Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതാഗോവിന്ദം

തീർക്കാനാവാത്ത വല്ലാത്തൊരു അവസ്ഥയിലായിരുന്നു അവൾ… മാസങ്ങളോളം കെട്ടിനിന്ന നീരുറവയാണ് ഇപ്പോൾ കൊടികുത്തി ഒഴുകുന്നത്……

വെറി പൂണ്ട ഒരു മൃഗത്തെ പോലെ ഗോവിന്ദ് നിന്ന് കിതച്ചു….. എന്നാൽ അല്പം കഴിഞ്ഞതും അയാൾ യാഥാർത്ഥ്യത്തിലേയ്ക്ക് മടങ്ങിയെത്തി…… തന്റെ അടി കൊണ്ട് പേടിച്ച ഗീതൂ  ചുവരിന്റെ മൂലയ്ക്ക് കാലു മടക്കി കൂട്ടി പിടിച്ച് ,ഇരുന്നു തേങ്ങുന്നു…. സ്വർണ്ണ നിറത്തിലുള്ള കവിളുകളിൽ പാദമുദ്ര രക്ത നിറത്തിൽ പതിഞ്ഞ് കിടക്കുന്നു…..
ഈശ്വരാ ഞാനെന്താ ഇപ്പെ ചെയ്തേ….എന്റെ മോളെ ….എന്റെ പൊന്നിനെ ഞാൻ അടിച്ചു… നമ്മുക്ക് ഇനി ഒരു മോൾ ജനിച്ചാലും ഞാനായിരക്കണം ഏട്ടന്റെ ആദ്യ മോൾ , പറഞ്ഞ കേട്ടല്ലോ…. ഞാൻ കഴിഞ്ഞ് മതി വേറാരും…. ഒരിക്കൽ ഗീതു ചിണുങ്ങി പറഞ്ഞത് ഞാനോർത്തു….. ആ ഞാനല്ലെ ഇപ്പൊ അവളെ മൃഗീയമായ് തല്ലിയത് …..അവൾ പറഞ്ഞതെത്രയോ സത്യമാണ് …. “ദ്രോഹി…..” ഗീതു തൊട്ടു മുമ്പ് തന്നെ വിളിച്ചത് അയാളുടെ ചെവിയിൽ മുഴങ്ങി കേട്ടു….”

മുട്ടിൽ നിരങ്ങി തന്റെ ഭർത്താവടുക്കലേയ്ക്ക് വരുന്നത് കണ്ടതും ഗീതു പേടിച്ച് അല്പം കൂടി ചുവരിലേയ്ക്കമർന്നു…….

മോളേ ഗീതുസേ ……… ഞാൻ …. അറിയാതെ ….. സഹിക്കാനായിലെടി… അയാൾ അവളുടെ ദിവസങ്ങളായ് വെള്ളം തൊടാതെ ഉണങ്ങി വരണ്ട മുടിയിൽ തലോടി കെഞ്ചി……. അയാൾ കരയുകയായിരുന്നു……

അതും ഗീതുവിന് ആദ്യ അനുഭവമായിരുന്നു….തന്റെ ഭർത്താവ് കരയുന്നത് പോയിട്ട് ഒന്ന് നിരാശനായി ഇരിക്കുന്നത് പോലും ഗീതു കണ്ടിട്ടുണ്ടായിരുന്നില മാസങ്ങൾക്ക് മുമ്പ് വരെ …. ഗോവിന്ദേട്ടൻ എപ്പോഴും ചിരിയാണ് എന്ത് പ്രശ്നം വന്നാലും എന്ത് ഊർജ്ജിതമായിണ് ഏട്ടൻ അതിനെ നേരിടുന്നത്…. ആ മനുഷ്യനാണിപ്പോൾ തന്റെ കാൽക്കൽ കിടന്ന് കരയുന്നത്….

“എനിക്ക് വിഷമമില്ലെന്നാണോ പൊന്നുസേ
നി പറയുന്നത്….നിന്നെക്കാളും ആഗ്രഹിച്ചത് ഞാനല്ലേടി …. കൊതിച്ചതും കാത്തിരുന്നതുമൊക്കെ ഞാനല്ലേ….. ആ എനിക്ക് ഒരു കുഴപ്പവുമില്ലെന്നാണോ നീ പറയുന്നത് …. ഗോവിന്ദ് ഗീതുവിന്റെ മുട്ടിൽ തല ചേർത്ത് വച്ചു ചോദിച്ചു…..

ഭർത്താവ് തന്റെ മുന്നിൽ തകർന്നടിയുന്നത് കണ്ട് ഗീതുവിന് സഹിക്കാനായില്ല….അവൾ ഇല്ലാ എന്ന് പൊട്ടി കരഞ്ഞു കൊണ്ട് തല ഇളക്കി പ്രതികരിച്ചു….. വാക്കുകൾ പുറത്ത് വരുന്നുണ്ടായിരുന്നില്ല……

ഞാനിവിടെ എല്ലാം മനസ്സിലൊതുക്കിയാണ് നടന്നത്… ഞാനൂടി വീണു പോയാൽ പിന്നെ നിനക്കാരാടി…. ഞാൻ മെന്റലി ശക്തനാണെന്നാണ് ഞാൻ കരുതിയത് …. പക്ഷെ ഇത്ര ഒന്നും താങ്ങാനുള്ള കരുത്തെനിക്കിലെടീ……. അയാളുടെ കണ്ണീർ വീണ് ഗീതുവിന്റെ ചുരിദാർ തുമ്പ് കുതിർന്നു…..

ശരിയാണ് …..എനിക്ക് കരയാന്യം പറയാനുമൊക്കെ ഏട്ടനൊണ്ട് … ഏട്ടന്റെ വിഷമം ആരോട് പറയും …..എന്റെ അവസ്ഥ കണ്ട് പാവം എല്ലാം ഉള്ളിലൊതുക്കി ഉരുകുകയായിരുന്നു…. എല്ലാ സങ്കടവും ഉള്ളിലൊതുക്കി എനിക്ക് വേണ്ടി നോർമലായി അഭിനയിക്കുകയായിരുന്നു….. ഫലം ദേ എന്റെ മുന്നിലിരുന്ന് പൊട്ടിതകരുന്നു……. എന്തൊരു നീചയാണ് താൻ ….. തനിക്ക് വേണ്ടി ജീവിച്ച മനുഷ്യനെ അല്പം മുമ്പ് കുത്തുവാക്കിനാൽ തീർത്ത കഠാരയിൽ ആഞ്ഞു കുത്തുവായിരുന്നില്ലേ താൻ
” ഏട്ടാ എന്നോട് ക്ഷമിക്ക് …. ഏട്ടനെ മനസിലാക്കാത്ത ഞാനാണ് ദ്രോഹീ…..അന്ത്യമില്ലാതൊഴുകുന്ന ഗോവിന്ദിന്റെ മുഖം ഉള്ളം കയ്യിലെടുത്ത് ഗീതു പറഞ്ഞു
” ഇല്ല പൊന്നേ എനിക്ക് നിന്റെ വിഷമമറിയാം, ഞാൻ അത് കണ്ട് പെരുമാറേണ്ടതായിരുന്നു….. അടികൊണ്ട് ചിണിർത്ത ഗീതുവിന്റെ കവിളിലെ പാടുകൾ നോക്കി ഗോവിന്ദ് പറഞ്ഞു……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025