Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 3

” പിന്നെ, മൈരാ..”

“അതെന്താടാ നിന്നെ കണ്ടാ പ്രേമിക്കാൻ കൊള്ളില്ലെ”?..

” അതല്ലടാ പോത്തെ, ഷാഹിനയുമായി ഉണ്ടായതൊക്കെ അവൾക്കറിയാം.. അത് എന്റെ മനസിലുണ്ടെന്നും അവൾക്കറിയുമായിരിക്കും.. അങ്ങെനെയുള്ളപ്പൊ അവൾ … എനിക്ക് തോന്നണില്ല..” ഞാൻ പറഞ്ഞു..

അങ്ങനെ ഓരൊന്നൊക്കെ സംസാരിച്ച്.. അടിച്ചടിച്ച്‌ രണ്ട് ഫുൾ തീരാറായി.. ഞങ്ങൾ നല്ല ഫിറ്റായി.. ആടാനും തുടങ്ങി..

“മതി.. മൈരു വാ പോവ്വാം.. നേരം വൈകി.”
ഞാൻ പറഞ്ഞു..

“ഇത് എന്ത് മൈരാ ചെയ്യാ….”

കുപ്പിയിൽ ബാക്കിയുണ്ടായ രണ്ട് പെഗ്ഗ് എടുത്ത് കാട്ടി അവൻ ചോദിച്ചു..
ഞാനതിലേക്ക് കുറച്ച് സോഡയൊഴിച്ച് അടപ്പിട്ട് കക്ഷത്തിൽ വെച്ചു.. എണീറ്റു..

ഞാനും അവനും എന്റെ ബുള്ളെറ്റിൽ,…. പാമ്പ് പോലെ വളഞ്ഞും പുളഞ്ഞും വണ്ടി മുന്നോട്ട് പോന്നു..

എന്റെ വീട്ടിലെത്തി..

“ഇത് നിന്റെ വീടല്ലെ..”??
വിനോദ് കണ്ണ് തിരുമി കാഴ്ചയൊക്കെ ശരിയാക്കികൊണ്ട്..

“” അതെ.. എന്റെ വീടാ..” ഞാൻ..പറഞ്ഞു

വീടിനു മുമ്പിൽ ഉമ്മ യും വാപ്പയും നിക്കുന്നു.. വല്ലിപ്പ കസേരയിൽ ഇരിക്കുന്നു..

ഞങ്ങളവരെ കണ്ടു..
വിനോദ് ഒന്ന് പരുങ്ങി..

“ഹാ.. നീ പേടിക്കെണ്ടടാ.. വാപ്പയും ഉമ്മയുമാ പോലീസാരല്ല.. ഫൈനെഴുതാൻ..”

എന്റെ വീട്ടുകാർക്ക് ഇതൊരു പുതുമയായിരുന്നില്ല. കഴിഞ്ഞ നാലഞ്ച് കൊല്ലമായിട്ട് ഞാനിങ്ങനെയാ.. അതെന്തുകൊണ്ടാണെന്ന് കൃത്യമായി അവർക്കറിയാം.. അതുകൊണ്ട് തന്നെ ഒന്നും പറയാറുമില്ല.

“നീ പൊക്കൊ.. വണ്ടിം കൊണ്ടൊക്കൊ.. നാളെ രാവിലെ വന്നാ മതി..” ഞാൻ അകത്തേക്ക് കയറാൻ തുടങ്ങവെ.. വാപ്പ

“അൻവറെ..”!

” ഒഹ്..” ഞാനൊന്ന് വിളികേട്ടു..

“എന്താ നിന്റെ ഉദ്ദേശം”?..

” ഉദ്ദേശമൊ.. എന്തുദ്ദേശം.. ചോറുണ്ണണം കിടക്കണം.. അത്രതന്നെ’..

“.. എന്റെ ചക്കരെ.. ഇവിടിരിപ്പുണ്ടായിരുന്നൊ… ഉമ്മ്മ്മാാ..”
വല്ലിപ്പാക്ക് കവിളിൽ അമർത്തിയൊരുമ്മ കൊടുത്തിട്ട് ഞാൻ..

“അപ്പൊ ഗുഡ് നൈറ്റ്..”

ഞാൻ പോകാനൊരുങ്ങിയപ്പൊ വാപ്പ..

“ആ മേലേടത്തെ അബൂബക്കറും അയാൾടെ മോൻ ഷൗക്കത്തും വന്നിരുന്നു കുറച്ച് മുമ്പ്..”

ഞാനൊന്ന് നിന്നു..

വാപ്പ തുടർന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025