Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരീനാദം 4

അതും പറഞ്ഞു ഞാൻ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി..
നേരെ കണ്ട ഒരു മാട കടയിൽ പോയി ഒരു സിഗരറ്റ് വാങ്ങി വലിക്കാൻ തുടങ്ങി…
ആ സിഗരറ്റ് കത്തി പുകയുന്നത് പോലെ ഞാനും ഉരുകി തീരുകയായിരുന്നു…
‘അതെ… സോറി’ അവൾ പുറകിൽ വന്നു പറഞ്ഞു..
അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്..
ഞാൻ ഒന്നും മിണ്ടിയില്ല..
പകുതിയായ ആ കിങ്‌സ് നിലത്തിട്ടു കാലുകൊണ്ട് ചവിട്ടി തേച്ചു, അവൾ എന്നെ ചവിട്ടി അരച്ചത് പോലെ.. തിരിച്ചു പോയി വണ്ടിയിൽ കേറി, അവളും ഓടി വന്നു വണ്ടിയിൽ കേറി..
മുണ്ടക്കയം എത്തി ഞാൻ വണ്ടി നിറുത്തി, അവൾ ഇറങ്ങി…
ഞാൻ വണ്ടി മുന്നോട്ടു എടുത്ത് ഓടിച്ചു പോയി….
പൊൻകുന്നം ചെന്ന് ദൈവസഹായം ബാറിൽ കേറി 2 ബിയർ ഓർഡർ ചെയ്തു..
അത് വരെ നീറുകയായിരുന്ന എൻറെ മനസ്സിനെ അതൊന്നു തണുപ്പിച്ചു..
രണ്ട് മണിക്കൂർ കഴിഞ്ഞ് ഞാൻ തിരിച്ചു മുണ്ടക്കയം ചെന്നു, അവൾ വന്നിട്ടില്ല…
ഞാൻ ഒരു സൈഡിൽ വണ്ടി നിർത്തി കിടന്ന് ഒന്ന് മയങ്ങി..
കാറിന്റെ വിൻഡോയിൽ ആരോ കൊട്ടുന്ന കേട്ടാണ് ഞാൻ ഉണർന്നത്…
അത് അവൾ ആണ്…. ഗൗരി.
ഞാൻ ഡോർ അൺലോക്ക് ചെയ്തു..
അവൾ കേറിയപ്പോൾ ഞാൻ വണ്ടി റോഡിലോട്ടു ഇറക്കി..
‘ഉറങ്ങി പോയോ ‘ അവൾ അന്വസിച്ചു..
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.
വണ്ടി കുറച്ചു അങ്ങ് നിങ്ങിയപ്പോൾ അവൾ വീണ്ടും എന്നെ നോക്കി പറഞ്ഞു
‘പി സ് സി, എക്സമിനു ഇൻവിജിലേഷൻ ടാസ്ക് ഉണ്ടാരുന്നു… കോളേജിൽ വന്നു താല്പര്യം ഉണ്ടേൽ പേര് കൊടുക്കാൻ പറഞ്ഞപ്പോൾ ഇത്ര ദൂരെ ആരിക്കും എന്ന് ഓർത്തില്ല ‘
അതിനേം ഞാൻ മൗനം കൊണ്ട് നേരിട്ടു..
‘ സാരി നിർബന്ധം ആണെന്ന് പറഞ്ഞപ്പോൾ ഇട്ടതാ ‘ അവൾ പറഞ്ഞു..
‘മ്മ്മ് ‘ ഞാൻ ഒന്ന് മൂളി..
വണ്ടി വണ്ടിപെരിയാർ എത്തിയപ്പോൾ അവൾ ചോദിച്ചു,
‘ഒരു ചായ കുടിച്ചാലോ’ അവൾ ചോദിച്ചു..
ഞാൻ മറുപടി ഒന്നും പറയാതെ ഒരു പ്ലാന്റേഷനോട് അറ്റാച്ച് ആയുള്ള കോഫി സ്റ്റാളിൽ കേറി, ഒരു കസേരയിൽ ഇരുന്നു..
അവൾ എനിക്ക് അഭിമുഖം ആയി വന്നു ഇരുന്ന്, ഹാൻഡ് ബാഗ് ടേബിളിൽ വെച്ചു..
ഞാൻ 2 ചായ പറഞ്ഞു..
ചായ പെട്ടന്ന് വന്നു, ഞാൻ അവളെ ഒന്ന് നോക്കി..
ഇടം കൈയിൽ ഫോണും ഒരു തൂവാലയും പിടിച്ചേക്കുന്നു, വലം കൈ ഗ്ലാസിനെ വട്ടം പിടിച്ചിട്ടുണ്ട്.. അവളുടെ സാരിയുടെ നിറം തന്നെ ഉള്ള നെയിൽ പോളിഷ് ഇട്ടേക്കുന്നു.. നീണ്ട വിരലുകൾ..
ചായ ഊതുന്ന അവളെ ഞാൻ നോക്കി.. ചുമന്നു തുടുത്ത ചുണ്ടുകൾ, അവ എന്നോട് എന്തോ മന്ത്രിക്കുന്ന പോലെ തോന്നി..
ഞാൻ നോക്കുന്ന കണ്ടിട്ടാരിക്കണം, അവൾ തല ഉയർത്തി എന്നെ നോക്കി..
അവളുടെ നോട്ടം എൻറെ ഉള്ളിൽ തുളഞ്ഞു കേറുന്ന പോലെ തോന്നി..
‘ചേട്ടന് എന്നെ കാളും എക്കെ നല്ല പെണ്ണ് കിട്ടുവല്ലോ ‘ അവൾ പറഞ്ഞു..
‘മ്മ്മ് ‘ ഞാൻ ഇരുത്തി മൂളി..
അവൾ ഒന്ന് ചമ്മി എന്ന് തോനുന്നു..
‘പക്ഷെ അവര് ആരും നീ അല്ലല്ലോ ‘ അതും പറഞ്ഞു ഞാൻ പോയി ബില്ല് കൊടുത്തു കാറിൽ പോയി ഇരുന്നു..
അവൾ വന്നപ്പോൾ ഞങ്ങൾ യാത്ര തുടങ്ങി..തുടരും….

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025