Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരീനാദം 9

28 ഓഗസ്റ്റ് 2018

‘എന്റെ ശരീരം എനിക്ക് അന്ന്യമാകുക ആണ്, അധികം താമസിയാതെ ഉപേശിച്ചു പോക്കണ്ട ഒരു കുപ്പായം പോലെ തോന്നുന്നു പക്ഷെ എനിക്ക് ഇപ്പോഴും എന്റെ ഈ കുപ്പായതോടു ബഹുമാനം ആണ്… എന്റെ ഏട്ടൻ പ്രണയിച്ച എന്റെ ശരീരം, എന്റെ ഏട്ടന്റെ കുഞ്ഞു വളരുന്ന എന്റെ ശരീരം… ഇന്ന് എനിക്ക് വയറ്റിൽ വേദന എക്കെ തുടങ്ങി… പെൺകുട്ടി ആണേൽ ഡോളി എന്ന് പേരിടണം, ഏട്ടന്റെ അമ്മയുടെ ആഗ്രഹം പോലെ… കുറച്ചു മാസങ്ങളായി ഉള്ള എന്റെ ജീവിതം മൊത്തം ഇനി വരാനിരിക്കുന്ന ദിവസത്തെ കുറിച്ച് ആരുന്നു… എന്റെ ഏട്ടന് വേണ്ടി ഞാൻ കരിതി വെച്ച ഈ സമ്മാനം എന്റെ ഓർമ്മക്കായി നൽകാൻ ‘..

അറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു ഞാൻ പ്രാർത്ഥിച്ചു … അവൾക്ക് ഒന്നും പെറ്റി കാണല്ലേ….

31 ഓഗസ്റ്റ് 2018

‘ഇന്ന് ഞാൻ ഹോസ്പിറ്റിലിൽ പോവുകയാണ്, ഇനി എന്ത് എന്ന് അറിയില്ല… ഇപ്പോൾ വയറ്റിൽ കിടന്ന് കുഞ്ഞ് ഉരുളുന്നും മറിയുന്നും എല്ലാം ഉണ്ട്‌, ശരീരത്തിന്റെ വേദനയും ഷീണവും ഒന്നും ഞാൻ ഇപ്പോൾ അറിയുന്നില്ല, ഒരു പക്ഷെ അതെല്ലാം എനിക്ക് ശീലം ആയി കാണും.. പക്ഷെ ഇപ്പോഴും മനസ്സിലെ വേദന കൂടി വരുന്നു, എന്റെ ഏട്ടൻ ഇപ്പോൾ കൂടെ ഉണ്ടാരുന്നെങ്കിൽ എന്ന് വല്ലാതെ ആശിച്ചു പോകുന്നു… അല്ലാ വേണ്ട എന്റെ സ്വാർത്ഥത ആണ്, ഏട്ടൻ എന്നെ ഇങ്ങനെ കാണണ്ട ‘..

ഇത്രയും നാൾ ആരാധിച്ച ദൈവങ്ങളെ എല്ലാം ഞാൻ വെറുക്കുന്നു, എന്തിനാണ് അവർ എന്റെ ഗൗരിയോടെ ഈ ക്രൂരത കാണിക്കുന്നത്… എന്ക്കിലും എനിക്ക് അവളുടെ കൂടെ ഇരുന്ന് ആ തലയിൽ തലോടി അവളുടെ ചുടു ശ്വാസം നെഞ്ചിൽ ഏറ്റു വാങ്ങാൻ സാധിച്ചില്ലല്ലോ..

