ഇത്രയും പറഞ്ഞിട്ട് സ്റ്റീഫൻ വെളിയിലേക്ക് പോയി…
മലകയറി വന്നവൻ കിതക്കുന്നതുപോലെ കിതച്ചു കൊണ്ട് സുമേഷ് സോഫയിലേക്ക് ഇരുന്നു…..
സ്റ്റീഫൻ പോയി എന്നുറപ്പായപ്പോൾ കീർത്തി സുമേഷിന്റെ ആരുകിലേക്ക് വന്നു..
സുമേഷേട്ടൻ എന്തിനാണ് അയാളെ ഇങ്ങനെ പേടിക്കുന്നത്…? നമ്മൾ പണം വാങ്ങിയത് ഈ ഫ്ലാറ്റ് പണയം വെച്ചിട്ടല്ലേ….
ഏയ്… എനിക്ക് പേടിയാണെന്ന് ആരാ പറഞ്ഞത്….. അയാളൊക്കെ എന്തിനും മടിക്കാത്ത ആളാ…. അതുകൊണ്ടാ ഞാൻ….
കടം അടയ്ക്കാൻ പറ്റിയില്ലെങ്കിൽ ഫ്ലാറ്റ് അയാൾ എടുത്തോട്ടെ…. കടത്തിന്റെ പേരിൽ സുമേഷേട്ടൻ അയാളുടെ മുൻപിൽ പേടിച്ചു നിൽക്കണ്ട കാര്യം എന്താണ്….
ഇല്ല കീർത്തീ…. എനിക്ക് പേടിയൊന്നും ഇല്ലന്ന് പറഞ്ഞില്ലേ……
തന്നോട് അങ്ങിനെ പറഞ്ഞെങ്കിലും സുമേഷിന് അയാളെ പേടിയുണ്ടന്ന് കീർത്തിക്ക് മനസിലായി…..
അന്ന് രാത്രി കാലിനിടയിൽ കൈയും തിരു കി കൂർക്കം വലിച്ചുറങ്ങുന്ന ഭർത്താവിനെ നോക്കികൊണ്ട് അവൾ ആലോചിച്ചു…
ഫ്ലാറ്റ് വേണമെങ്കിൽ അയാൾ എടുത്തോട്ടെ എന്ന് പറഞ്ഞെങ്കിലും അതിന്റെ പ്രത്യാഘാദങ്ങൾ ഇപ്പോൾ ആണ് അവൾ ആലോചിച്ചത്….
ഇപ്പോഴത്തെ അവസ്ഥയിൽ ഇതുപോലൊ രു ഫ്ലാറ്റ് വാങ്ങാൻ സുമേഷിന് പറ്റില്ല…. സ്ഥാപനം നടത്താൻ വാങ്ങിയ സ്ഥലവും കെട്ടിടവും ബാങ്ക് കൊണ്ടുപോകും…..
സഹായിക്കാൻ ഉള്ളവർക്കൊക്കെ കടം കൊടുക്കാനുണ്ട്….
സുമേഷിന്റെ മനസ്സിൽ എന്താണാവോ..? അങ്ങനെ ഉത്തരം ഇല്ലാത്ത ചോദ്യങ്ങളുമാ യി ആ രാത്രി കീർത്തിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല…
ഇതിനിടയിൽ സ്റ്റീഫൻ നല്ല പ്ലാനിങ്ങോടെ കരുക്കൾ നീക്കുകയായിരുന്നു… ആദ്യം അയാൾ സുമേഷിനെ പറ്റി പഠിച്ചു..
….ഒരു മിഡിൽക്ലാസ് പേടിച്ചു തൂറി…. സുമേഷ് എന്ന പേരിന് നേരെ അയാൾ ഇങ്ങനെ എഴുതിവെച്ചു…
സുമേഷിന് ഉടനെയെങ്ങും ഇത്രയും വലിയ തുകയും പലിശയും ഉണ്ടാക്കാൻ കഴിയില്ലെന്ന് അയാൾ മനസിലാക്കി…
കീർത്തിയുടെ അങ്കലാവണ്യം അയാളെ സ്വസ്ഥത ഇല്ലാത്തവനാക്കി….
എങ്ങിനെ എങ്കിലും അവളെ നേടണം…. അവൾക്കു മുൻപിൽ എൺപതു ലക്ഷം പുല്ലാണ്…..
ഇതു പോലെ ഒരു പെണ്ണും അയാളെ മോഹിപ്പിച്ചിട്ടില്ല…..
രണ്ട് ദിവസം കഴിഞ്ഞ് ഓഫീസിൽ പോകാനിറങ്ങിയ സുമേഷിനോട് കീർത്തി പറഞ്ഞു…
ഇന്നല്ലേ അയാൾ വരുമെന്ന് പറഞ്ഞത് ! വരുബോൾ അയാളോട് എന്തു പറയും…
അയാളെ ഞാൻ പോയി കണ്ടോളാം… വന്നാലും ഞാൻ ജോലിക്ക് പോകുന്നത് അറിയാവുന്നതുകൊണ്ട് വൈകും നേരമേ വരത്തൊള്ളൂ…. അതിനു മുൻപ് ഞാൻ കണ്ടോളാം….
