Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജാസ്മിയുടെ ധ്യാനം

തലേദിവസം തിരുമാനിച്ചപോലെ രാവിലെ 6.30 ന് പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് 3 പേരും മലഞ്ചെരുവിലൂടെ പ്രഭാതസവാരിക്കായി ഇറങ്ങി.

ഞാനിവിടെ 5 ാം തവണയാണ് ധ്യാനത്തിന് വരുന്നുത് …..എത്ര തിരക്കുണ്ടെങ്ങിലും വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ഇവിടെ ധ്യാനത്തിന് വന്നാല്‍ ആകെ ജീവിതത്തിന് ഒരു ഉണര്‍വ്വാണ്…….. പുലര്‍കാലത്തെ കോടമഞ്ഞിലൂടെ മലഞ്ചരിവുകളും കുന്നുകളും കാപ്പിത്തോട്ടങ്ങളും താണ്ടി മനോഹരമായ ദൃശ്യഭംഗി ആസ്വദിച്ച് നടക്കുമ്പോള്‍ റോബിച്ചന്‍ അവരോടായി പറഞ്ഞു

ശരിക്കും എന്തു രസാ….സിനിമായിലൊക്കെ കാണുന്നപോലെ …….ഇവിടെയൊക്കെ ജീവിച്ചിരിക്കുന്നവരുടെ ഭാഗ്യം…….ആ പ്രഭാത സവാരി ആസ്വദിച്ചുകൊണ്ടു ജാസ്മിയും ഉന്മേഷത്തോടെ പറഞ്ഞു

എന്തു ഭാഗ്യം… ഈ കാട്ടുമുക്കിലോ….. സെബി ഉടക്കികൊണ്ടു പറഞ്ഞു

അല്ലെങ്കിലും ഇച്ചായനു ഒരു സൗന്ദര്യബോധമില്ല………..മുനവച്ച പോലെയായിരുന്നു ജാസ്മിയുടെ മറുപടി.

റോബിച്ചാ ഓസ്‌ട്രേലിയയിലെ കിബുട്ടേ പാര്‍ക്ക് കാണണം..കിളി പോകും….അതൊക്കെ ആണ് കാണേണ്ട സ്ഥലങ്ങള്‍…

ഓ…നമുക്ക് അതിനൊന്നും യോഗമില്ല സെബിമോനേ….തല്ക്കാലം നാട്ടില്‍ ഇതൊക്കെ കണ്ട് നടക്കാം

അത്രക്കൊന്നുമില്ല റോബിച്ചാ കിബൂട്ടേ പാര്‍ക്ക്….. ഈ സെബിച്ചായന്‍ വെറുതെ തളളുന്നതാ….. ഒരു ചെങ്കുത്തായ പടവില്‍ കയറാന്‍ പറ്റാതെ കൈ നീട്ടി റോബിച്ചനോടു സഹായം ചോദിച്ചുകൊണ്ടു ജാസ്മി പറഞ്ഞു

ജാസ്മിയുടേയും റോബിച്ചന്റെയും ഇടയിലുള്ള അപരിചിത്തത്വത്തിന്റെ മഞ്ഞ് പതിയെ പതിയെ ഉരുകിത്തീരുകയായിരുന്നു.ചിരകാലസുഹൃത്തുക്കളെ പോലെ അല്ലെങ്കില്‍ അത്രയും ഹൃദയബന്ധമുള്ളവരെ പോലെ പലപ്പോഴും ജാസ്മി റോബിച്ചന്റെ കൈകളില്‍ കോര്‍ത്തുപിടിച്ചും തോളില്‍ പിടിച്ചും മുട്ടിയുരുമ്മിയും നടന്നു.

സെബീച്ചാ…ഓ എന്തൊരുഭംഗീയാ ആ പൂവ് കാണാന്‍…..ഒരെണ്ണം പറിച്ചുതാ സെബിച്ചാ…… ജാസ്മി മനോഹരമായി ഒരു പൂവ് കുന്നിന്‍ ചരുവില്‍ കണ്ടപ്പോള്‍ സെബിച്ചനോടു പറഞ്ഞു

പിന്നേ അവിടെ കയറീട്ടുവേണം ഞാന്‍ ഇടിഞ്ഞുപൊളിഞ്ഞു വീഴാന്‍……..സെബി നീരസത്തോടെ പറഞ്ഞു

പെണ്ണുമ്പിള്ളയുടെ ആഗ്രഹമല്ലേ മോനേ……..നീ പറിച്ചു കൊടുക്കു

റോബിച്ചനു വേറെ പണിയില്ലേ….അതു പറിച്ച് അവള്‍ എവിടെയെങ്കിലും വലിച്ചെറിയും….

അവള്‍ടെ ആഗ്രഹല്ലേ മോനേ…ഞാന്‍ പറിച്ചു തരാം മോളേ…… ചരുവിലേക്കിറങ്ങി മുള്ളുചെടികള്‍ക്കുള്ളിലൂടെ ഞെരുങ്ങിയിറങ്ങി പൂ പറിച്ചെടുക്കാന്‍ ശ്രമിച്ചുകൊണ്ടു റോബിച്ചന്‍ പറഞ്ഞു

ഇന്നാ മോളേ…. പൂവുകിട്ടി….. പക്ഷെ കയ്യില്‍ മുള്ളുകുത്തിക്കേറി………ചോരയൊലിക്കുന്ന വിരല്‍ കാണിച്ചു കൊണ്ടു റോബിച്ചന്‍ പറഞ്ഞു

വല്ല കാര്യമുണ്ടോ റോബിച്ചാ….വെറുതേ…വല്ലാതെ മുറിഞ്ഞോ….. ഞാന്‍ പറഞ്ഞതല്ലേ ആവശ്യമില്ലാത്ത പണിക്കു പോകണ്ടാന്നു….. പരിഹാസച്ചിരിയോടെ സെബി ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025