Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹിസ്-സ്റ്റോറി 2

കാരണം എന്റെ സഹോദരി ആണ് അടുത്ത കിരീടവകാശി…………………………………… ഞാൻ പറഞ്ഞല്ലോ  മാർത്ഥണ്ടവർമൻന്റെ നിർദ്ദേശം അനുസരിച്ചാണ് ഇപ്പോഴും നമ്മൾ കിരീടവകാശിയെ തിരഞ്ഞെടുക്കുന്നത്. പക്ഷേ അതിൽ  ഓരോ രാജാവും ഓരോ മാറ്റങ്ങൾ വരുത്തിയിരുന്നു. പ്രധാനമായും സ്ത്രീകൾ രാജ്യം ഭരിക്കുമ്പോൾ അവരുടെ ഭർത്താവ് അല്ലെങ്കിൽ ഭരണനിരീക്ഷണത്തിന് ചുമതല ഉള്ള ആൾ ആണ്‌ രാജ്യം ഭരിക്കുന്നത്. സ്ത്രീകളുടെ പ്രെസവകാലവും അവരുടെ അർത്ഥവ പരമായ  പ്രേശ്നങ്ങളും രാജഭരണത്തെ ബാധിക്കാതിരിക്കാൻ ആണ് അന്ന് മാർത്ഥണ്ടവർമൻ ഭരണനിരീക്ഷണം നിർദ്ദേശിച്ചത്. പക്ഷേ ഇവിടെ അധികാരം കൊതിയും ആൺമേൽകൊയ്മയും കാരണം ആണുങ്ങൾ തന്നെ ആണ് ഭരിക്കുന്നത്. ”

” അതിന് അവർ തന്നെ കൊല്ലാൻ നോക്കുന്നത് എന്തിനാ തന്റെ സഹോദരിയെ കൊലപെടുത്തിയാൽ അല്ലെ അവർക്ക് രാജ്യം കൈകലാക്കാൻ  പറ്റുകയുള്ളു ”

” എന്റെ സഹോദരിയെ റാണിആയി തിരഞ്ഞെടുത്തെങ്കിലും പട്ടാഭിഷേകം നടന്നിട്ടില്ല. സ്വയംവരം കഴിഞ്ഞ ശേഷമേ അധികാരത്തിൽ എറാൻ സാധിക്കു

എനിക്ക് ആണ് ഇപ്പോൾ ഭരണനിരീക്ഷണ ചുമതല…..  എന്റെ അച്ഛൻ മരണപെടും മുൻപ് ഉത്തരപുരിയിലെ യുവരാജാവും ആയി അവളുടെ  വിവാഹനിശ്ചയം കഴിഞ്ഞതാ . ആ വിവാഹം  നടന്നാൽ അവൾക്ക് രാജ്യം ഭരിക്കാൻ ആകും.  വർഷങ്ങൾക്ക് ശേഷം  ഒരു സ്ത്രീയുടെ ശെരിക്കുള്ള ഭരണം ദേവപുരി കാണണം അവളുടെ ആഗ്രഹവും അത്‌ തന്നെ ആണ്. പക്ഷേ എനിക്ക് ഉത്തരപുരിയിൽ നിന്നും ലഭിച്ച വിവരങ്ങൾ  ഗുണകരം അല്ല. അവിടെ നിന്നും വരുമ്പോൾ ആണ്‌ ഈ  ആക്രമണം ഉണ്ടായത്… പുറത്ത് നിന്നും രാജകുമാരൻമാർ ഇല്ലാതെ രാജകുടുംബത്തിൽ പെട്ട ആരെയോ കൊണ്ട് അവളുടെ വിവാഹം ചതിയിലൂടെ നടത്തി എന്നിട്ട് വരനെ ഒരു കളിപ്പാവ ആക്കി രാജ്യം ഭരിക്കാൻ  ആണ് എന്റെ കുടുംബത്തിൽ ഉള്ള ആരോ ശ്രെമിക്കുന്നത്. ”

“ഇതിൽ എന്റെ സഹായം  എന്തിനാ ”

” ഞാൻ നിന്നെ പോലെ ഒരു യോദ്ധാവിനെ കണ്ടിടിട്ടില്ല നിന്റെ സഹായം എനിക്ക് ആവിശ്യം ആണ് ”

” ഞാൻ പറഞ്ഞല്ലോ എനിക്ക് ആരെയും കൊല്ലാണോ ഉപദ്രവിക്കണോ കഴിയില്ല. ഇപ്പോൾ ഞാൻ കാരണം ഒരാൾ മരണ പെട്ടു. എന്റെ അമ്മക്ക് ഞാൻ കൊടുത്ത വാക്ക് എനിക്ക് പാലിക്കാൻ കഴിഞ്ഞില്ല ”

” നീ ആരെയും കൊല്ലണ്ട…ഉപദ്രവിക്കുകയും വേണ്ട… എന്റെ സഹോദരിയെ വിവാഹം കഴിച്ചാൽ മതി ”

” എന്ത്!!!!”‘.

” അച്ഛൻ മരണപെട്ടൽ സഹോദരിയുടെ വിവാഹം നടത്താൻ സഹോദരന് ആണ് അവകാശം.. ഞാൻ പറയുന്ന ആളെ എന്റെ സഹോദരിക്ക് ഇഷ്ടപ്പെട്ടാൽ സ്വയംവാരത്തിന്റെ ആവിശ്യമില്ലാതെ തന്നെ അവളുടെ വിവാഹം നടത്താം ”

” അവൾക്ക് ഇഷ്ട്ടപെട്ടാൽ അല്ലെ ”

” ഇഷ്ട്ടപെട്ടില്ലെങ്കിലും അവൾ സമ്മതിക്കും. ഞങ്ങളുടെ ശത്രുക്കൾ ആരെന്നു തിരിച്ചറിയാനും രാജ്യം ഭരിക്കാനും ”

” ഒരു നാടകം ആണോ താങ്കൾ ഉദ്ദേശിക്കുന്നത് എനിക്ക് അതിനു സമ്മതമല്ല…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025