Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇരുട്ടിനെ പ്രണയിച്ചവൾ

“ഈ രാത്രി തന്നെ പോണോ?”
ജിമിൽ വീണ്ടും ചോദിച്ചു.

“പോണം……..ഏജന്റ് പറഞ്ഞ കസ്റ്റമർ പതിനൊന്നിന് പിക്ക് ചെയ്യാൻ വരും.വെളുക്കും വരെ അയാൾക്ക് വാക്കുപറഞ്ഞതാ എന്റെ ശരീരം.”അവൾ ഒട്ടും കൂസലില്ലാതെ മറുപടി നൽകി.

പിന്നീടൊന്നും ചോദിക്കാൻ അവൻ തുനിഞ്ഞില്ല.വൈകാതെ അവളെ യാത്രയാക്കുക എന്ന് മാത്രമായിരുന്നു പിന്നെയുള്ള ചിന്ത.അവളുടെ ഒരുക്കം കഴിഞ്ഞതും അവനവളെ ആകെ ഒന്ന് നോക്കി.സുന്ദരിയായിട്ടുണ്ട് എന്നവൻ ആംഗ്യത്തിലൂടെ പറഞ്ഞു.

തിരികെയുള്ള വഴിയിൽ നൈറ്റ്‌ കടയിൽ അവൻ വണ്ടി നിർത്തി.
ഒന്നിച്ചുള്ള ഭക്ഷണം കഴിഞ്ഞ്
അവൻ തന്നെയവളെ താൻ പിക്ക് ചെയ്ത ഫ്ലൈ ഓവറിന് കുറുകെ ഡ്രോപ്പ് ചെയ്തു.

“ആദ്യമായിട്ടാ ഏജന്റ് ഇല്ലാതെ ഒരു വർക്ക്.പറഞ്ഞതിൽ കൂടിയ തുകയും നീ തന്നു.ഇത്രയും തുക കിട്ടുന്നത് ഇതാദ്യവും.മറക്കില്ല ഞാൻ ഈ മുഖം…..ഒരിക്കലും.”
ബൈക്കിൽ നിന്നിറങ്ങി അവൻ കൊടുത്ത അഞ്ഞൂറിന്റെ നോട്ടുകൾ ബാഗിലേക്ക് വച്ചുകൊണ്ട് അവൾ പറഞ്ഞു.

“ഏത്ര നാളെന്ന് വച്ചാ രാത്രിയിങ്ങനെ പകലാക്കി…..?” അവൻ ചോദിച്ചു.അവളപ്പോൾ
മുന്നിലേക്ക് നടന്നുതുടങ്ങിയിരുന്നു.

“അറിയില്ല.പക്ഷെ ഈ ഇരുട്ടിനെ ഞാൻ പ്രണയിക്കുന്നു.ഇരുട്ടിൽ തന്നെ ജീവിക്കാനാണ് ഇഷ്ട്ടവും.
കാരണം രാത്രിയുടെ കറുപ്പിൽ ചില മുഖംമൂടികൾ അഴിഞ്ഞു വീഴുന്നു.അതിൽ ചിലരെങ്കിലും എന്നിലേക്ക് ചുരുങ്ങുന്നു.”
അതും പറഞ്ഞുകൊണ്ട് അവൾ നടന്നകന്നു………

തന്നെ തേടിയെത്തുന്ന മുഖങ്ങൾ അവളെപ്പോലെയുള്ളവർ ഓർത്തുവക്കാറില്ല.
ചിലപ്പോൾ വീണ്ടും അന്വേഷിച്ചു ചെല്ലുന്നവരുമുണ്ട്.
അക്കൂട്ടത്തിൽ ജിമിലിന്റെ മുഖം ഇനിയും ഉണ്ടാവരുത് എന്നവളെ പോലെ അപൂർവം ചിലരെങ്കിലും ആഗ്രഹിക്കുന്നു.

🌷🌷ദി ഏൻഡ് ❤ആൽബി🌷🌷

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025