ക്ലാസ്സിൽ നിറയെ പെൺകുട്ടികൾ ആയിരുന്നു.. ബോയ്സ് വളരെ കുറവ്.. ഒരു അഞ്ചോ ആറോ പേര് കാണും.. അവരെല്ലാം പുറകിലെ ബെഞ്ചിൽ ആയിരുന്നു..
നടുവിലെ ഒരു ബെഞ്ചിൽ ആയി മേൽവിനും ശ്രേയയും ഇരുന്നു.. തൊട്ടടുതു ഇരിക്കാൻ ആയിട്ട് ശ്രേയ എന്നെ വിളിച്ചു..
പക്ഷെ എന്റെ ശ്രദ്ധ മുഴുവൻ മുന്നിൽ ഒറ്റയ്ക്ക് ഇരിക്കുന്ന ഒരു പെൺകുട്ടിയിൽ ആയിരുന്നു..കണ്ണട ഒക്കെ വെച്ച ഒരു chubby ഗേൾ…
അപ്പോഴേക്ക് ശ്രേയയുടെ ബെഞ്ചിൽ മേൽവിന്റെ അടുത്ത ഒരു ഗേൾ വന്നിരുന്നു..
ഹയ്.. അവൾ മേൽവിനോട് ഹയ് പറഞ്ഞു..
“ഹയ്.. ഞാൻ മെൽവിൻ.. പേരെന്താ..”
“ഓഹ്.. ക്രിസ്ത്യൻ ആണോ.. ഞാനും.. എന്റെ പേര് ആൻ..”
ശ്രേയയുടെ അടുത്ത് സ്ഥലം ഇല്ലാത്തതു കണ്ട് ഞാൻ മുന്നിലെ ബെഞ്ചിലെ കുട്ടിയുടെ അടുത്ത് ഇരുന്നു.. അപ്പോൾ അവൾ എന്നെ നോക്കി.. ഞാൻ ഒന്ന് ചിരിച്ചു..
“ഇവിടെ ആരും ഇരിക്കില്ലെന്ന ഞാൻ കരുതിയെ.. എനിക്ക് ക്ലസിൽ എപ്പോഴും ഫ്രണ്ട് ബെഞ്ചിൽ ഇരിക്കാൻ ആണ് ഇഷ്ടം..” ആ കുട്ടി എന്നോട് പറഞ്ഞു..
“എനിക്കും.. മുന്നിൽ ഇരുന്നാൾ നന്നായി മിസ്സുമാരെ വായിനോക്കാം..”
അതുകേട്ടു അവൾ ചിരിച്ചു.. “അത് ശെരി.. അപ്പൊ പഠിക്കാൻ അല്ല അല്ലെ..”
“പഠിക്കുകയും വേണം.. വായിനോട്ടവും വേണം..”
“എന്താ തന്റെ പേര്..”
“ആനന്ദ്.. നിന്റെയോ..”
“ധന്യ “..
പിന്നിൽ ആനും മേൽവിനും നല്ല സംസാരം ആയിരുന്നു…
ആൻ കാലിന്മേൽ കാലു കയറ്റി ആയിരുന്നു ഇരുന്നിരുന്നത്.. അവൾ ഫീറ്റ് മെല്ലെ അനക്കികൊണ്ടിരിക്കുന്നുണ്ടായിരുന്നു… മെൽവിൻ ഇടയ്ക്കിടക്കെ അവളുടെ കാലിൽ നോക്കുന്നത് അവൾ ശ്രദ്ധിച്ചു..
“മെൽവിൻ ഇവിടെ ആരെയെങ്കിലും പരിചയപ്പെട്ടോ .. ശ്രെയയെ അല്ലാതെ..”
ആൻ ചോദിച്ചു..
“യെസ്.. ദേ ആ ഫ്രണ്ട് ബെഞ്ചിൽ ഇരിക്കുന്ന പയ്യൻ ഇല്ലേ അത് ആനന്ദ്.. എന്റെ ഫ്രണ്ട് ആണ്..”
“നോക്കട്ടെ.. മം നല്ല ലുക്ക് ആണല്ലോ..ആൾ സിംഗിൾ ആണോ..”
അത് കേട്ടപ്പോ. അവന്റെ മുഖം വാടി..
