Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജെയിൻ 2

“”ഉം… പിന്നെ അതുമാത്രം അല്ലാട്ടോ … അവസാന കത്ത് എഴുതുമ്പോൾ മനസ്സിൽ ഉറപ്പിച്ചിരുന്നു ഇനി കത്തുകൾ ഇല്ല മാഷേ നേരിൽ കാണണം എന്ന് …. “””

”””ഉം…. അപ്പൊ കോഴ്സ് കഴിഞ്ഞോ …. “””

“”ഉം കഴിഞ്ഞു …. ഇനി രണ്ടുമാസം കഴിഞ്ഞാൽ ബാംഗ്ലൂർ മെഡിക്കൽ കോളേജിൽ ഹൗസ് സർജെൻസിക്ക്
ജോയിൻ ചെയ്യണം…. “””

“””ഉം…. അപ്പൊ കുട്ടിഡോക്ടർ ആയല്ലേ….. “”‘

പ്രവി തമാശരൂപേണ പറഞ്ഞപ്പോൾ
ജെയിൻ ചിരിച്ചു കൊണ്ട് “”ഉം .. അതെഅതെ…. “”എന്ന് പറഞ്ഞു…

“”മാഷേ….. “”

കുടിച്ചു കഴിഞ്ഞ ചായഗ്ലാസ് സ്ലാബിൽ വെച്ചു കൊണ്ട് ജെയിൻ വിളിച്ചു…. അതുകേട്ടപ്പോൾ “എന്താ “”എന്നർത്ഥത്തിൽ പ്രവി അവളുടെ മുഖത്തേക്ക് നോക്കി…

“”വിരോധം ഇല്ലെങ്കിൽ ഡ്രസ്സ്‌ ചെയ്ഞ്ചു ചെയ്തു വരാമോ മാഷേ…. “””

“”ങ്ങേ…. “””

ജെയിൻ പറഞ്ഞത് എന്താണെന്നു മനസിലാകാതെ പ്രവി അവളെ നോക്കി…

“”ഞാൻ വന്നുന്നു കരുതി മാഷുടെ ശീലങ്ങൾ ഒന്നും മാറ്റേണ്ട…. വേഗം പോയി നല്ല മുണ്ടും ഷർട്ടും ധരിച്ചിട്ട് വാ ഇന്നു സൺ‌ഡേ അല്ലെ ഞാനും ഉണ്ട് മാഷിന്റെ കൂടെ ക്ഷേത്രത്തിലേക്ക്….. “””

ജെയിൻ പറഞ്ഞു….

“”അല്ല താൻ എങ്ങനെ ഇതൊക്കെ….. “””””

പ്രവി മുഴുവൻ പറയുന്നതിന് മുന്നേ ജെയിൻ ഒരു മാസിക പ്രവിക്ക് നേരെ നീട്ടി …. അതിൽ മുഖചിത്രം തന്നെ പ്രവിയുടെ ആയിരുന്നു….അവാർഡ് കിട്ടിയ പ്രവിയുടെ ഇന്റർവ്യൂ ആയിരുന്നു അതിൽ……

“”മാഷുടെ ദിനചര്യ കൊച്ചുകുട്ടികൾക്ക് വരെ അറിയാം.. “””

ജെയിൻ പുഞ്ചിരിയോടെ പറഞ്ഞു…..

അതുകേട്ടപ്പോൾ പ്രവി ചെറുപുഞ്ചിരി അവൾക്കായി സമ്മാനിച്ചു……..

“”വൗ …. കിടിലൻ ആയിട്ടുണ്ടല്ലോ “””

നീല ചെക്ക് ഷർട്ടും അതിന് അനുസരിച്ചു കരയുള്ള മുണ്ടും ധരിച്ചു ഉമ്മറത്തേക്ക് വന്ന പ്രവിയെ കണ്ടപ്പോൾ ജെയിൻ പറഞ്ഞു…..

അതിനൊരു ചെറു ചിരി സമ്മാനിച്ചോണ്ട് അവൻ അവളുടെ അടുത്തേക്ക് നടന്നു അടുത്തു..

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025