Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹരികാണ്ഡം 4

നിനക്ക് കാശല്ല, നല്ല അടിയാ കിട്ടുക, മര്യാദക്ക് കൊണ്ടുപൊക്കോണം, ചേച്ചി ദേഷ്യപ്പെടുന്നു. പോയേക്കാമെ എന്ന് താഴ്മയോടെ പറഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി. എപ്പോഴാ പോകണ്ടേ, ഞാൻ ചോദിച്ചു. 12 മണിക്കിറങ്ങിയേക്കാം, ഉച്ചത്തെ ഊണ് അവിടുന്നാ, പറഞ്ഞത് അഞ്ജനയാണ്. തലയാട്ടി മുകളിലേക്ക് നടന്നു.

സമയമായപ്പോഴേക്കും റെഡിയായി താഴേക്ക് ചെന്നു. ചേച്ചി പുറത്തിരിക്കുന്നുണ്ട്. ഞാൻ അടുത്തേക്ക് ചെന്നു. ഞാൻ പോയി അടുത്തിരുന്നു, എന്നിട്ടാ ചെവിയോട് ചേർന്നിട്ട് പറഞ്ഞു, എത്ര നാളായീ ചേച്ചിയെ, രാത്രി ഒന്ന് വന്നുകൂടെ. ചേച്ചിക്കൊരു നാണം, പിന്നെ പറഞ്ഞു, അഞ്ജന എൻ്റെ കൂടെയാ കണ്ണാ കിടക്കുന്നെ, ചെറുപ്പം തൊട്ടേ ഉള്ളതാ, എങ്ങിനെ എഴുന്നേറ്റ് വരും. എന്തെങ്കിലും ഒരു വഴിയുണ്ടാക്കുന്നേ, ഞാൻ നിർബന്ധിച്ചു. നീ പോയി വാ, ഞാൻ നോക്കട്ടെ, ചേച്ചി എന്നെ ആശ്വസിപ്പിച്ചു.

അപ്പോഴേക്കും അഞ്ജന ഇറങ്ങി വന്നു. ഒരു ഇളം നീല നിറമുള്ള ചുരിദാറിൽ അവൾ സുന്ദരിയായിരുന്നു. ഞാൻ എഴുന്നേറ്റ് സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു. അവൾ പുറകിൽ കയറിയിരുന്നു, ഞാൻ ചേച്ചിയോട് പോകുവാ എന്നും പറഞ്ഞ് മുമ്പോട്ടെടുത്തു. വഴി ചേച്ചി പറഞ്ഞ് തന്നിരുന്നു, പതിയെ ആണ് ഓടിച്ചത്. ഒന്നും തന്നെ മിണ്ടാതെ മിണ്ടാതെ ഞങ്ങൾ പറഞ്ഞ സ്ഥലത്തെത്തി. ഒന്ന് രണ്ടു പേരോട് വീട് ചോദിക്കേണ്ടി വന്നെങ്കിലും ഒരുപാട് വൈകാതെ ചെന്ന് പറ്റി.

ചെന്നപാടെ ഊണ് കിട്ടി, ഊണും കഴിഞ്ഞ് ഞാൻ വീടിൻ്റെ മുറ്റത്തു നിന്ന് അഞ്ജനയുടെ കൂട്ടുകാരിയുടെ അച്ഛനോട് സംസാരിച്ചു കൊണ്ടിരുന്നു. അവൾ അകത്തെവിടെയോ ഉണ്ട്, കൂട്ടുകാരിയോട് സംസാരിക്കുകയാകും. ആകപ്പാടെ ബോറാകുന്നു, ഇയാളെങ്കിൽ ഒടുക്കത്തെ കത്തിയും. അൽപ സമയം കഴിഞ്ഞപ്പോൾ അഞ്ജന പുറത്തേക്ക് വന്നിട്ട് ചോദിച്ചു. ഹരിയേട്ടാ നമുക്ക് പോകാം, ഞാൻ തലയാട്ടി.

ഒരു മിനിറ്റ് കഴിഞ്ഞാണ് കത്തിയത്, അഞ്ജന എന്നെ ഹരിയേട്ടാ എന്ന് വിളിച്ചിരിക്കുന്നു. ഞാൻ ഒന്നഹങ്കരിച്ചു. പിന്നെ ചിരിയാണ് വന്നത്, കല്യാണം ഉറപ്പിച്ച പെണ്ണാണ്, മോഹിച്ചിട്ടെന്തു കാര്യം. എന്തായാലും ഞങ്ങൾ ഇറങ്ങി. തിരിച്ചും പതിയെ ആണ് ഓടിച്ചത്. നാശത്തിന് പകുതി വഴി ആയപ്പോഴേക്കും മഴ തുടങ്ങി, ഞാൻ ആദ്യം കണ്ട വെയ്റ്റിംഗ് ഷെഡിൻ്റെ അടുത്ത നിർത്തി, ഞങ്ങൾ വെയ്റ്റിംഗ് ഷെഡിലേക്ക് കയറി നിന്നു.

അവിടെ ബസ് കയറാനുള്ളവർ ഉണ്ടായിരുന്നു, ആണുങ്ങൾ അവളുടെ നനഞ്ഞ ശരീരം നോക്കി ചോരയൂറ്റുന്ന പോലെ തോന്നിയപ്പോൾ അവളെ എൻ്റെ പുറകിലേക്ക് മാറ്റി നിർത്തി. കുറെ നേരം നിൽക്കേണ്ടി വന്നു മഴ പോകാൻ, അവൾക്ക് തണുത്തിട്ട് വിറക്കുന്നുണ്ടെന്ന് തോന്നി. അവളെ പുറകിലേക്ക് നീക്കിയിരുത്തി കാറ്റടിക്കാത്ത വിധത്തിൽ വണ്ടി ഓടിച്ചു.

വീട്ടിൽ ചെന്നതും ചേച്ചി ടവലും കൊണ്ടോടി വന്നു, അവളെ തോർത്തി പുതപ്പിച്ച് അകത്തേക്ക് കൊണ്ട് പോയി. ഞാനും നനഞ്ഞാണേ വന്നത്, വിളിച്ചു പറഞ്ഞു. നീ പോയി തന്നെ തോർത്തെടാ ചെക്കാ എന്ന് ചേച്ചി വിളിച്ചു പറയുന്ന കേട്ടു. എന്തായാലും മുറിയിൽ വന്ന് തുണിയൊക്കെ മാറി താഴേക്ക് ചെന്നു, ഒരു ചായ കിട്ടിയാൽ കൊള്ളാമായിരുന്നു.

ചേച്ചീ, ഒരു ചായ കിട്ടുമോ എന്നും ചോദിച്ച് ഞാൻ അകത്തേക്കു ചെന്നു. ഒരു മിഡിയും ടോപ്പും ഇട്ട് അഞ്ജന റൂമിൽ നിന്ന് പുറത്തേക്ക് വന്നു. അവൾ കുളിച്ചെന്ന് തോന്നി, ഇരിക്ക് ഹരിയേട്ടാ, ഞാൻ ഇട്ടു തരാം എന്നും പറഞ്ഞ് അവൾ അടുക്കളയിലേക്ക് പോയി. ഞാൻ സോഫയിൽ ഇരുന്ന് പേപ്പർ വായിക്കാൻ തുടങ്ങി, അല്പം കഴിഞ്ഞപ്പോൾ ചേച്ചി ചായ കൊണ്ട് വന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025