Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹന്നാഹ് ദി ക്വീൻ 4

“ഓഹോ അപ്പൊ അതൊക്കെ ഓർമയുണ്ടായിരുന്നോ.. ഞാൻ നീ വരില്ലെന്ന് വിചാരിച്ചു.. അത് കൊണ്ട് വരുത്തിച്ചു.. അത്ര തന്നെ..”

“എന്തിനാ ഈ പാതിരാത്രിക്ക് വരുത്തിച്ചതെന്ന ചോദിച്ചേ ഞാൻ..”
ഞാൻ വീണ്ടും ദേഷ്യം ഒട്ടും കുറയാതെ ചോദിച്ചു..

“നിനക്ക് കുറച്ചു മര്യാദയുടെ കുറവുണ്ട്.. നീ ആദ്യം ഈ ദേഷ്യം ഒക്കെ കുറച്ചിട്ട് നല്ല രീതിയിൽ ചോദിക്ക് ഞാൻ എല്ലാം പറയാം..ഇപ്പൊ ഇത് മാത്രം അറിഞ്ഞാൽ മതി..ഇന്ന് ആ ബീച്ചിൽ നടന്നതൊന്നും സ്വപ്നമല്ല.. ആ സംശയം എന്തായാലും വേണ്ട..
പിന്നെ ഒരു കാര്യം കൂടി…അവന്റെ ഒരു കൈ ഓടിച്ചതല്ലേ ഞാൻ നീ വീണ്ടും പോയി മറ്റേ കൈ കൂടി ഓടിക്കണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ.. പാവം ചെറുക്കൻ..ഭക്ഷണം കഴിക്കാൻ ബാക്കി വച്ച കൈ ആയിരുന്നു അത്.. ഇനി അവൻ എന്തു ചെയ്യും..”
ആ സ്ത്രീ പറഞ്ഞു നിർത്തിയതും കറന്റ്‌ അടിച്ച അവസ്ഥയായിരുന്നു എനിക്കു..
അപ്പൊ ഇവളാണോ അവന്മാരെ അടിച്ചു പപ്പടം പോലെ ആക്കിയത്..

“അപ്പൊ.. അപ്പൊ… നിങ്ങളാണോ അവരെ…”
ഞാൻ വിക്കി വിക്കി ചോദിച്ചു..

“ഞാനാണോന്ന് ചോദിച്ചാൽ ഞാൻ തന്നെയാണ്.. പക്ഷെ അവരെ അടിച്ചതൊന്നും ഞാനല്ല..എനിക്കത്തിനുള്ള അനുവാദം ഇല്ല.. ഞാൻ ആണ് ചെയ്യിച്ചത്.. അത്രയറിഞ്ഞ മതി നീ..”

“പക്ഷെ എന്തിന്…”

“നിന്റെ കൂട്ടുകാരിയുടെ കരച്ചിൽ കണ്ടിട്ടെനിക്ക് സഹിച്ചില്ല.. മാത്രമല്ല അവന്മാരുമായി നീ തല്ലുകൂടിയാൽ ചിലപ്പോ അവന്മാരെ കുഴിയിലേക്ക് എടുക്കേണ്ടി വരും..നീ ആരാണെന്നും നിന്റെ ശക്തി എന്താണെന്നും നിനക്ക് ഇനിയും മനസ്സിലായിട്ടില്ല..അതുകൊണ്ട് എനിക്കു തന്നെ വേണ്ടത് ചെയ്യണ്ട വന്നു..”

“നിങ്ങളെന്തൊക്കെയാ പറയുന്നത്.. മനുഷ്യന് മനസിലാവുന്ന പോലെ പറ.. ഞാനിത് ആരാണെന്ന പറയുന്നത്.. കളിപ്പിക്കുകയാണോ എന്നെ.. നിങ്ങളെ എന്റെ കയ്യിൽ കിട്ടിയലുണ്ടല്ലോ..”
ഞാൻ വീണ്ടും ദേഷ്യത്തോടെ കയർത്തു..

