അങ്ങനെ ഞാൻ ബൈക്ക് എടുത്തു കോളേജിലേക്ക് വിട്ടു.. വീട്ടിൽ നിന്നു ഒരു 15 km ഉണ്ടാവും.. കുറച്ചു നേരത്തെ തന്നെ ഇറങ്ങി.. ബ്ലോക്ക് വല്ലോം ഉണ്ടെങ്കിൽ പെട്ടു പോയാലോ…
കോളേജിലേക്കുള്ള വഴിയിൽ എല്ലാം നിറയെ നവാഗതർക്ക് സ്വാഗതം എന്ന് ബോർഡ് വെച്ചിട്ടുണ്ടായിരുന്നു.. അത്യാവശ്യം റാഗിങ് ഒക്കെ കുറവാണെന്നാണ് ഞാൻ കേട്ടിട്ടുള്ളത്..എന്തായാലും എന്തേലും ഒക്കെ പണി കിട്ടാൻ ചാൻസുണ്ട്.. അതൊക്കെ പ്രതീക്ഷിച്ചിട്ട് തന്നെ ആണ് എന്റെ പോക്ക്..
ശ്രുതിയുടെ ഒരു ഫ്രണ്ടിന്റെ അനിയൻ ഉണ്ട് മെൽവിൻ… അവനും സിവിൽ ആണ്.. ശ്രുതി എനിക്ക് നേരത്തെ പരിചയപ്പെടുത്തി തന്നിരുന്നു.. ക്ലാസ്സിലെ ഒരാളെ നേരത്തെ അറിയുന്നത് എന്ത് കൊണ്ടും നല്ല കാര്യം ആണല്ലോ..
ബൈക്ക് പാർക്കിംഗ് ഇൽ ഒതുക്കി വെച്ച് ഞാൻ ഫോൺ എടുത്ത് അവനെ വിളിച്ചു..
“നീ കാന്റീന് മുന്നിലേക്ക് വാ.. ഞങ്ങൾ ഇവിടെ ഉണ്ട്..” അവൻ പറഞ്ഞു..
ഞങ്ങൾ.. അവന്റെ കൂടെ വേറെ ആരാ.. ആ..ആരെയേലും പരിചയപ്പെട്ടു കാണും…ഞാൻ അങ്ങോട്ട് ചെന്നു…
കാന്റീനിലേക്ക് നടക്കുന്ന വഴി സ്വർഗം ആയിരുന്നു.. ചുറ്റും പെൺപിള്ളേർ.. സീനിയർ ചേച്ചിമാർ.. സെയിം ബാച്ചിൽ ഉള്ളവർ..നല്ല തുടുത്ത മിസ്സുമാർ.. ഉഫ്.. ഞാൻ നന്നായി വായി നോക്കി നടന്നു.. പലരും എന്നെയും നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു..ഒടുവിൽ ഞാൻ മേൽവിനെ കണ്ടു.. അവന്റെ കൂടെ നല്ല സുന്ദരിയായ ഒരു കൊച്ചു നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു..
ഹയ് ഡാ..
“ഹയ് നന്ദു..”അവൻ എനിക്ക് കയ്യ് തന്നു.. ഡാ ഇത് ശ്രേയ.. എന്റെ ഫ്രണ്ട് ആണ്.. നമ്മുടെ ക്ലാസിലാ..”
“ഹയ്.. ഞാൻ ആനന്ദ്..”ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൾക് എന്നെ സ്വയം പരിചയപ്പെടുത്തി..
“നന്ദുനെ പറ്റി മെൽവി നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു.. ഞാൻ ശ്രേയ..” അവൾ എനിക്ക് കയ്യ് തന്നു..
വൗ.. അവളുടെ കയ്കൾ എന്തൊരു സോഫ്റ്റ് ആ..
ആദ്യ കാഴ്ച്ചയിൽ തന്നെ ഒരാളോട് ക്രഷ് തോന്നുക സ്വാഭാവികം അല്ല.. എന്നാലും എനിക്ക് ശ്രേയയോട് വല്ലാത്തൊരു അട്ട്രാക്ഷൻ തോന്നി..
