Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹിമകണം

താഴെ വീണ മൊബൈൽ എടുക്കാനായി കുനിഞ്ഞു, താഴെ മൊബൈലിനടുത്തായി കാണുന്നത്
വരച്ചുവച്ചപോലെ മനോഹരമായ ഒരു പാദമാണ് കറുത്ത നിറത്തിൽ ക്യുറ്റെക്സ് ഇട്ടു വെളുത്ത
മനോഹരമായ ഒരു പാദം… ആ വെളുത്ത കാലിന് കുറുകെ കറുത്ത സ്ട്രിപ്പ് ഉള്ള ചെരുപ്പ് അതിന്റെ
ഭംഗി കൂട്ടുന്നു പിന്നെ സ്വർണവും കറുത്ത കല്ലുകളും വച്ച കൊലുസ്…ആ കാലിൽ ശ്രദ്ധിച്ചുകൊണ്ട്
അവൻ പതിയെ എഴുന്നേറ്റു പതുക്കെ മുഖമുയർത്തി ആ മുഖത്തേക്ക് നോക്കി…ഏത് ദേവേന്ദ്രന്റേം
മനസ്സിലാക്കാൻ പോന്നവണ്ണമുള്ള സുന്ദരമായ വട്ട മുഖം, നല്ല വെളുത്ത നിറത്തിൽ ഒരു
പാടുപോലുമില്ലാത്ത മുഖത്തു വലിയ സുന്ദരമായ കണ്ണുകൾക്ക് നല്ല തിളക്കം നീണ്ട സുന്ദരമായ
മൂക്ക് അതിൽ വെള്ള കല്ലുവച്ച ചെറിയ മൂക്കുത്തി നല്ലപോലെ ചുവന്നു തുടുത്ത വരച്ചു
വച്ചതുപോലുള്ള ചുണ്ട് അധികം വണ്ണമില്ലാത്ത എന്നാൽ തീരേ മെലിയാത്ത ആകൃതിയൊത്ത ശരീരം
താമര മൊട്ടുപോലുള്ള ആകൃതിയൊത്ത മുല ചുരിധാറിനാലും ഷാളുകൊണ്ടും മറച്ചിട്ടുണ്ടെങ്കിലും
അതിന്റെ ആകൃതിയും മുഴുപ്പും ഡ്രെസ്സിനു മുകളിലൂടെ അറിയാം…നിതംബം മറച്ചു കാൽമുട്ടോളം
ഇടതൂർന്ന മുടി…വിഷ്ണു വായുംപൊളിച്ചു ആ സൗന്ദര്യം നോക്കി നിന്നു,
കൂടെയുണ്ടായിരുന്നവന്മാരുടെ അവസ്ഥയും ഇതുതന്നെയായിരുന്നു
“എന്താടോ കണ്ണ് കണ്ടൂടെ…?”
അവളുടെ ആ ചോദ്യം കേട്ടാണ് എല്ലാര്ക്കും സ്ഥലകാല ബോധം ഉണ്ടായത് ,
“ഇയക്കെന്താ കണ്ണ് കണ്ടൂടെ, മുഖത്തു രണ്ടുണ്ട കണ്ണുണ്ടല്ലോ നോക്കിയും കണ്ടും നടന്നൂടെ”
വിഷ്ണു തന്റെ ഫോൺ പരിശോദിക്കുന്നതിനിടയിൽ ചോദിച്ചു…
അപ്പോഴേക്കും മറ്റുള്ള കുട്ടികൾ ചുറ്റും കൂടി. എല്ലാരും തങ്ങളെ ശ്രദ്ധിക്കുന്നത് കണ്ട രുദ്രയും വിട്ടുകൊടുത്തില്ല
“നീ പോടാ”അവൾ ദേഷ്യത്തോടെ പറഞ്ഞു
അത് വിഷ്ണുവിന് ഒരു കുറച്ചിലായി തോന്നി അവൻ അല്പം മുന്നോട്ട് വന്നിട്ട് ശബ്ദം അല്പം
താഴ്ത്തി പറഞ്ഞു
“അതേയ്…എടാ പോടന്നൊക്കെ അങ്ങ് വീട്ടിൽ പോയി വിളിച്ചാൽ മതി കേട്ടോ ഇത് ആള് വേറെയാ”
“ഞാനും ആള് വേറെയാ തന്നെപ്പോലുള്ള കുറേയെണ്ണത്തിനെ കണ്ടിട്ട് തന്നെയാ ഞാനും
ഇവിടേയ്ക്ക് വന്നത്…അതുകൊണ്ട് തന്റെയൊന്നും വിളച്ചിൽ എന്റടുത്തു
വേണ്ട മനസ്സിലായോ…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025