“അതെന്താ അങ്ങനെ? “
“എന്റെ ജന്മ ദിനം 13/ 6 ആണ്. അതിനു ശേഷമാ അച്ഛന് സൌഭാഗ്യങ്ങള്‍ വന്നത് എന്നാ പറഞ്ഞിട്ടുള്ളത്. “
“ഹ്മം.. അതാണല്ലേ കാറുകള്‍ക്കെല്ലാം ഒരേ നമ്പര്‍. ബംഗ്ലാവിനും. “
“അത് മാത്രം അല്ല. ഞങ്ങളുടെ ആദ്യത്തെ കാറിന്റെ നമ്പരും അത് തന്നെ ആണ്. “
“ആദ്യത്തെ കാറോ? അതിപ്പോഴും ഉണ്ടോ? “
“ഉണ്ട്. “
“എവിടെ? “
“ഞങ്ങളുടെ പഴയ ക്ലിനിക്കിനു മുന്നില്‍ ഇപ്പോഴും കിടപ്പുണ്ട്. എന്തേ? “
“എനിക്ക് തോന്നുന്നത് നിങ്ങളുടെ ഡയമണ്ട് എവിടെ എന്ന് എനിക്ക് പറയാന്‍ സാധിക്കും എന്നാണു. “
“ശരിക്കും. അനീ നീ കാര്യം ആയിട്ടാണോ ഈ പറയുന്നത്. “
“അതെ. നിങ്ങള്‍ക്ക് വിശ്വാസം ആയില്ല അല്ലേ. ഇങ്ങനെ മലര്‍ന്നു കിടന്നു ആ ചിത്രത്തിലേക്ക് നോക്കൂ… എന്തെങ്കിലും കാണുന്നുണ്ടോ? “
അവര്‍ എന്റെ മേലെ കിടന്നു ഞാന്‍ വിരല്‍ ചൂണ്ടിയ ചിത്രത്തിലേക്ക് നോക്കി.
“എന്റീശ്വരാ.. ഞാന്‍ ഇതെന്താ നേരത്തെ കാണാണ്ടിരുന്നെ? “
“എന്താ കണ്ടേ? “
“136 എന്നാ നമ്പരും ഒരു വലിയ ഡയമണ്ടും. “
