Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇഷയുടെ ജീവൻ

അതിലെല്ലാം ഉപരി, നന്നായി അഭിനയിക്കും. തിരുവനന്തപുരത്തു വച്ച്  നാടകങ്ങളിൽ വളരെ നല്ല പ്രകടനം കാഴ്ച വയ്ക്കാൻ ഇഷക്ക് കഴിഞ്ഞിരുന്നു. എന്നാൽ കാണാൻ ആൾക്കാർ കുറവായത് കൊണ്ട് സിനിമകളിലും മറ്റും വലിയ രീതിയിൽ അവസരങ്ങൾ ലഭിക്കാതെ പോയി. അധികം ചാന്സുകൾ ഒന്നും കിട്ടുന്നില്ല. വീട്ടുകാരറിയാതെ കോളേജ് സമയത്തു, ആക്ടിങ് കോച്ചിങ്ങിനൊക്കെ പോയിട്ടുണ്ട്. അന്ന് അതിനു പൈസ ഒക്കെ ശെരിയാക്കി കൊടുത്തത് ജീവനായിരുന്നു.

ജീവൻ ഒരു സാധാരണ പയ്യനായിരുന്നു. 170 സെന്റീമീറ്റർ പൊക്കം. മാനിറം. ഒരു ആവറേജ് ശരീരം. വയറൊന്നും ഇല്ല. എങ്കിലും അവന്റെ കണ്ണുകളിൽ വല്ലാത്ത ഒരു ശക്തി ഉണ്ടായിരുന്നു. അതിലാണ് ഇഷയ്ക്ക് ഇവനോട് ഇഷ്ടം തോന്നിയതും. ആഴ്ചയിൽ ഒരു മൂന്നു നാലു ദിവസം ഫുട്ബോൾ കളിയ്ക്കാൻ പോകും എന്നതൊഴിച്ചാൽ വേറെ വ്യായാമം ഒന്നും ഇല്ല. അധികം ദേഷ്യപ്പെടാത്ത, എന്നാൽ  ഇമോഷണൽ ആയ ഒരു യുവാവ്.

സത്യത്തിൽ രണ്ടു പേരും കൊച്ചിയിൽ തട്ടിമുട്ടിയാണ് പോയിരുന്നത്. ഇഷ ഒരു ബുക്ക് സ്റ്റോറിൽ നിൽക്കുന്നുണ്ട്. ജീവൻ ഫുഡ് ഡെലിവറിയും. ഇടയ്ക്ക് ഇഷക്ക് വല്ല മോഡലിംഗ് വർക്കും കിട്ടിയാൽ  കുറച്ചു പൈസ അതിൽ നിന്ന് കിട്ടും. ആറേഴു മാസം ആയി കൊച്ചിയിൽ വന്നിട്ട്. ഇഷക്ക് സ്വന്തം കഴിവിൽ വിശ്വാസം ഉള്ളത് കൊണ്ട് അവൾ ചെറിയ റോളിൽ ഒന്നും ആദ്യ സിനിമ  ചെയ്യുന്നില്ല എന്ന ഉറച്ച തീരുമാനത്തിൽ നിൽക്കുകയാണ്.

 

ഇനി കഥയിലേക്ക്……

 

 

 

രാവിലെ ഒരു എട്ടു മണി ആയിക്കാണും. ഇഷ അകത്തു കുളിക്കുകയാണ്. ജീവൻ അടുക്കളയിൽ നിന്ന് ഫുഡ് ഉണ്ടാക്കുന്നു. സ്പീക്കറിൽ ഇഗ്ളീഷ് പോപ്പ് മെലഡീസ് മുഴങ്ങുന്നുണ്ട്. ഇഷ തിടുക്കത്തിൽ ഒരു ടവ്വലും ഉടുത്തു ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങി. അവൾ അവളുടെ പുഷപ്പ് ബ്രാ ഇട്ടു. നേരെ പോയി ഒരു ടീ ഷർട്ടും സ്കിൻ ഫിറ്റ് ജീൻസും എടുത്തിട്ടു പുറത്തേക്ക് വന്നു. ഇത്രയും നേരം അത്രയും ജീവൻ അടുക്കളയിൽ ഫുഡ് ഉണ്ടാക്കുകയായിരുന്നു.

ഇഷ : “ബേബി.. എന്തായി?”

ജീവൻ : “ദേ  കഴിഞ്ഞു”

ഇതും പറഞ്ഞു ജീവൻ പുറത്തേക്ക് ഫുഡ്ഡുമായി വന്നു. ബ്രെഡ്ഡും മുട്ട സ്ക്രാമ്പിൾ ചെയ്തതുമായിരുന്നു… ഇഷയുടെ ഏറ്റവും ഇഷ്ടമുള്ള ബ്രെക്ക്ഫാസ്റ്റ്. അവനതു മേശപ്പുറത്തേക്ക് വച്ച് ഇരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025