Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതാഗോവിന്ദം 2

ഗീതാഗോവിന്ദം
GeethaGovindam


ഇത്തവണ ഉണരാൻ വൈകിയത് ഞാനാണ്. ഇന്നലത്തെ പ്രവർത്തികളുടെ ക്ഷീണം കൊണ്ടാവാം. ഒരു പാട് നാൾക്ക് ശേഷമല്ലേ…… എന്നാലും ഉണരുമ്പോൾ കണ്ട കാഴ്ച്ച കണ്ണിന് കുളിർമയേകുന്നതായിരുന്നു…..

 

എന്റെ ഗീതു എനിക്കെതിരെ കട്ടിലിൽ ഇരുന്നു കൊണ്ട് ഒരു കടും പച്ച കസവ് സാരിയിൽ ,കുളിച്ച് ഈറനണിഞ്ഞ മുടി തോർത്തുന്ന കാഴ്ച…. ആ സാരിയിൽ അവൾ നിറഞ്ഞ് നിന്നിരുന്നു. അവളുടെ പരന്ന് വിടർന്ന പുറം ഇറക്കമുള്ള ബ്ലൗസ്സിൽ വ്യക്തമായിരുന്നു. മുടിയിലെ വെള്ളം കടുപച്ച നിറത്തിലുള്ള അവളുടെ ബ്ലൗസ്സിൽ വീണ് അവിടം കറുത്തനിറത്തിൽ കാണപ്പെട്ടു.

 

ഉണരാൻ വൈകിയതിൽ എനിക്ക് വല്ലാത്ത വിഷമം തോന്നി. ഒരല്പം കൂടെ നേരത്തേ എണീറ്റിരുന്നേൽ എന്റെ ഭാര്യ സാരിയുടുക്കുന്നത് കാണാമായിരുന്നു. അല്ലേലും ഭാര്യമാർ സാരിയുടുക്കുന്നത് കണ്ടിരിക്കാൻ വല്ലാത്തൊരു രസം തന്നാ…. സാരി തുമ്പ് കടിച്ച് പിടിച്ച് പ്ലീറ്റെടുക്കുന്നതും പിന്ന് കുത്തുന്നതും എത്ര ഉടുത്താലും തൃപ്തി വരാതെ അവസാനം നിസ്സഹായയായി മുന്താണി നിലത്തിട്ട് ഇരു കൈകളും ഇടുപ്പിൽ വച്ച് എന്നെ നോക്കുന്ന ഗീതുവിനെ പലവട്ടം ഞാൻ കണ്ടിട്ടുള്ളതാണ്. അന്നൊക്കെ ഗീതൂന് സാരി എന്നാൽ ഒരു ബാലികേറാമല തന്നെയായിരുന്നു. അവൾടെ മെലിഞ്ഞ ശരീരം തന്നെ കാരണം. എന്നാലും സാരി എന്നാൽ അവൾക്ക് ജീവനാ…. സ്വയമുടുത്ത് ശരിയാവാത്തതിനാൽ പലപ്പോഴും ഗീതൂന്റെ കയ്യാൾ ഞാൻ തന്നെയായിരുന്നു. എനിക്കും അത് വളരെ പ്രിയപ്പെട്ട ജോലിയാണ്. സാരി ഉടുക്കാൻ നേരം എന്നേം കൂട്ടാൻ അവൾക്കും ഇഷ്ടമാണ്. പ്ലീറ്റെടുക്കുന്നതും മടക്കുന്നതും പിന്ന് കുത്തുന്നതും മുന്താണി ഞൊറിഞ്ഞുടുത്ത് അടിപ്പാവാടയ്ക്കുളിൽ തിരുകി കേറ്റുന്നതുമൊക്കെയാണ് എന്റെ ഡ്യൂട്ടി . ഞൊറിഞ്ഞുടുത്ത മുന്താണി ഗീതൂന്റെ കൊച്ച് വയറിലൂടെ ഉള്ളിലേയ്ക്ക് ഇറക്കുമ്പോൾ ഒരു പ്രത്യേക സംതൃപ്തി ഞാനനുഭവിച്ചിരുന്നു. കൊച്ചു കുട്ടികളെ ഒക്കെ അണിയിച്ചൊരുക്കി നിറുത്തുമ്പോൾ തോന്നുന്ന പോലെ, ഒരു സന്തോഷം. അങ്ങനെ ഒരുക്കി അവളെ കണ്ണാടിക്ക് മുമ്പിലേയ്ക്ക് കൊണ്ട് നിറുത്തുമ്പോഴും അവൾ ആദ്യം നോക്കുന്നത് എന്തോ വലിയ പണി ചെയ്ത പോലെ വിയർത്തു കുളിച്ച്നിൽക്കുന്ന എന്റെ പ്രതിബിംബത്തിലേയ്ക്കാണ്.

“ഹൊ ജിമ്മില് പോയ് 50 kg എടുത്താൽ പോലും എന്റെ കണവൻ ഇങ്ങനെ വിയർക്കില്ലല്ലോ ….”

ഒരിക്കലിങ്ങനെ പറഞ്ഞ് കവിളിലൊരുമ്മയും തന്ന സംഭവം ഓർത്ത് പോയ് ….

” ഓഹോ ഉണർന്നിരുന്ന് സ്വപ്നം കാണുവാണോ ….അങ്ങോട്ടെണീക്കെന്റെ ഗോവിന്ദേട്ടാ …..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025