യങ്ങൾക്ക് ഒരുമിച്ചു ഉത്തരം കിട്ടി, അവക്ക് എന്റെ ഏട്ടനെ ഇഷ്ടം ആയിരുന്നു.

“”ഇതൽപ്പോന്നുല്ല, എന്റെ വിഷ്‌ണു ഏട്ടനെ ഇഷ്ടം ആരുന്നല്ലേ. ഹഹാ ഹഹാ

എനിക്ക് ഏട്ടത്തി അമ്മ ആക്കാൻ കൊഴപ്പം ഒന്നും ഇല്ലാട്ടോ””

ഞാൻ ചിരിച്ചു, അവളും നാണത്തോടെ തല കുനിച്ചു താഴെ വിരൽ കൊണ്ടു കളം വരച്ചു.

“”ഏട്ടത്തിയമ്മേ….കൂയ്.””

ആ നിമിഷത്തിൽ ഞാൻ എപ്പോഴൊ എന്റെ അച്ഛനെ പ്രാകി . അദ്ദേഹം അന്ന് ആത്മഹത്യാ ചെയ്തില്ലാരുന്നെങ്കിൽ അവൻ ഇന്നും ഉണ്ടായിരുന്നേനെ ഈ ചേച്ചിയേ അവനെ കൊണ്ടു കെട്ടിച്ചിട്ടു ആര്യേച്ചിയെ എനിക്കും….!വിധി അല്ലാതെന്താ.!

അതിനുശേഷം  വല്ലപ്പോഴും അവളെ കാണുമ്പോ ഏട്ടത്തിയമ്മേന്നു ചുമ്മാ ഞാൻ വിളിക്കും അത് കേക്കുമ്പോ അരുണിമേച്ചിക്ക് ഒരു പ്രത്യേക  സന്തോഷം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025