വണ്ടി ഞാൻ തള്ളി വെളിയിലിറക്കി… നേരിയ ചാറ്റൽ മഴ പൊടിഞ്ഞു തുടങ്ങിയിരുന്നു… വഴിയൊരിറക്കമായിരുന്നു… കുറച്ചുദൂരമങ്ങനെ പോയിട്ടാണ് സ്റ്റാർട്ടാക്കിയത്… ആ മധുരക്കിനാവിൽ മുഴുകി വീടെത്തിയതറിഞ്ഞില്ല…
ശനിയാഴ്ച്ച. എൽസി മഴനനഞ്ഞ് ജലദോഷവും പിടിച്ചാണ് വന്നത്. അവളുടെ തുമ്മലും ചീറ്റലും കേട്ടുകൊണ്ടാണ് ഗൗരിയമ്മ എഴുന്നള്ളിയത്.
എൽസീ! വാതിൽക്കലെത്തി ബോസ് തിരിഞ്ഞു. ഞാൻ ഒണ്ടാക്കിക്കൊണ്ടിരുന്ന മാനുവലിൻ്റെ അവസാനത്തെ മിനുക്കുപണികൾ നടത്തുകയായിരുന്നു. ഒന്നു വിഷ് ചെയ്തിട്ട് തിരികെ മുഖം മോണിട്ടറിലേക്ക് പൂഴ്ത്തിയിരിപ്പായിരുന്നു.
ഇതെന്തു കഥ? ദിവസം തുടങ്ങുന്നതിനു മുന്നേ മിന്നലും ഇടിയും! ഞാൻ മുഖമുയർത്തി.
ഇന്ന് ശനിയല്ലേ. നീ വീട്ടിൽ പോയിക്കോളൂ. അമ്മേടെയടുത്താവുമ്പം യൂ വിൽ ഗെറ്റ് വെൽ സൂൺ. പിന്നെ ഇന്നവധിയൊന്നുമെടുക്കണ്ട. തിങ്കളാഴ്ച്ചയും സുഖമില്ലെങ്കിൽ എന്നെ വിളിക്കണം. ഓക്കെ? വാതിൽ തുറന്നടഞ്ഞു.
മിന്നലില്ലായിരുന്നെങ്കിലും ഞങ്ങളവിടെ ഇടിവെട്ടേറ്റിരുന്നുപോയി!
എൽസി പോണതിനു മുൻപ് എൻ്റെ കവിളത്തൊരുമ്മ തന്നു…മ്..മ്… നനഞ്ഞ ചുണ്ടുകൾ… അതിൻ്റെ അനുഭൂതി അയവിറക്കി അവിടെയിരുന്നപ്പോഴാണ് ഉള്ളിൽ നിന്നും സമൺസ്. കേശവൻ! സ്വരത്തിൽ ദേഷ്യമാണോ അതോ ടോൺ ന്യൂട്രലാണോ? ആ!
ഞാനുള്ളിൽ ചെന്നപ്പോൾ ആദ്യമെന്നെ എതിരേറ്റത് ചാരനിറത്തിലുള്ള സാരിക്കുള്ളിൽ തടിച്ചു വിടർന്ന ആ മത്തങ്ങാക്കുണ്ടികളായിരുന്നു! വശത്തുള്ള ഷെൽഫിലെ താഴത്തെ തട്ടിൽ നിന്നും ഗൗരിയമ്മ കുനിഞ്ഞെന്തോ എടുക്കുവാണ്! കൈ തരിച്ചപ്പോൾ പെട്ടെന്നു ഞാൻ പോക്കറ്റിലേക്കു തിരുകി.
നീയിരിക്ക്. തിരിഞ്ഞു നോക്കാതെ അവർ കല്പിച്ചു. ഞാൻ സുഖമായി ആ തുടിക്കുന്ന വീണക്കുടവും കണ്ട് അവിടിരുന്നു.
ഗൗരിയമ്മ നിവർന്നപ്പോൾ കണ്ണുകൾ പിൻവലിച്ച ഞാൻ നല്ല കുട്ടിയായി മേശപ്പുറത്തു കിടന്ന ബാങ്കിൻ്റെയൊരു ലീഫ്ലെറ്റു മറിച്ചു നോക്കി.
കേശവൻ! ആ സ്വരത്തിൽ പതിവുള്ള കനമില്ലായിരുന്നു. ഇനി ഒരാഴ്ച്ചയല്ലേ ഉള്ളൂ!
അതെ മാഡം.
മാഡം മേശയ്ക്കപ്പുറത്ത് തൻ്റെ കസേരയിൽ ചെന്നിരുന്നു. എന്നെ ഉറ്റു നോക്കി… ഒന്നും മിണ്ടിയില്ല!
എനിക്കെന്തോ മേലാകെ കട്ടുറുമ്പുകൾ അരിച്ചുനടക്കുന്നതു പോലെ തോന്നി.. ആകപ്പാടെ ഒരസ്വസ്ഥത. ഈ പെണ്ണുമ്പിള്ള ഇതെന്തു ഭാവിച്ചാണ്?!
പെട്ടെന്ന് പ്രതിമ (സുന്ദരിയായ) ശബ്ദിച്ചു. കേശവൻ! ആർ യൂ ഹാവിങ്ങ് ഏ ഗുഡ് ടൈം ഹിയർ?
ഞാനാലോചിച്ചു നോക്കിയപ്പോൾ… ശരിയാണ്! യെസ് മാഡം. സത്യം പറഞ്ഞാൽ അഞ്ചാറാഴ്ച്ച പോയതറിഞ്ഞില്ല.