“ആഹ് ഇതാണ് പറഞ്ഞത്.. നിന്നെ മര്യാദ പഠിപ്പിക്കാൻ ഞാനൊന്ന് നോക്കട്ടെ..അപ്പൊ ശെരി.. കാണാം.. അപ്പൊ പതിവ് വാചകം തന്നെ.. പേടിക്കേണ്ട.. ഞാൻ കൂടെ തന്നെ ഉണ്ട്.. പിന്നെ ഒരു കാര്യം കൂടി..ആ മോതിരം എവിടെയാണുള്ളതെന്ന് നിനക്ക് മാത്രമേ അറിയാൻ പറ്റുള്ളൂ.. അത് നീ വൈകാതെ അറിയും.. എന്നെ അറിയിക്കുക അതെവിടെയാണെന്ന് മനസ്സിലായാൽ.. ഞാനിപ്പോ പോവുന്നു…”

അത്രയും പറഞ്ഞു പതിവ് പോലെ ആ സ്ത്രീയുടെ രൂപം മെല്ലെ മറയുകയും എന്റെ ബോധം വരികയും ചെയ്തു.. കണ്ണ് തുറന്നപ്പോൾ ദേ വില്ലയുടെ ഗേറ്റിന് മുന്നിൽ വണ്ടി എത്തിയിരിക്കുന്നു.. ഇതാദ്യത്തെ അനുഭവം ഒന്നും അല്ലാത്തത് കൊണ്ട് എനിക്കു വലുതായിട്ട് ഒന്നും തോന്നിയില്ല.. ഞാൻ വേഗം ബാൽക്കണി വഴി ആരും അറിയാതെ വീട്ടിൽ കയറി..സമയം മൂന്നു മണി ആയിരുന്നു..
പക്ഷെ എത്ര തിരിഞ്ഞു മറിഞ്ഞും കിടന്നിട്ടും ഉറക്കം എന്നെ കടാക്ഷിച്ചില്ല.. മനസ്സിൽ മുഴുവൻ ആ സ്ത്രീ പറഞ്ഞ കാര്യങ്ങൾ മാത്രം..
കഥകളിലും സിനിമയിലും മാത്രം കണ്ടു പരിചയമുള്ള കാര്യങ്ങളൊക്കെ എന്റെ ജീവിതത്തിൽ നടക്കുകയാണ്..
പല ദുരൂഹതകളും ഉണ്ട്.. അച്ഛനും അമ്മയ്ക്കും എല്ലാം അറിയാമെന്നു എനിക്കുറപ്പാണ്.. കൂടുതലും അച്ഛന് അറിയാം.. കരണം അച്ഛൻ അമ്മയിൽ നിന്നും എന്തൊക്കെയോ മറച്ചു വെക്കുന്നുണ്ട് എന്നുള്ളത് അന്നത്തെ അവരുടെ സംസാരം ഒളിഞ്ഞു കേട്ടപ്പോ മനസിലായതാ…
പക്ഷെ എന്നോട് എല്ലാം മറച്ചു വെക്കാൻ തക്കതായ കരണം ഉണ്ടാവും..അല്ലെങ്കിൽ അച്ഛൻ എന്നോട് എന്നെ പറഞ്ഞേനെ എല്ലാം..
ഇനി ആരും എന്നോട് ഒന്നും പറയേണ്ടതില്ല ഞാൻ തന്നെ എല്ലാം കണ്ടു പിടിച്ചോളാം മൈര്..ഒരു സ്വസ്ഥതയും കിട്ടുന്നില്ല..

ഓരോന്ന് ആലോചിച്ചു കൂട്ടി ഞാനെപ്പഴോ ഉറങ്ങിപ്പോയി…

 

മറ്റൊരിടത്ത്….

“അവൻ പിച്ച വച്ചു തുടങ്ങിയിരിക്കുന്നു…… ഹഹഹ….എനിക്കിവിടെ അറിയാൻ പറ്റുന്നു അവന്റെ ഉള്ളിൽ തിളയ്ക്കുന്ന ആ ശക്തി…. ശക്തനാണവൻ.. അതിശക്തൻ”

ആ തടങ്കലിൽ കിടന്നു അട്ടഹസിച്ചു കൊണ്ട് ആ വൃദ്ധൻ പറഞ്ഞു ചിരിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025