2 സെപ്റ്റംബർ 2018

‘ഇന്ന് വൈകിട്ട് ഞാൻ ഡെലിവറിക്കു കേറും. കുറച്ചു നാളുകൾ ആയി എന്റെ വിഷമങ്ങൾ കേട്ടു നിനക്ക് മടുത്തു കാണും അല്ലേ ഡയറി… ഇനി ഞാൻ നിന്നെ കാണും എന്ന് തോന്നുന്നില്ല..
ഞാൻ ഹോസ്പിറ്റലിൽ ആണ് ഇന്ന്, അമ്മ ഇത്രയും നേരം അടുത്തു ഇരുന്ന് കരയുക ആരുന്നു, ഒറ്റപ്പെടലിന്റെ വേദന കൊറേ അനുഭവിച്ചതാണ് അവർ …
എല്ലാരുടെയും മിഴികൾ എന്നെ കാണുമ്പോൾ നിറയുന്നു, എല്ലാരും എന്നിൽ നിന്നു മറക്കുന്നത് എന്താണ് എന്ന് എനിക്കറിയാം, ഞാൻ ഈ ദിവസം മനസ്സിൽ കണ്ടതാണ്…. എന്റെ ഏട്ടന്റെ കൂടെ തണുപ്പുള്ള രാത്രികളിൽ കെട്ടി പുണർന്നു ഉറങ്ങുന്നതും, രാവിലെ എഴുനേൽക്കുമ്പോൾ ആ നെറുകയിൽ ഒരു ചുംബനം നൽക്കി ഉണർത്തുന്നതും, ചായ കുടിക്കാൻ കൊടുത്തു ആ തോളിൽ തല ചായിച്ചു കിടക്കുന്നതും, ഏട്ടന്റെ വഷ്ത്രങ്ങൾ ഇട്ട് കൊടുക്കുന്നതും, ഞങ്ങളുടെ മക്കളുടെ കൂടെ കൊച്ചു വർത്തമാനം എക്കെ പറഞ്ഞു ചോറ് വിളമ്പി കൊടുക്കുന്നതും, ഞങ്ങളുടെ മക്കളെ ഒരുമിച്ച് കൊണ്ടുപോയി സ്കൂളിൽ ചേർക്കുന്നതും, അവരുടെ ചെറിയ ആഗ്രഹങ്ങൾ ഏട്ടനോട് പറഞ്ഞു നടത്തി കൊടുക്കുന്നതും, അവരെ വിവാഹം കഴുപ്പിച്ചു വിടുന്നതും എല്ലാം ഞാൻ ഇന്നലെ രാത്രിയിൽ സ്വപ്നം കണ്ടു…
ഒരു പക്ഷെ എനിക്ക് എന്തെലാം ആണ് നഷ്ടപെട്ടെ എന്ന് കാണിച്ച് തന്നതാവും.. അല്ലേ? ഇതിനെല്ലാം ഭാഗ്യം കിട്ടുന്ന സ്ത്രീകളെ ഓർത്തു ഞാൻ ഇപ്പോൾ അസൂയപെടുന്നു……. ഇനി ഒരു ജന്മം ഉണ്ടേൽ എന്റെ ഏട്ടന്റെ പെണ്ണായി, ദീർക്കസുമംഗലിയായി എനിക്ക് ജീവിക്കണം…. ‘.

പേജ് മറിക്കാൻ പറ്റുന്നില്ല, കൈകൾ വിറക്കുന്നു….
അടുത്ത പേജിൽ എന്തേലും എക്കെ കാണണേ എന്ന് എന്റെ ഉള്ളുരുകി ഞാൻ കൊതിച്ചു..

ഇല്ലാ…. എന്റെ ഹൃദയം പോലെ അതും ശുന്യമാണ്, അപ്പോൾ എന്റെ ഗൗരി? ഇല്ലാ ഞാൻ ഇത് വിശ്വസിക്കത്തില്ല… അവൾ ഇപ്പോഴും എവിടെയോ ഉണ്ട്‌.. ഞാൻ അ ഡയറി എടുത്ത് നെഞ്ചോടു ചേർത്ത് വെച്ച് പൊട്ടി കരയാൻ തുടങ്ങി..

പുറകിൽ നിന്ന് ആരോ വന്ന് എന്റെ തോളിൽ സ്പർശിച്ചു…

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025