Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇരട്ടിമധുരം

അന്നത്തെ സംഭവത്തിനു ശേഷം നിഖിൽ അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല.. ആഴ്ച രണ്ടു കഴിഞ്ഞു.. ഇടക്ക് ബസ് സ്റ്റോപ്പിൽ വച്ച് രണ്ടിനേം കാണാൻ ഇടയായി.. അന്ന് മുഖം കൊടുക്കാതെ ഫോണെടുത്ത് ചെവിയിൽ വച്ച് നൈസ് ആയിട്ട് മുങ്ങി.. ആലോചിക്കുമ്പോ അവനു കയ്യും കാലും വിറക്കും.. അന്ന് തോന്നിയ ആക്രാന്തത്തിൽ രണ്ടിനേം എടുത്തിട്ട് ഊക്കിപ്പൊളിച്ചിട്ടേ ബാക്കി എന്തും എന്നു വിചാരിച്ചതായിരുന്നു, പക്ഷെ നേരം വെളുത്തു ഉറങ്ങി എണീറ്റത് നിഖിലിനുള്ളിലെ ശ്രീരാമനായിരുന്നു.. കൂട്ടിക്കിഴിച്ചു റിസ്ക് ആലോചിച്ചപ്പോ അവന്റെ നെഞ്ച് പടപടാ പൊട്ടിച്ചു .. അറിഞ്ഞാലുള്ള അവസ്ഥ.. നാണം കേട്ട് ആത്മഹത്യ വരും.. ഇത് പോൺ ഹബ്ബിലെ 10 മിനിറ്റ് ത്രീസം വീഡിയോ അല്ല.. ജീവിതമാണ്.. സ്വയം പറഞ്ഞു പഠിപ്പിച്ച് അവനങ്ങനെ മുങ്ങി നടന്നു.. എന്നാലും കടി മൂത്തു കുണ്ണ കുലുക്കുമ്പോ അവന്റെ മനസിലേക്ക് ശാരിയും ശ്യാമയും യാതൊരുളുപ്പുമില്ലാതെ തന്നെ കയറി വന്നു.. അങ്ങനെ സ്വയം ഭോഗവും, അത് കഴിഞ്ഞുള്ള കുറ്റബോധവും മാറി മാറി അവന്റെ തലച്ചോറിന്റെ വയറിങ് കുളമാക്കിയെങ്കിലും ഒന്നും അങ്ങനെ പുറത്തേക്കു വിട്ടു കൊടുക്കാതെയാണ് അവൻ രണ്ടാഴ്ച തള്ളി നീക്കിയത്.. അതേ കിഴക്കേടത്ത് വീട്ടിലേക്കാണ് അമ്മ അവനു ചക്ക കൊടുത്ത് പറഞ്ഞു വിട്ടത്..
തന്റെ കാലിനു ബലം പോരെന്ന് അവനു തോന്നി.. കുഴഞ്ഞു പോവുന്നത് പോലെ.. നടന്നിട്ട് എത്തുന്നില്ലല്ലോ.. അവിടെ ചേട്ടനും ചേട്ടത്തിയും കാണും. അവരെ സാധനം ഏൽപ്പിച്ചിട്ട് എന്തെങ്കിലും പറഞ്ഞു പെട്ടെന്ന് മുങ്ങാം.. അന്ന് തന്നെ അവര് കണ്ടോയെന്ന കാര്യത്തിൽ ഉറപ്പില്ലായിരുന്നു.. ” ഏയ്, കണ്ടൊന്നും കാണില്ല.. അത്ര വേഗത്തിലാണ് താനന്ന് കുതിച്ചത്. വേലി ഒരു പണി തന്നെങ്കിലും ഒരു കണക്കിന് അവർ കാണാതെ കഴിച്ചിട്ടുണ്ട്.”
കണക്കു കൂട്ടലുകൾ പാടെ തെറ്റിച്ചുകൊണ്ട് ആ വീടിന്റെ മുറ്റത്തേക്ക് കാലെടുത്തു വച്ചേയുള്ളു ചേട്ടനും ചേട്ടത്തിയും തൊട്ടു മുന്നിൽ.. എവിടേക്കോ പോവാനുള്ള പുറപ്പാടാണ്. ഒരുങ്ങിയിട്ടുണ്ട്, കയ്യിൽ ഒരു വലിയ കവറും ഒരു ഫ്ലാസ്കും. നടക്കാൻ സാധ്യതയുള്ള സംഭവങ്ങളുടെ കോമ്പിനേഷൻസ് ആലോചിച്ചപ്പഴേ അവന്റെ നല്ല ജീവൻ പോയി.. പരിഭ്രമം മറച്ചുവെച്ച് അവൻ ചോദിച്ചു: ” എങ്ങോട്ടാ രണ്ടാളും കൂടെ ഇപ്പൊ?”
