മീറ്റിങ്ങ് റൂമിലെ ഫോണിൻ്റെ മണിനാദം ഞങ്ങളെ ഞെട്ടിച്ചു. മാഡം കയ്യെത്തിച്ച് ഫോണെടുത്തു. ഞാൻ വിരലുകൾ പിൻവലിച്ചു. നല്ല ചെക്കനായി എൻ്റെ പെണ്ണിനെ വിട്ട് അടുത്തുള്ള കസേരയിൽ ചെന്നിരുന്ന് എൻ്റെ പെണ്ണിൻ്റെ സ്വാദ് വിരലുകൾ മെല്ലെ നക്കി നുണഞ്ഞു…
ആ ഇച്ചായാ. അഞ്ചു മിനിറ്റോ? അല്ല. ഇവിടിപ്പോ കേശവനുണ്ട്. ആ പ്രെസൻ്റേഷൻ ഒന്നു നോക്കുവാരുന്നു. ശരി ശരി… വണ്ടിയിവിടെ കെടന്നോട്ടെ… ഓക്കെ. ഞാൻ ഗേറ്റിൽ കാണും.
കേശൂ! ഗൗരവത്തിൻ്റെ മുഖംമൂടിയണിഞ്ഞ ഗൗരി അലക്സാണ്ടർ. നീ ഇതെല്ലാം ഒന്നോർഗനൈസു ചെയ്യ്. നാളെ കാലത്ത് ഒന്നൂടെ നോക്കാം. ഇച്ചായനിപ്പം വരും. അപ്പോ ഗുഡ്നൈറ്റ്! എന്നെ ഞെട്ടിച്ചുകൊണ്ട് ആ വിരലുകൾ എൻ്റെ കവിളത്തൊന്നു തഴുകി…
ഞാനൊരു സ്വപ്നത്തിലെന്നപോലെ എല്ലാമൊന്നൊതുക്കിയിട്ട് വീട്ടിലേക്കു വിട്ടു. പതിവിനു വിപരീതമായി മൂപ്പിലാനാണ് എതിരേറ്റത്. കയ്യിൽ വിസ്കിയും സോഡയും ഒഴിച്ച ഒരു കട്ട് ഗ്ലാസ്.
കേശൂ! എന്താ താമസിച്ചത്? പുള്ളിയാരാഞ്ഞു.
ഓഫീസിലായിരുന്നു. വീക്കെൻ്റിൽ ഗൗരി മാഡത്തിൻ്റെയൊപ്പം കോഴിക്കോട്ട് പ്രെസൻ്റേഷനൊണ്ട്. മോളിലേക്കു കുതിക്കുന്നതിനിടെ ഞാൻ വിളിച്ചു പറഞ്ഞു.
ചൂടുവെള്ളത്തിൽ ഒരു കാക്കുളി. താഴെയിറങ്ങിയപ്പോൾ മൂപ്പിൽസ് വീണ്ടും. നീയിരിക്ക്.
ഇതെന്താ പതിവില്ലാതെ? ഞാനാലോചിച്ചു. അതിനിടെ മൂപ്പിൽസ് ഒരു വിസ്ക്കിയും സോഡയും കയ്യിൽത്തന്നു.
ചീയേർസ്! മൂപ്പിലാൻ ഗ്ലാസുയർത്തി. ഞാനും. പിന്നൊരു സിപ്പെടുത്തു. ആഹാ! തേൻ പോലുള്ള സ്കോച്ച്.
വിസ്ക്കി ഈസ് എ ഡ്രിങ്ക് ഫോർ അഡൾട്ട്സ്സ്. മൂപ്പിലാൻ മന്ദഹസിച്ചു. അപ്പോൾ വെൽകം റ്റു ദി റിയൽ വേൾഡ്. ഗുഡ്ലക്ക് ഫോർ കോൺഫറൻസ്.
ഓരോ പെഗ്ഗുകൾ കൂടി വിഴുങ്ങി. പിന്നെ കഞ്ഞീം ചമ്മന്തീം ചെലുത്തീട്ട് പോയിക്കിടന്നുറങ്ങി…
ഇപ്പോൾ നിങ്ങളുടെ ചിന്തയെന്താണ് എന്നെനിക്കറിയാം. എവനെന്തിനാണ് കാടുകയറുന്നത്? നേരേ ചൊവ്വേ കഥ പറയാതെ വെള്ളമടീം കഞ്ഞികുടീം…
സങ്ങതിയെന്താണെന്നു വെച്ചാൽ മനുഷ്യൻ (മനുഷ്യത്തിയും) കുണ്ണ, പൂറ്, മൊല, കുണ്ടി…ഇതൊക്കെ മാത്രം ധ്യാനിച്ചല്ല ജീവിക്കുന്നത്. ജീവിതത്തിൽ എത്രയോ ലഹരികളുണ്ട്! അപ്പോൾ ഇങ്ങനെയൊക്കെയേ എഴുതാൻ ഈയുള്ളവനു കഴിയൂ സഖാക്കളേ! സഖികളേ!
കഥയിലേക്കു തിരിച്ചു വന്നാൽ… ചൊവ്വയും ബുധനും ആൻ്റി ക്ലൈമാക്സായിരുന്നു. നമ്മടെ ഗൗരിയമ്മയെ മഷിയിട്ടു നോക്കിയിട്ടും കാണാൻ കഴിഞ്ഞില്ല. മൊത്തം മീറ്റിങ്ങുകളും ചില ലോക്കൽ ട്രിപ്പുകളും. (എൽസി വഴി ചോർത്തിക്കിട്ടിയ രഹസ്യങ്ങളാണ്). നാളെ വൈകുന്നേരം വടക്കോട്ട് വണ്ടി പിടിക്കണം. ഈ പെണ്ണുമ്പിള്ള എന്തു ഭാവിച്ചാണോ എന്തോ! ഞാനേതായാലും ഇത്രേം നാളും ചെയ്ത കാര്യങ്ങളൊക്കെ ഒരു കരയ്ക്കടുപ്പിക്കാനുള്ള പണികളിൽ മുഴുകി. അതിനിടെ മഹാത്ഭുതം! ശങ്കരേട്ടൻ ബുധനാഴ്ച്ച കാലത്ത് പ്രത്യക്ഷപ്പെട്ടു!
