Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരീനാദം 9

24 ഡിസംബർ 2017

‘ഇന്ന് രാത്രി ഉണ്ണി ഈശോ പിറന്ന ദിവസം ആണ്. കഴിഞ്ഞ വർഷം ഈ ദിവസം ഞാൻ ഏട്ടനെ കാൾ ചെയ്തു കൊണ്ടു ഇരിക്കുക ആരുന്നു, രാത്രി എന്നെ വന്ന് കാണാം എന്ന് പറഞ്ഞെന്ക്കിലും ഞാൻ സമ്മതിച്ചില്ല… പാവം…. ദേവിയെ എന്റെ ഏട്ടൻ ഇപ്പോൾ എവിടെ ആരിക്കും, എവിടെ ആണേലും സുഖമായി ഇരിക്കണേ…. അന്നെല്ലാം എന്റെ ഉള്ളിലെ ഒരേ ഒരു ചിന്ത ഞാൻ ഏട്ടന്റെ ആകുന്നതു ആരുന്നു’

എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുക്കാൻ തുടങ്ങി…….
നെഞ്ചിടിപ്പിന്റെ താളം അനുസരിച്ചു കൈ വിരലുകളും ചുണ്ടും മിടിക്കുന്നു..
ഞാൻ ഒരു വിറയലോടെ കുറച്ച് പേജ് കൂടി മറിച്ചു..

2 മെയ്‌ 2018

‘ ഇന്ന് ആറു മാസം ആയി എനിക്ക് ബ്ലഡ്‌ ക്യാൻസർ 3ർഡ് സ്റ്റേജ് ആണെന്ന് ഞാൻ അറിഞ്ഞിട്ടു, അതായതു ഡോക്ടർ പറഞ്ഞ എന്റെ ആയുസ്സിന്റെ ഹാഫ് ടൈം… എന്തോ എനിക്ക് ഒന്നും എഴുതാൻ പറ്റുന്നില്ല.. കൈ വിറക്കുന്ന പോലെ, എന്റെ ഏട്ടനെ ഞാൻ പരിചയപെട്ടതും, ഇഷ്ടപ്പെട്ടതും എല്ലാം എന്തിനാരുന്നു? എന്തൊരു വിധിയാണ് ദേവി നീ എനിക്ക് വിധിച്ചത് ‘

‘ആആരഹ്ഹ് ‘ ഞാൻ വാ തുറന്നു അലറുകയായിരുന്നു, പക്ഷെ എല്ലാം പ്രതീക്ഷിച്ചത് പോലെ ആരും അങ്ങോട്ട്‌ വന്നില്ല.. ഞാൻ വീണ്ടും പേജിനെ തലോടി മറിച്ചു…

18 മെയ്‌ 2018

‘ എന്റെ ശരീരം തളരാൻ തുടങ്ങിയിരിക്കുന്നു…. തല വേദനയും, ഷീണവും എല്ലാം ഉണ്ട്‌, പതുക്കെ വിധിയോട് മല്ലിട്ടു എന്റെ ശരീരം മടുത്തു എന്ന് തോന്നുന്നു.’

7 ജൂൺ 2018

‘ ഇവിടെ നല്ല മഴയാണ്, അത് നോക്കി ഇരിക്കുമ്പോൾ മനസ്സിൽ എല്ലാം എന്റെ ഏട്ടൻ ആണ്…. മണ്ണിലേക്ക് വീണു അലിഞ്ഞു പോകുന്ന മഴ തൊള്ളികൾ എന്നെ വിളിക്കുന്ന പോലെ തോന്നും… പക്ഷെ ഏട്ടന് ഞാൻ കരുതി വെച്ച സമ്മാനം നൽകാതെ ഞാൻ വരില്ല.. ‘

എന്റെ ഉള്ള് തണുപ്പിക്കാൻ എന്നോണം ഒരു ചെറിയ മഴ പെയ്യാൻ തുടങ്ങി… പക്ഷെ അതിന് അറിയില്ലല്ലോ മുറിവുകൾ വീണു ഉരുകുന്ന എന്റെ ഉള്ളിലെ വേദന..

23 ജൂൺ 2018

‘ ഇന്ന് എന്റെ പിറന്നാൾ ആണ്, ഒരു പക്ഷെ എന്റെ അവസാനത്തെ പിറന്നാൾ…. അത് എന്റെ ഏട്ടന്റെ കൂടെ ആരുന്നു എങ്കിൽ എന്ന് ഞാൻ ചുമ്മാ ആഗ്രഹിച്ചു പോകുന്നു…
ഏട്ടൻ ജർമനിയിൽ ഉണ്ടെന്നു ഡേൻ പറഞ്ഞു, എവിടെ ആണേലും എന്റെ ഏട്ടൻ സുഖമായി ഇരിക്കണേ എന്നൊരു പ്രാർത്ഥന മാത്രമേ ഒള്ളു ‘

നീ സുഖമായി ഇരിക്കണം എന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചില്ലല്ലോ പെണ്ണെ… ഞാൻ വെറും ദുഷ്ടൻ ആണ്, ഒന്നും അറിയാതെ ഞാൻ നിന്നെ പഴിച്ചു…. നിനക്ക് എന്നോട് എല്ലാം ഒന്ന് തുറന്നു പറയത്തില്ലാരുന്നോ? ഞാൻ ഒരിക്കലും നിന്നെ വിട്ട് പോകില്ലാരുന്നല്ലോ..

6 ഓഗസ്റ്റ് 2018

‘ എന്റെ ജീവിതത്തിന്റെ അവസാന നാളുകളിലേക്ക് ഞാൻ അടുക്കുന്നു, ഇപ്പോൾ സ്ഥിരം മൂക്കിൽ നിന്ന് രക്തം വരുന്നുണ്ട്, പിന്നെ ഞാൻ ആലോചിക്കും ഞാൻ ഇത്ര നാളും ജീവിച്ചില്ലേ? എന്നെ ജീവന് തുല്യം സ്നേഹിച്ച ഒരാളുടെ കൂടെ കുറച്ചു നാൾ എന്ക്കിലും ഞാൻ ജീവിച്ചില്ലേ… എന്റെ കുഞ്ഞു ജനിക്കുന്നത് വരെ എനിക്ക് ജീവിക്കണം, അതിന് നീ അനുവദിക്കണേ ദേവി.. ‘

ഞാനും മനസ്സിൽ അവളുടെ അവസാന വാക്ക് തന്നെ ഉരുവിട്ടു ‘ അവൾക്കും കുഞ്ഞിനും ഒന്നും വരുത്തല്ലേ ദേവി.. ‘

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025