“രമേടമ്മക്ക് നല്ല സുഖമില്ല മോനെ.. സോഡിയം കുറഞ്ഞു പോയി കുഴഞ്ഞു വീണത്രെ.. ഇപ്പഴാ വീട്ടിലേക്ക് വിളിച്ചത്.. ആശുപത്രിയിൽ ഇവൾ രാത്രി ഇരിക്കേണ്ടി വരും. കൊണ്ട് ചെന്നാക്കി ഞാൻ രാത്രി ആവുമ്പഴേക്ക് ഇങ്ങെത്തും. നിന്റമ്മ വിളിച്ചിരുന്നു.. ചക്ക നീ പിള്ളേരുടെ കയ്യിൽ കൊടുത്തേക്ക്.. ഞങ്ങളിറങ്ങുകാ.. പോവണ്ടതല്ലേ.. ബസ് വരാറായി.. അവരോട് യാത്ര പറഞ്ഞു വിറയ്ക്കുന്ന കാൽവെയ്പുകളോടെ അവൻ വീട്ടിന്റെ പൂമുഖത്തേക്ക് കയറി.. അവിടെ ദാ ഒരുത്തി കസേരയിൽ കാലും കയറ്റി ഇരിക്കുന്നു. നിഖിലിനെ കണ്ടപാടെ ക്ളീഷേ ഡയലോഗ്.
“ഹാ കുട്ടേട്ടാ, എത്ര നാളായി കണ്ടിട്ട്? ഇങ്ങോട്ടുള്ള വഴിയൊക്കെ മറന്നോ?”
കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് എവിടുന്നോ ആരോ പറയാൻ തുടങ്ങി.. നെഞ്ചിടിപ്പ് കൂടി.
“അത് ഞാൻ… ‘അമ്മ.. ചക്ക തരാൻ പറഞ്ഞിട്ട്.. മറ്റവളെവിടെപ്പോയി?”
“ചേട്ടത്തി വിളിച്ചിരുന്നു കുട്ടേട്ടൻ വരുംന്ന് പറഞ്ഞിട്ട്.. ശ്യാമ കുളിച്ചോണ്ടിരിക്ക്യാ.. ബാത്റൂമിലാ.. കുട്ടേട്ടൻ ഇരിക്ക്, ഞാൻ ചായ എടുക്കാ”
അപ്പൊ ഇത് ശാരി ആണെന്ന് മനസിലായി. ഭാഗ്യം, ആ കൺഫ്യൂഷൻ മാറി.. എന്നിട്ടും സമാധാനക്കേട് മാറുന്നില്ല.. എവിടെയോ ഒരു ആന്തൽ പോലെ.. പെണ്ണാണെങ്കിൽ മുഖത്ത് നിന്ന് കണ്ണ് പറിക്കുന്നുമില്ല..
“ചായ ഒന്നും വേണ്ട.. ഞാനിറങ്ങട്ടെ…. .. ക്ലബ്ബിൽ പോവാനുണ്ട്.. ശരി എന്നാൽ…”
“അങ്ങനെ പറയല്ലേ കുട്ടേട്ടാ.. ചായ കുടിച്ചിട്ട് പോയാൽ മതി.. ഞങ്ങൾക്ക് കൂട്ടിന് ആരുണ്ട് ഇവിടെ!! ” അത് പറഞ്ഞുകൊണ്ട് അവൾ നിഖിലിന്റെ തൊട്ടടുത്തേക് ചേർന്നു.. കുസൃതി ഒളിപ്പിച്ചു വച്ച് പുരികം ഇളക്കി അവൾ കണ്ണിലേക്ക് തന്നെ നോക്കി നിൽപ്പാണ്.. നിഖിലിന്റെ പരിഭ്രമം ഇരട്ടിയായി.. പെണ്ണ് എന്തിനുള്ള പുറപ്പാടാണെന്നു മനസിലാക്കാൻ 140 നു മേലോട്ട് ഐ.ക്യൂ. ഒന്നും വേണ്ട.. ഇത് കൈവിട്ട് പോവും.. ഉറപ്പാണ്.. ഇതുപോലൊരു ചാൻസ് ഇനി കിട്ടിയെന്നു വരില്ല.. മുണ്ടിനുള്ളിൽ ചെറിയ അനക്കം..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025