മതിയേട്ടാ അതികം കഴിച്ചാൽ ശരി ആവില്ല. ലച്ചു ബാക്കി അവിടെ ചെന്നിട്ടു കഴിക്കാം മോളെ.
എങ്കിൽ മോളെനിറ്റോ, അവിടെ ഇരുന്നു ചായ എടുത്തു കുടിച്ചോ. ഇനി മൂത്ത മോൾ വന്നേ അച്ഛൻ അമ്മയുടെ കൈയിൽ പിടിച്ചു വലിച്ചു.
വേണ്ട ഹരിയെട്ടാ ഏട്ടൻ കഴിച്ചിട്ട് എണീറ്റോ ഞാൻ ആ പാത്രത്തിൽ കഴിച്ചോളാം.
അയ്യൊടി ഒരു നാണക്കാരി ഇങ്ങോട്ടു വാടി
ഹരിയെട്ടാ കൊച്ചിരിക്കുന്നു
ഓഹ് അവലിനി എന്തൊക്കെ കാണാനിരിക്കുന്നു അവളും കാണട്ടെ അച്ഛനും അമ്മയും തമ്മിലുള്ള സ്നേഹം. അച്ഛൻ അമ്മയെ വലിച്ചു മടിയിലിരുത്തി. ഇഡ്ഡലി ഓരോ കഷ്ണം മായി അമ്മയുടെ വായിൽ വച്ച് കൊടുത്തു. അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
അയ്യേ എന്റെ അമ്മൂട്ടി എന്തിനാ കരയുന്നെ അച്ഛൻ ചോദിച്ചു
ഒന്നുമില്ല അമ്മ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.
പറയടാ എന്ത് പറ്റി എന്റെ മോൾക്ക്.
എത്ര കാലമായി ഹരിയെട്ടാ ഇത് പോലെ എട്ടനോടൊപ്പം ഇരുന്നു ഏട്ടന്റെ കൈയിൽ നിന്ന് വാങ്ങി കഴുച്ചിട്ടു. എന്ന് പറഞ്ഞമ്മ അച്ഛന്റെ തോളിൽ ചരികിടന്നു വിങ്ങി പൊട്ടി അച്ഛന്റെയും കണ്ണ് നിറയുന്നത് ഞാൻ കണ്ടു.
അയ്യേ അമ്മൂട്ടി അതിനെന്തിനാ കരയുന്നെ എന്റെ മോള് കണ്ണ് തുടച്ചേ എന്ന് പറഞ്ഞച്ചൻ അമ്മയുടെ കവിളത് ഒരു ഉമ്മ കൊടുത്തു. മോളുടെ ഹരിയേട്ടൻ ഇനി എന്നും മോളുടെ കൂടെ ഇല്ലേ പിന്നെന്തിനാ കരയുന്നെ. അയ്യേ മോളുടെ മുന്നിൽ വച്ചാണോ കരയുന്നെ അവൾക്കും സങ്കടം ആവില്ലേ. എഴുനേറ്റെ.
