ശ്രമിച്ചു കൊണ്ടിരുന്നു.
കാറ് പാർക്കിഗിൽ ഇട്ടിട്ട് നടക്കുമ്പോൾ
എതിരെ സുധിയും ബെന്നിയും വരുന്നത്
അവർ കണ്ടു. പിന്നീട് അവർ സുധിയും ബെന്നിയുമായി സംസാരിച്ച് അവിടുന്ന്
പോയി. അവർ തമ്മിൽ സംസാരിക്കുന്ന
വേളയിൽ ഒരു പ്രാവിശ്യം പോലും സുധി
ജാനകിയേ നോക്കിയില്ല. ജാനകി എന്ന
ഒരാൾ അവിടെ ഉണ്ടന്ന് ഭാവം പോലും
അവൻ നടിച്ചില്ല. ഇത് അവളിൽ തെല്ല്
നിരാശ ജനിപ്പിച്ചു.ഇത് അവളുടെ മുഖത്ത് നിന്ന് അനു വായിച്ചിടുത്തു.
ഒടുവിൽ യാത്ര പറഞ്ഞ് അവർ പിരിഞ്ഞു
എല്ലാവരും അവരവരുടെ തിരക്കിലേക്ക്
കടന്നു.
ജാനകി പലതവണ സുധിയുടെ ക്യാബിൻ
കടന്ന് പോയെങ്കിലും സുധിയെ കാണാൻ
സാധിച്ചില്ല എങ്കിലും അവൻ്റെ Lavender
മണം അവൻ അതിനുള്ളിൽ ഉണ്ടെന്ന്
അവൾക്ക് ഉത്തരം നല്കി.
ഉച്ചയ്ക്ക് ഉണ്ണാൻ നേരമാണ് ജാനകിക്ക് ദിവ്യയെ ഒന്ന് അടുത്ത് കിട്ടിയത്. പക്ഷേ
ദിവ്യ ഭക്ഷണം കഴിച്ച് പകുതി ആയിരുന്നു
ജാനകി വന്നപ്പോൾ .
ദിവ്യ : ആ ചേച്ചി വേഗം ഇരിക്ക് ഇന്ന് ഒന്ന്
നിലം തൊടാത്ത ഓട്ടമാരുന്നു. ഇനി ഇത് കഴിഞ്ഞ് വീണ്ടും തുടങ്ങും അടുത്ത ഓട്ടം
അല്ല ലഞ്ച് ടൈംമിൽ ചേച്ചി ഇത് എവിടെ
പോയി.
ജാനകി :ഞാൻ വെറുതെ അപ്പുറത്ത്….
ദിവ്യ :മനസിലായി ‘മണം പിടിക്കാൻ പോയി’ അല്ലേ?
ജാനകി :പോടീ അതൊന്നുമല്ല
ദിവ്യ :ഉവ്വ ചേച്ചി ഇനി കഴിയ്ക്കാൻ നോക്ക്. പിന്നെ ആരാണ് പുതിയതായിട്ട്
പൊട്ടിമുളച്ച ആ അവതാരം.
ജാനകി: അതിനി ആരാ
ദിവ്യ :HR ലേക്ക് വന്നത്
ജാനകി :ഓഹ് അനുചേച്ചി. എന്തേ നിങ്ങൾ പരിചയപ്പെട്ടോ?
ദിവ്യ : ഇല്ല HR ലേ തന്നെ യമുനാ മാഡം
അവരേ വലിയൊരു ഫയലും എടുത്ത്
കൊല്ലും എന്ന് പറഞ്ഞ് ഓടിക്കുന്നത് കണ്ടു.
ജാനകി :ആവോ എനികറിയില്ല.
ദിവ്യ : എന്നാൽ ശരി ഞാൻ പോകുവാണ്
ജാനകി :ശരിയഡീ വൈകിട്ട് കാണാം
അപ്പോഴാണ് അനു അങ്ങോട്ട് വന്നത്. അവളുടെ കൈയ്യിൽ ഭക്ഷണവും ഉണ്ടാരുന്നു.
