Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടന്‍റെ ഭാര്യ 2

“ നിനക്ക് കിട്ടീത് മതിയായില്ലേ എടുത്തോണ്ട് പോടാ………മൈ….. ”

ഉണ്ണിയേട്ടന്‍ അലറുവായിരുന്നു…….. ഞാന്‍ പേടിച്ച് ലാപും എടുത്ത് പുറത്തേക്ക് ഇറങ്ങി എന്‍റെ വീട്ടിലേക്ക് നടന്നു. കണ്ണ് നീര്‍ കവിളിലൂടെ ചാലിട്ടോഴുകിക്കൊണ്ടിരുന്നു.

v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v

 

അമ്മയോട് തല വേദന ആണ് എന്ന് പറഞ്ഞു റൂമില്‍ കയറി കതകടച്ചു….. തലയണകണ്ണ് നീരില്‍ കുതിര്‍ന്നു. കരഞ്ഞ് കരഞ്ഞ് മയങ്ങി പൊയി.

വൈകിട്ടാണ് എഴുന്നേറ്റത് ഇടത് കവിളില്‍ ഉണ്ണിയേട്ടന്‍റെ അഞ്ച് വിരല്‍ പാടുണ്ട്. പുറത്തേക്ക് ഇറങ്ങിയില്ല, ഇനി ഒരിക്കിലും മുന്നില്‍ പൊയി നില്‍ക്കില്ല എന്ന് തീരുമാനിച്ചു.

എന്നാലും എനിക്കിഷ്ട…. ഇന്നോ…….. ഇന്നലെയോ………. തുടങ്ങിയതല്ലല്ലോ……..

രാത്രി അമ്മ റൂമിലേക്ക്‌ ആഹാരം കൊണ്ട് വന്നു. ഇടത് കാവിള്‍ അമ്മ കാണാതെ മറച്ചു പിടിച്ചു.

“ ടാ, ഉണ്ണി നാളെ തിരിച്ച് പോകുന്നു, വര്‍ക്ക്‌ കൂടുതല്‍ ഉണ്ട്, അതുകൊണ്ട് ലീവ് കാന്‍സെല്‍ ചെയ്തു നാളെ പോകുന്നു എന്ന് പറഞ്ഞു ”

“ മ്…. ”

“ നീ കിടന്നോ… ”

അമ്മ പുറത്തേക്ക് പൊയി.

ഞാന്‍ കാരണം ആയിരിക്കും ഉണ്ണിയേട്ടന്‍ പോവുന്നത്. ഒരു കണക്കിന് അതാണ് നല്ലത് എന്ന് എനിക്കും തോന്നി.

v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v

 

പിറ്റേ ദിവസം ഉച്ച ആയപ്പോള്‍ ഉണ്ണിയേട്ടന്‍ ഇറങ്ങി. ഞാന്‍ അത് വരെ ഉണ്ണിയേട്ടന്‍റെ മുന്നില്‍ പൊയില്ല. അച്ഛനാണ് ഉണ്ണിയേട്ടനെ റെയില്‍ വേ സ്റ്റേഷനില്‍ കൊണ്ട് വിടുന്നത്. ഏട്ടന്‍ കാറില്‍ കയറാന്‍ നേരത്ത് ഞാനും അമ്മയോടൊപ്പം വന്ന് നിന്നു.

എല്ലാരോടും കുശലം പറഞ്ഞിറങ്ങി. എന്നെ നോക്കിയത് പോലും ഇല്ല. കാര്‍ സ്റ്റാര്‍ട്ട്‌ ആയി നീങ്ങി തുടങ്ങി. ഞാന്‍ ഉണ്ണിയേട്ടനെ തന്നെ നോക്കി നിന്നു.

ഒരു തവണ എങ്കിലും തിരിഞ്ഞ് നോക്കിയിരുന്നെങ്കില്‍…………………

കാര്‍ ഗേറ്റ് കടന്ന് പുറത്തേക്ക് പൊയി.

കാറ് പോയ വഴി ഞാന്‍ നോക്കി നിന്നു. എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി….

അത്രക്കും വെറുത്തു പോയോ ഉണ്ണിയേട്ടാ…………….

 

തുടരണോ……………..

 

ആദിയെയും അവളുടെ പ്രണയത്തെയും ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു.

സെക്സിനെക്കള്‍ പ്രണയത്തിനാണ് ഞാന്‍ ഇമ്പോര്‍ട്ടന്‍സ് കൊടുത്തിരിക്കുന്നത്‌. കാരണം തീവ്രമായ പ്രണയത്തില്‍ നിന്നേ തീവ്രമായ കാമം ഉണ്ടാവൂ. അല്ലാത്ത പക്ഷം ഇണകളില്‍ ഒരാള്‍ക്കെങ്ങിലും വിരക്തി ഉണ്ടാവും.

ആദ്യ പര്‍ട്ടിന് അഞ്ച് കമന്‍റസ് കിട്ടി. നെഗറ്റീവ് കമന്‍റസ് ഒന്നും കിട്ടാത്തത് കൊണ്ട് ഞാന്‍ രണ്ടാമത്തെ കഥ എഴുതാന്‍ തീരുമാനിച്ചു. ഈ കഥ പൂര്‍ത്തിയാക്കിയതിന് ശേഷമേ അത് പോസ്റ്റ്‌ ചെയ്യൂ. രണ്ടാമത്തെ കഥയുടെ ഒരു പ്രോമോയും ഇട്ടിട്ടുണ്ട് നോക്കി അഭിപ്രായം പറയണം.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025