Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹിസ്-സ്റ്റോറി 2

” അരുത് കൊല്ലരുത്. ”

സൂര്യവർദ്ധൻ  ശാന്തനുവിനെ തള്ളിമാറ്റി. എന്നിട്ട് തറയിൽ നിന്നും എഴുന്നേൽക്കാൻ ശ്രെമിച്ച പടയാളിയുടെ തല വെട്ടിമാറ്റി. ആ ചോര  ശാന്തനു വിന്റെ മുഖത്തു പതിച്ചു.

മറഞ്ഞിരുന്ന പടയാളികൾ എല്ലാവരും ഒരേ സമയം  മുന്നോട്ട് കൂതിച്ചു. സൂര്യവർദ്ധൻ അവരെ തന്റെ വാൾ കൊണ്ട് നേരിട്ടു. ശാന്തനു അതെല്ലാം നോക്കി നിൽക്കുക മാത്രം ചെയ്തു.

കുറച്ചു കഴിഞ്ഞു സൂര്യവർദ്ധൻ പടയാളികളാൽ ചുറ്റപെട്ടു. സൂര്യവർദ്ധനെ പിന്നിൽ നിന്നും വെട്ടാൻ തയ്യാറെടുക്കുന്ന ഒരു പടയാളിയെ  ശാന്തനു ശ്രെദ്ധിച്ചു. പെട്ടെന്ന് എന്തോ ഒരു പ്രേരണയാൽ ശാന്തനു അവന്റെ കയ്യിൽ പിടിച്ചു വലിച്ചെറിഞ്ഞു. അയാൾ അൽപം ദുരെക്ക് തെറിച്ചു വീണു.

ഒരു നിമിഷം എന്താ സംഭവിച്ചത്  എന്ന് ശാന്തനു വിന് മനസിലായില്ല. അവൻ അവന്റെ കയ്യിലേക്ക് നോക്കിനിന്നു. ആ കാഴ്ച കണ്ട പടയാളികളിൽ കുറച്ചു പേരും ഞെട്ടി ശാന്തനുവിനെ നോക്കി. ഒരു കൈ കൊണ്ട് ഒരാളെ വലിച്ചെറിയുവാൻ തക്ക ശക്തി ഉള്ള ഒരു യോദ്ധാവിനെ അവരാരും കണ്ടിട്ടില്ല. അവരിൽ ചിലർ  ശാന്തനുവിനെ ആക്രമിക്കാൻ മുന്നോട്ട് വന്നു. അവർ വാളുകൊണ്ടും മുഷ്ടി കൊണ്ടും അവനെ  നേരിട്ടു. പക്ഷെ ശാന്തനു അവരെ നേരിടാതെ ഒഴിഞ്ഞു മാറുക മാത്രം ചെയ്തു.

പടയാളികളിൽ കുറച്ചുപേർ ശാന്തനുവിന് നേരെ തിരിഞ്ഞത് കൊണ്ട് സൂര്യവർദ്ധൻ തന്റെ നേരെ വന്നവരെ നിഷ്പ്രയാസം നേരിട്ടു.

ശാന്തനു ഒരു തിക്കാഞ്ഞ അഭ്യാസിയെ പോലെ വാളുകളുടെ മൂർച്ചയിൽ നിന്നും ഒഴിഞ്ഞുമറി. തന്റെ നേരെ വന്നവരെ വക വരുത്തിയ ശേഷം. സൂര്യവർദ്ധൻ ശാന്തനുവിന് നേരെ വന്നവരെ ഓരോരുത്തരെ ആയി വേട്ടിവിയ്തി.പക്ഷെ ശാന്തനു സൂര്യവർദ്ധനെ തടയാൻ നോക്കി.അതുകാരണത്താൽ  അവർ തമ്മിൽ പിടിവലി നടന്നു. അതിനിടയിൽ  ഒരാൾ സൂര്യവർദ്ധൻ കുത്താൻ ഒരുങ്ങുന്നത് ശാന്തനു കണ്ടു.അവൻ സൂര്യവർദ്ധനെ രക്ഷിക്കാൻ ആയി തള്ളിമാറ്റി പക്ഷെ സ്വയം ഒഴിഞ്ഞുമാറാൻ മറന്ന ശാന്തനുവിന് കുത്തേറ്റു.

“ആഹ്ഹഹ്ഹ ”

കുത്ത് കൊണ്ട ശാന്തനു അലറി. ആ അലർച്ചയിൽ പേടിച്ച് പോയ  പടയാളി കുത്തിയ കത്തി വലിച്ചുരി. ശാന്തനു തന്റെ മുഴുവൻ ശക്തിയും എടുത്ത് അവനെ ആഞ്ഞു ചവിട്ടി. ചവിട്ടുകൊണ്ട് തെറിച്ചു അയാൾ ഒരു പാറയിൽ ചെന്ന് ഇടിച്ചു. അയാൾ നിലത്ത് കിടന്ന് ഒന്ന് പിടച്ചു അതിന് ശേഷം മരണത്തിന് കിഴടങ്ങി.

കുത്ത് കിട്ടിയതിനെ കൾ വേദന ശാന്തനുവിന് അപ്പോഴാണ് തോന്നിയത്.താൻ കാരണം ഒരാൾ മരണപെട്ടിരിക്കുന്നു തന്റെ അമ്മക്ക് കൊടുത്ത വാക്ക് തെറ്റിക്ക പെട്ടിരിക്കുന്നു. അവൻ നിലത്ത് മുട്ടുകുത്തി നിന്നു. ഇതേ സമയം  ഞെട്ടിതരിച് നിന്ന മറ്റ് പടയാളികളെ  സൂര്യവർദ്ധൻ വധിച്ചു.

സ്വബോധം ഇല്ലാതിരുന്ന ശാന്തനുവിനെ സൂര്യവർദ്ധൻ  തോളിൽ  പിടിച്ച് എഴുന്നേൽപ്പിച്ചു എന്നിട്ട് ഒരു തുണി കൊണ്ട് അവന്റെ വയറിൽ മുറിവിന് മുകളിലൂടെ മുറുക്കി കെട്ടി.

“അഹ് ”

മുറിവിലെ കെട്ട് മുറുകിയപ്പോൾ ശാന്തനു ഉണ്ടാക്കിയ ശബ്ദം കെട്ട് സൂര്യവർദ്ധൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025