Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇഷയുടെ ജീവൻ

ഇഷയുടെ ജീവൻ

Ishayude Jeevan


 

ആത്യന്തികമായി ഇതൊരു പ്രേമ കഥയാണ്. പ്രണയത്തിലൂടെയാണ് പറയാൻ ശ്രമിച്ചിട്ടുള്ളത്. പക്ഷെ ചെറിയ സർപ്രൈസ് ആയിട്ട് ഒരുപാടു ഇലമെൻറ്സ് കടന്നു വരുന്നുണ്ട്. വായിച്ചു തന്നെ അറിയുക. അഭിപ്രായങ്ങൾ പറയാൻ മറക്കരുത്!

 

ഇഷയുടെ ജീവൻ

 

ജീവനും ഇഷയും പ്രേമിച്ചു ഒളിച്ചോടി വിവാഹം കഴിച്ചവരാണ്.  ഒളിച്ചോട്ടം എന്നാൽ വീട്ടിൽ അറിയാതെ ഉള്ള ഓട്ടം അല്ല. ജീവൻ പോയി സമാധാനപരമായി അവളെ വിളിച്ചു കൊണ്ട് വന്നു. വീട്ടുകാർ കൈയാങ്കളിയിലേക്കൊന്നും നീങ്ങിയില്ല.

രണ്ടു പേരുടെയും വീട്ടിലെ വിശ്വാസങ്ങൾ വേറെ ആയിരുന്നു. മാത്രമല്ല ജീവനു പ്രായം 22ഉം ഇഷയുടെ പ്രായം 23ഉം. രണ്ടു വീട്ടുകാർക്കും പൂർണമായും എതിർപ്പായിരുന്നു എങ്കിലും പറയത്തക്ക ബഹളമൊന്നും ഉണ്ടാക്കിയില്ല. പക്ഷെ യാതൊരു വിധ സഹകരണവും പ്രതീക്ഷിക്കരുത് എന്ന് രണ്ടു കൂട്ടരും കട്ടായം പറഞ്ഞു!

ഇഷ നടിയാവാൻ ശ്രമിക്കുന്ന ഒരു പെൺകുട്ടിയാണ്. വളരെ ട്രെഡീഷണൽ ആയ വീട്ടുകാരായത് കൊണ്ട് ഇഷയുടെ വീട്ടുകാർക്കത് ഇഷ്ടമല്ലയിരുന്നു. അന്യമതത്തിലുള്ള, പ്രായം കൂടിയ, അഭിനയം പോലൊരു ഫീൽഡിൽ വരാൻ  ശ്രമിക്കുന്ന ഒരു പെണ്ണിനെ സ്വന്തം മകൻ കെട്ടിക്കൊണ്ടു വരുന്നത് ജീവന്റെ വീട്ടുകാർക്കും എതിർപ്പായിരുന്നു.

പക്ഷെ ജീവൻ അവൾക്ക്  പൂർണ പിന്തുണ ആയിരുന്നു നൽകിയിരുന്നത്. അവളോടൊപ്പം ഫോട്ടോഷൂട്ടിനു പോവുന്നതൊക്കെ അവനായിരുന്നു. ഇഷയോടുള്ള പ്രേമമാണ് അതൊക്കെ ചെയ്യാൻ അവനെ പ്രേരിപ്പിച്ചത്.

സുഹൃത്തായ കിരൺ എന്നൊരാളിന്റെ കൊച്ചിയിലെ ഫ്ലാറ്റിലാണ് ഇപ്പോൾ അവർ താമസിക്കുന്നത്. കിരൺ ആളൊരു ഫോട്ടോഗ്രാഫറാണ്. കൊച്ചിയിൽ ആവുമ്പോൾ ഒരുപാടു ഓഡിഷനും മറ്റും നടക്കുന്നുണ്ട്. അതിലൊക്കെ ഇഷ പോകാറുണ്ട്. കോണ്ടാക്ട് ഒപ്പിക്കാൻ ഏറ്റവും നല്ല സ്ഥലവും അവിടെ തന്നെയാണ്.

ഇഷ കാണാൻ ആള് സുന്ദരിയാണ്. അധികം തടി ഇല്ല. എന്നാൽ തീരെ മെലിഞ്ഞിട്ടുമല്ല. 165 cm ഉയരം, അവർ ഗ്ലാസ് ഫിഗർ, മാനിറത്തിനും വെളുപ്പ് നിറത്തിനും ഇടയിൽ നിൽക്കുന്ന നിറം. ഒരു ടിപ്പിക്കൽ നായികയ്ക്ക് വേണ്ടിയുള്ള എല്ലാ ഫീച്ചേഴ്സും ഉണ്ട്. യോഗ പഠിച്ചിട്ടുള്ളത് കൊണ്ട് നന്നായി വഴങ്ങുന്ന ശരീരം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025