Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ 2

ബെഡിൽ നിന്ന് എഴുനേറ്റു അഴിഞ്ഞു കിടന്ന മുടികൾ വാരി കെട്ടി. നെഞ്ചിലെ നനവൊക്കെ ഉണങ്ങയിട്ടുണ്ട്. കക്ഷത്തിൽ മാത്രമാണ് ചെറിയ നനവുള്ളത്. അതിവിടുത്തെ ചൂടിന്റെയാണ്. നാട്ടിലും ചൂട് കൂടിയെന്ന്  അമ്മ വിളിച്ചപ്പോൾ പരാതി പറഞ്ഞു.

“ദീദി എവിടാരുന്നു.. ഉറങ്ങുവായിരുന്നോ.. “

വാതിൽ തുറന്ന എന്റെ നിർജീവമായ കണ്ണുകളിലേക്ക് അവൾ നോക്കി. കെട്ടി വച്ചിട്ടും നെറ്റിയിലേക്ക് അഴിഞ്ഞു വീണ ചില മുടി നാരിഴകൾ കാറ്റത്തു പാറി നടന്നത് എന്നെ അലോസരപ്പെടുത്തി.

“ചുമ്മാ ഇരുന്നു ബോറടിച്ചത് കൊണ്ട് ഒന്ന് കിടന്നതാ.. ഉറങ്ങിപോയത് അറിഞ്ഞില്ലാ. “

“ചേച്ചിയുടെ കണ്ണ് കണ്ടപ്പോളെ എനിക്ക് തോന്നി.. ചുമ്മാതല്ല ആള്ക്കാര് വന്നു പോയത് പോലും അറിയാഞ്ഞത്.. “

“നീ നേരത്തെ വന്നിരുന്നോ? “

“ഞാനല്ല വന്നത്.. ഇങ്ങു പുറത്തേക്കിറങ്ങി വന്നേ. എന്നിട്ടു നോക്കിക്കേ ഏതോ ഒരു നാറി ചെയ്തിട്ട് പോയതെന്താന്നു.. “

പുറത്തേയ്ക്കു തുറന്നിട്ട വാതിൽ ചൂണ്ടി കാട്ടി അവൾ പറഞ്ഞു. ഇളം മഞ്ഞ നിറത്തിൽ പെയിന്റ് അടിച്ചു നിർത്തിയ ആ വാതിലിനു മുകളിൽ ഹിന്ദി അക്ഷരങ്ങൾ ചോക്ക് കൊണ്ട് കോറിയിട്ടിരുന്നു. ആ വെളുത്ത അക്ഷരങ്ങളെ എനിക്ക് കേൾക്കാൻ പാകത്തിന് ശ്രേയാ വായിച്ചു.

“രണ്ഡി… !”

എന്റെ കാതുകളിലിൽ അത് കേട്ടപ്പോൾ പുഴു അരിച്ചു കയറുന്ന പോലെ. വേഗം കൈകൾ കൊണ്ട് ഞാനതു മായിച്ചു കളഞ്ഞു..

“എന്തിനാ ദീദി അത് മായിച്ചു കളഞ്ഞേ.. ഭയ്യയെ കൂടി കാണിക്കായിരുന്നു. ഇതൊക്കെ എഴുതിയവന്റെ വീട്ടിലാ വെടികൾ ഉള്ളത്. “

അവൾക് നല്ല ദേഷ്യം ഉണ്ടായിരുന്നു.രഞ്ജിത്തിനെ പിടിച്ചു അവളുടെ മുൻപിൽ നിർത്തി കൊടുക്കേണ്ട താമസമേ ഉള്ളു, അവന്റെ ചെവി പൊട്ടുന്ന വരെ അവൾ തെറി കൊണ്ട് അഭിഷേകം ചെയ്യും. അങ്ങനെ പല ഹതഭാഗ്യവാന്മാരും ഞങ്ങളുടെ ഏരിയയിൽ തന്നെയുണ്ട്.

“നീ ഒന്ന് അടങ്ങു.. ഇതൊക്കെ ആരെങ്കിലും തമാശയ്ക് ചെയ്തതാവും.. “

“ഇതാണോ തമാശ.. ആരാന്റെ കതകിൽ രണ്ഡി  എന്നെഴുതി വച്ച് തമാശ കാണിക്കുന്നത് അവന്റെ തള്ള രണ്ഡി ആയത്  കൊണ്ടാ .. “

ശ്രേയ പറഞ്ഞു തുടങ്ങിയാൽ പിന്നെ പരിസരം നോക്കില്ല. വായിൽ തോന്നുതെല്ലാം വിളിച്ചു പറയും. ഇങ്ങനാണേൽ എന്റെ വീടിനു മുൻപിൽ ഇവൾ ആളെ കൂട്ടും. തെറി പറയുന്ന വായും പൊത്തി പിടിച്ചു ഞാനവളെ അകത്തോട്ടു കൊണ്ട് പോയി.

“നിനക്ക് ദോശ വേണോ..? “

സോഫയിലിരുത്തി ഒന്ന് സോപിട്ടില്ലേൽ അവൾ രംഗം വഴളാക്കും.

“രാവിലെ ചോദിച്ചപ്പോ ഇല്ലാന്ന് പറഞ്ഞിട്ട് ഇതിപ്പോ എവിടുന്നു വന്നു.. “

“നിനക്ക് വേണോ വേണ്ടയോ? “

“ആലു പറാത്ത കഴിച്ചായിരുന്നു.. എന്നാലും.. “

അവള് വയറു തടവി കൊണ്ട് എന്നെ നോക്കി ചിരിച്ചു. എനിക്ക് വച്ച മൂന്നു ദോശയും തേങ്ങ ചമ്മന്തി ഒഴിച്ച് അവളുടെ കൈയിൽ വച്ച് കൊടുത്തപ്പോൾ പെണ്ണ് ഒന്നടങ്ങി. പിന്നെ ദോശയിലായി ശ്രെദ്ധ മുഴുവൻ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025