ഹൃദയത്തിന്റെ ഭാഷ 2
Hrudayathinte Bhasha 2 bY അഭ്യുദയകാംക്ഷി
വിറയാര്ന്ന കൈകള് സ്റ്റിയറിങ്ങില് അമര്ത്തിപ്പിടിച്ച് രണ്ട് വര്ത്താനംപറയാന് തല വെളിയിലേയ്ക്കിടാന് തുടങ്ങുകയും ഡയലോഗ് ഇങ്ങോട്ട് വന്ന് കഴിഞ്ഞു
.
”എവിടെ നോക്കിയാടൊ വണ്ടി ഓടിക്കുന്നത് ഇപ്പൊ മനുഷ്യനെ കെന്നേനെയല്ലൊ?”
തിരിച്ചൊന്നും പറയാന് കഴിയാതെ ഓര്മ്മകളില് മിന്നിത്തെളിഞ്ഞ ആ മുഖത്തേയ്ക്ക് ഞാനൊന്ന് സൂക്ഷിച്ച് നോക്കി
”റീഗൽ ഫ്രാന്സിസ്”
മനസറിയാതെ തന്നെ ചുണ്ടുകള് മന്ത്രിച്ചു !
”സിദ്ധൂ നീ??”
അവളും തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു
”അതേ ഞാന് തന്നെ, നടുറോഡില് നിന്ന് ഡയലോഗടിക്കാതെ വണ്ടിയേലോട്ട് കേറെടി പിശാശ്ശേ!”
കോ-ഡ്രൈവര് സീറ്റിലെ ഡോര് അകത്ത് നിന്നും തുറന്ന് കൊടുത്തു. ബാക്ക് ഡോര് തുറന്ന് തോളില് കിടന്നിരുന്ന ബാഗും ചൂടിയിരുന്ന കുടയും മടക്കി കാറിന്റെ ഉളളിലേയ്ക്ക് ഇട്ട് അവള് കോ-ഡ്രൈവര് സീറ്റില് കയറിയിരുന്നു. രണ്ടുപേരുടെയും മുഖത്ത് അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിന്റെ ആശ്ചര്യവും സന്തോഷവും നിറഞ്ഞിരുന്നു..
”മുതുമഴയത്ത് നടുറോഡില് കിടന്ന് ശൃംഗരിക്കാതെ വല്ല ലോഡ്ജിലും പോയി കൂട് അണ്ണാ!”
ഓവര്ടേക്ക് ചെയ്ത് പോയ വണ്ടിയില് നിന്നും ആരോ തല പുറത്തേയ്ക്കിട്ടൊരു ഡയലോഗ് പാസാക്കി. ഹാന്ഡ് ബ്രേക്ക് റിലീസ് ചെയ്ത് ഞാന് വണ്ടി മുന്നോട്ടെടുത്തു.
”വാട്ട് എ സര്പ്രൈസ് മാന്! നീ ഈ സിറ്റിയിലുണ്ടാകുമെന്ന് ഞാന് പ്രതീക്ഷിച്ചതേയില്ല”
”യൂ ആര് കറക്റ്റ് ആഫ്റ്റര് എ ലോങ്ങ് ടൈം. ഇതിപ്പൊ എവിടുന്ന് പൊട്ടി വീണു”
”കല്ക്കട്ടയിലായിരുന്നു. ഇപ്പൊ ഇവിടൊരു ജോബ് റെഡിയായിട്ടുണ്ട് അതുകൊണ്ടിങ്ങ് പോന്നു”
”നാല് വര്ഷങ്ങള്ക്ക് മുമ്പ് കോളേജില് നിന്ന് ഒരു സുപ്രഭാതത്തില് അപ്രത്യക്ഷയായ ‘കോളേജ് ബ്യൂട്ടീ ക്വീന്’ ഭേഷായിരിക്കുണു കോലം”
”കഥകളൊരുപാട് പറയാനുണ്ട് മോനെ നീ വണ്ടി വേഗം വിട്. എനിക്കിന്നത്തേയ