Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരീനാദം 4

അപ്പോൾ പ്രണയം ആണ് വിഷയം,ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഭാവം ആണ് അത് പറഞ്ഞപ്പോൾ അവന്റെ മുഖത്തു കണ്ടത്….
റുബൻ വീണിരിക്കുന്നു… അതും ഒരു ഹിന്ദു കൊച്ചു… ജെയിംസ് സാമൂയാലിനു എതിരെ ദൈവം ഒരു ആയുധം കൂടി തന്നേക്കുന്നു….. അയാളുടെ പ്രിയ പുത്രൻ റുബൻ ആണ് ആ ആയുധം…
ഏതായാലും ഇതിനു മനസ്സറിഞ്ഞു സഹായിക്കാൻ ഞാൻ തീരുമാനിച്ചു….
‘നീ വാ, ഇന്ന് കോളേജ് ലീവ് അല്ലെ, അവളെ എങ്ങേനേലും കാണാം ‘ ഞാൻ അവനെ പിടിച്ചു എഴുനേൽപ്പിച്ചു പറഞ്ഞു…
‘ ഇന്ന് കോളേജ് ലീവ് ആണോ ‘ അവൻ സംശയത്തോടെ ചോദിച്ചു..
‘ കൃഷ്ണജയന്തി ആടാ ‘ ഞാൻ പറഞ്ഞു…
‘നീ ഇതെക്കെ ഇപ്പോളും ഓർക്കുന്നുണ്ടോ, ഞാൻ സൺ‌ഡേ പോലും ഇപ്പോൾ ഓർക്കാറില്ല ‘ അവൻ പറഞ്ഞു…
‘ കടയിൽ വന്ന ആരോ പറഞ്ഞതാണ് ‘ ശെരിക്കും രാത്രി വിളിച്ചപ്പോൾ ജെന പറഞ്ഞതാണ്…
ഞാൻ അവനേം കൂട്ടി ആന്റണി ചേട്ടന്റെ വീട്ടിൽ പോയി, അവിടെ അടുത്ത് ആണ് ഗൗരി താമസിക്കുന്നത് എന്നല്ലേ പറഞ്ഞെ….
റുബൻ ആന്റണി ചേട്ടനോട് ഓരോ വിശേഷം എക്കെ പറഞ്ഞു കൊണ്ട് ഇരുന്നപ്പോൾ ഞാൻ വണ്ടിയിൽ കേറി ജനയെ വിളിച്ചു…
‘എവിടാ മാഷേ ‘ ഒറ്റ ബെല്ലിൽ തന്നെ അവൾ ഫോൺ എടുത്തു…
(ഇനി ഉള്ള ഫോൺ സംഭാസനത്തിൽ ആൾന്റെര്നാറ്റീവ് ആയി വരുന്നത് ജെറിടേം, ജനയുടേം ഡയലോഗ്സ് ആണെന്ന് മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു )
‘ ഞാൻ റുബന്റെ കൂടെ ആന്റണി ചേട്ടന്റെ വീട്ടിൽ വന്നതാ ‘
‘എന്തിനു’
‘റുബനു ഏതോ കൊച്ചിനെ കാണണം എന്നും പറഞ്ഞു ‘
‘ആയോ… ആരെ ഗൗരിയേയോ’
‘ആ അങ്ങനെ എന്തോ ആണ് പറഞ്ഞെ ‘
‘ചേട്ടന് ഇതു എന്തിന്റെ സൂക്കേട് ആണോ ‘
‘പ്രേമത്തിന്റെ ആണെന്ന് തോനുന്നു ‘
‘അപ്പൻ അറിഞ്ഞാൽ എല്ലാം തീരും, ഏട്ടനോട് ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്ക്‌’
‘അവൻ ആദ്യമായി ആണ്, നിനക്ക് അറിയാവുന്നതു അല്ലെ’
‘അതാ എൻറെ പേടി, അപ്പൻ സമ്മതിക്കില്ല’
‘അതിപ്പോൾ നമ്മുടെ കാര്യവും അങ്ങനെ എക്കെ തന്നെ അല്ലെ ‘
‘……’ അപ്പുറത്ത് മൗനം.
‘എങ്കിൽ ഞാൻ പിന്നെ വിളിക്കാം ‘ റുബനും ആന്റണി ചേട്ടനും വന്നപ്പോൾ ഞാൻ പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു…
‘ആരാ വിളിച്ചേ ‘ റുബൻ ചോദിച്ചു….
‘കടയിൽ ഉള്ള സെയിൽസ് പേഴ്സൺ ആണ്, നിന്നെ കണ്ടാൽ ഒരു ആഴ്ച്ച ലീവ് എടുത്തോട്ടെ എന്ന് ചോദിക്കാൻ പറഞ്ഞു ‘ പെട്ടന്ന് ഞാൻ വായിൽ വന്ന ഒരു കള്ളം വെച്ച് അങ്ങ് കാച്ചി.
‘അതെക്കെ നീ തന്നെ എന്താന് വെച്ചാൽ ചെയ് ‘ പറയുമ്പോളും റുബന്റെ നോട്ടം അടുത്തുള്ള ഔട്ട്‌ ഹൌസിൽ ആരുന്നു…
വെളിയിൽ ഒന്നും ആരും ഇല്ലാ….
‘അവിടെ പുതിയ താമസക്കാർ വന്നോ’ ഞാൻ ചോദിച്ചപ്പോൾ റുബൻ എന്നെ നോക്കി ഒന്ന് ചിരിച്ചു….
‘ഉവ്വ, കണക്കു എഴുതാൻ ഒരു പുള്ളിക്കാരി വന്നു… ജെയിംസ് സാർ ഇവിടെ അവരോടു താമസിക്കാൻ പറഞ്ഞു. പുള്ളികാരിടെ കെട്ടിയോൻ നമ്മുടെ അരവിന്ദന്റെ ചിട്ടി കമ്പനിയിൽ മാനേജർ ആണ് ‘. ആന്റണി ചേട്ടൻ പറഞ്ഞു….
‘അവിടെ കൂടെ ഒന്ന് കേറിയിട്ടു പോകാം അല്ലെ ‘ ഞാൻ റുബാനോട് ചോദിച്ചു…
‘ആന്റണി ചേട്ടൻ കൂടെ വാ ‘ അവൻ പറഞ്ഞപ്പോൾ പുള്ളി മുണ്ട് മടക്കി, മുന്നിൽ നടന്നു…

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025