Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 15

അത് കൊണ്ടാണ് അന്ന് നിന്നെ ടീസ് ചെയ്തു പുറത്തിറങ്ങിയിട്ടു നിന്‍റെ മൊബൈല്‍ ഞാന്‍ മറ്റൊരാളെ കൊണ്ട് തട്ടിപ്പറിപ്പിച്ചത്. കാശുള്ളതിന്റെ ഗുണം ആണെന്ന് കൂട്ടിക്കോ. നിന്നെ ആ ട്രെയിനില്‍ നിന്നും സമര്‍ത്ഥമായി ഒഴിവാക്കാന്‍ കഴിഞ്ഞതിന്‍റെ ആശ്വാസത്തില്‍ ആയിരുന്നു ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. പക്ഷെ മംഗലാപുരം എത്താറായപ്പോള്‍ അദേഹം ഭയങ്കരമായി വയലന്റ് ആയി. ഒരു ഡോക്ടര്‍ ആയ എനിക്ക് നിയന്ത്രിക്കാന്‍ പറ്റുന്നതിലും അപ്പുറം ആണ് കാര്യങ്ങള്‍ എന്ന് തോന്നിയപ്പോള്‍ ഞങ്ങള്‍ മംഗലാപുരത്ത് ഇറങ്ങി. അവിടെ എന്‍റെ പരിചയത്തിലുള്ള ഹോസ്പിറ്റലില്‍ ചികിത്സിച്ചിട്ട്‌ ആരും അറിയാതെ തിരികെ എത്തി. ഒരു പക്ഷെ അന്ന് ദൈവം ആയിരിക്കണം എല്ലാം ചെയ്യിച്ചത്. അല്ലെങ്കില്‍ ആ ദുരന്തത്തില്‍ നമ്മള്‍ എല്ലാവരും. “

“ഹം… അതെ ദൈവം തന്നെ എന്നെ നിങ്ങളുടെ മുന്നില്‍ എത്തിച്ചിരിക്കുന്നു അല്ലേ മേഡം. “

“ഹം. “

“മേഡം ആ ഡയമണ്ട്സ് എന്ത് ചെയ്തു? “

“ഏതു? “

“അന്ന് മേഡത്തിന്‍റെ കയ്യില്‍ ഉണ്ടായിരുന്ന. “

“ഓ. അതോ.. അത് എന്‍റെ കയ്യില്‍ തന്നെ ഉണ്ട്. ഞാന്‍ അത് ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുണ്ട്. “

“എനിക്കൊന്നു കാണാമോ? “

“പിന്നെന്താ.. ഞാന്‍ പോയി എടുത്തു കൊണ്ട് വരാം. “

ലക്ഷ്മി മേഡം പുറത്തു പോയി കുറച്ചു നേരം കഴിഞ്ഞു തിരിച്ചു വന്നു. കയ്യില്‍ ഇരുന്ന ചെറിയ പെട്ടി തുറന്നു വച്ചു. അതില്‍ തിളങ്ങുന്ന ആറു വജ്രക്കല്ലുകള്‍.

ഞാന്‍ അറിയാതെ ഒരെണ്ണം കയ്യില്‍ എടുത്തു നോക്കി. വെറുതെ മണത്തു നോക്കി. എന്ത് കൊണ്ടാണെന്നറിയില്ല അങ്ങനെ ചെയ്യണം എന്ന് എനിക്ക് തോന്നി. ഞാന്‍ അറിയാതെ അതില്‍ നക്കി.

“നീയെന്താ ഈ ചെയ്യുന്നേ. അത് കല്‍ക്കണ്ട് ഒന്നും അല്ല ഇങ്ങനെ നക്കാന്‍. “

“അറിയാം. പക്ഷെ കല്‍ക്കണ്ടിനേക്കാള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ രുചി. നല്ല മണവും. “

ങേ? നിനക്ക് വട്ടായോ?

The Author

AniKuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025