ആ യാത്ര ചെന്നു അവസാനിച്ചത് ഇന്ത്യയിൽ മുഴുവൻ വ്യപിച്ചു കിടക്കുന്ന ഒരു പ്രമുഖ പത്രത്തിന്റെ കേരളത്തിലെ ഒരു പ്രമുഖ ബ്രാഞ്ചിൽ ആയിരുന്നു……
ജോയിച്ചായന്റെ പരിചയം വെച്ചു പ്രവിക്ക് അവിടത്തെ ഒരു പ്രമുഖ എഡിറ്ററുടെ അസിസ്റ്റന്റ് ആയി ജോലി കിട്ടി ….
ചെറുപ്പം മുതലേ എഴുത്തിൽ നല്ല മികവ് കാഴ്ച വെച്ച പ്രവിക്ക് പത്ര പ്രവർത്തനം ഇഷ്ടപ്പെട്ട മേഖല ആയിരുന്നു…… അങ്ങനെ മൂന്ന് വർഷം പെട്ടന്ന് കടന്നുപോയി….
പത്രങ്ങളിലെ ലേഖനങ്ങൾ തയ്യാറാക്കുന്നതിൽ പ്രവിയുടെ പങ്ക് വലുതായിരുന്നു……. ഒപ്പം മാസികകളിലും വീക്കിലികളിലും മറ്റും കഥയും കവിതയും കൊണ്ട് പ്രവി എന്ന പേര് വായനക്കാരുടെ മനസിന്റെ ആഴങ്ങളിൽ പതിഞ്ഞു പോയിരുന്നു …..അങ്ങനെ മൂന്നു വർഷം കൊണ്ട് പത്രപ്രവർത്തനമേഖലയിൽ
അവൻ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞിരുന്നു……
അതിന്റെ ഫലം എന്ന നിലയിൽ മികച്ച ലേഖകൻ എന്ന പുരസ്‌കാരം പ്രവിയെ തേടി എത്തി…….
എന്നിരുന്നാലും നല്ല വരുമാനം ഉള്ള ജോലി ആയിട്ടുകൂടി പ്രവിക്ക് സ്വന്തം എന്ന് പറയാൻ അമ്മ നൽകിയ ആ വീടും പിന്നെ അവന്റെ സന്തത സഹചാരി ആയ ആർ എക്സ് ഹൻഡ്രെഡും മാത്രമായിരുന്നു….. ജോലിയിൽ നിന്നും കിട്ടുന്ന വരുമാനത്തിന്റെ മുക്കാൽ ഭാഗവും അവൻ ചെലവഴിച്ചിരുന്നത് അനാഥലയങ്ങൾക്കും മറ്റുംമായിരുന്നു ….. അവാർഡ് കിട്ടിയ തുക പോലും അവൻ ഒരു കുട്ടിയുടെ ചികിത്സക്കായി വിനിയോഗിച്ചു……
അങ്ങനെ ഒക്കെ ജീവിതം മുന്നോട്ടു പോകുമ്പോൾ ആണ് പ്രവിയുടെ ജീവിതത്തിലേക്ക് അവൾ കടന്നു വരുന്നത് ……..
ഒരു ഞായറാഴ്ച പ്രഭാതം….
തലേന്ന് ഒരു മാഗസിൻ വേണ്ടിയുള്ള എഴുത്ത് തീരാൻ താമസിച്ചത് കൊണ്ട് എല്ലാ ദിവസവും സൂര്യോദയത്തിനു മുൻപ് എഴുന്നേൽക്കുന്ന പ്രവി ആ ദിവസം എഴുനേൽക്കാൻ ഇത്തിരി താമസിച്ചു പോയി…..
“”ശൊ…. സമയം എട്ടുമണി ആയല്ലോ “”””
ക്ലോക്കിൽ നോക്കി അതും പറഞ്ഞു കൊണ്ട് പ്രവി കട്ടിലിൻ നിന്നും എഴുനേറ്റു …..
“””എല്ലാ ഞായറാഴ്ച്ചയും ക്ഷേത്രദർശനം പതിവുള്ളതാ ….. ഇന്നത് മുടങ്ങി “””
പ്രവി മനസ്സിൽ പറഞ്ഞുകൊണ്ട് എഴുനേറ്റു വീട് ഒന്ന് വൃത്തിയാക്കിയിട്ട് പ്രഭാത കൃത്യങ്ങൾ ഓക്കേ ചെയ്തു കഴിഞ്ഞു പുറത്തെ കുളിമുറിയിൽ നിന്നും കുളിയും പാസാക്കി മുറിയിലേക്ക് വന്നു …..
“””റ്റിംഗ്… “””
കള്ളിമുണ്ട് ഉടുക്കുന്നതിനിടയിൽ പ്രവി അടുക്കള ഭാഗത്തു നിന്നും ഒരു ശബ്ദം കേട്ടു….
വല്ല പൂച്ചയും ആയിരിക്കും എന്ന് കരുതി അവൻ വേഗം മുണ്ടുടുത്ത് ഒരു ബനിയനും വേഗം എടുത്തണിഞ്ഞു അടുക്കളയിലേക്ക് ചെന്നു …..
പൂച്ചയെ പ്രതീക്ഷിച്ചു പോയ പ്രവിക്ക് അവിടെ പൂച്ചയെ കാണാൻ സാധിച്ചില്ല…. പക്ഷെ വേറൊന്ന് പ്രവിയുടെ മിഴികളിൽ പതിഞ്ഞു….
അടുപ്പിൽ കനൽ എരിയുന്നു…. അടുപ്പിനടുത്ത് ചായ വെക്കുന്ന വാൽപാത്രവും ഇരിക്കുന്നു ……
