Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതമാകുന്ന നൗക 109

മാർക്കോസ് ആലോചനയിലായി.  സംഭവം ശരിയാണ്. ചെറിയ ചാൻസ് ആണെങ്കിലും റിസ്ക് എടുക്കാൻ വയ്യ

“പയസെ നീ ഒരു ഐഡിയ പറ?”

“ചേട്ടൻ  ആ റോയിയെയും സ്റ്റെല്ലയും പോയി കാണു. എന്നിട്ട് എങ്ങനെയെങ്കിലും  അവളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്ക്. അവൾ എന്തു ചെയ്യും എന്ന് നോക്കാം. “

“ഡാ അവൾ തിരിച്ചു അവൻ്റെ അടുത്തേക്ക് പോയാലോ?”

“അതൊന്നുമുണ്ടാകില്ല. അങ്ങനെയാണെങ്കിൽ അവൾ എന്തിന് ഇപ്പോൾ ഹോസ്റ്റലിൽ നിൽക്കണം. ഇപ്പോൾ തന്നെ അവൻ്റെ ഒപ്പം പൊറുതി തുടങ്ങില്ലായിരുന്നോ?”

“ഞാൻ എന്തായാലും റോയിയെ ഒന്ന് കാണട്ടെ. അവൻ എന്തായാലും അത് മുതലാക്കും. “

മാർക്കോസ് രണ്ട് പെഗ് കൂടി അടിച്ചിട്ട് അവിടന്ന് ഇറങ്ങി. റോയിയെ കണ്ട് അന്നയെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കണം.

…….

അന്നയുടെ ഹോസ്റ്റലിൽ:

 

കോളേജിൽ നിന്ന് വന്ന ശേഷം അന്ന ആലോചനയിലാണ്.

സീനിയർ അരുണിന് സസ്പെന്ഷന് കിട്ടിയതോടെ ആരും കളിയാക്കലും ഡയലോഗ് പറയലുമൊന്നുമില്ല. എങ്കിലും സീനിയസ് കാണുമ്പോൾ ചെറുതായി പുച്ഛിക്കുന്നുണ്ട്. പിന്നെ   പെണ്ണുങ്ങളുടെ  ഹോസ്റ്റലിൽ ഇപ്പോഴും  ഇതു തന്നയാണ് സംസാരം എന്ന് അനുപമ വഴി അറിഞ്ഞു. ആർക്കും എന്താണ് യഥാർത്ഥത്തിൽ നടന്നത് എന്നറിയില്ല. രാഹുൽ വഴിയുള്ള ജെന്നിയുടെ വേർഷൻ ആണ് കൂടുതൽ പേരും വിശ്വസിച്ചിരിക്കുന്നത്.

അനുപമ അല്ലാതെ ക്ലാസ്സിലെ പെണ്ണുങ്ങൾ ആരും തന്നെ തൻ്റെ അടുത്തു സംസാരിക്കാൻ വരുന്നില്ല. ഒരു തരം ഐത്തം. അമൃതയാണെങ്കിൽ മുഖം വീർപ്പിച്ചാണ് നടക്കുന്നത്. ആണുങ്ങളുടെ ഇടയിൽ നിന്നാണ് ബേധപെട്ട പ്രതീകരണം  സുമേഷും ടോണിയും വന്നു സംസാരിച്ചു.  എന്തിന് ദീപുവിൻ്റെ ചങ്കു രമേഷ് വരെ വന്നു സോറി പറഞ്ഞു.

 

പക്ഷേ എന്നെ ഏറ്റവും അത്ഭുതപെടുത്തിയത് അർജ്ജുവിൻ്റെ പ്രവർത്തികളായിരുന്നു. ഇപ്പോൾ മുഖത്തു പോലും നോക്കുന്നില്ല. അന്ന് കോളേജിൽ എത്തിയപ്പോൾ കാണിച്ച അനുകമ്പ അവൻ്റെ മുഖത്തു കാണാനില്ല. അവൻ്റെ പ്രവർത്തി കണ്ടാൽ ഞാൻ കാരണം അവൻ്റെ മാനം പോയത് പോലെയുണ്ടല്ലോ. ഇനി ആ രാഹുൽ വല്ലതും പറഞ്ഞു എരി കയറ്റിയോ.

ഡോറിൽ തട്ടുന്നത് കേട്ടാണ് അന്ന ഡോർ തുറന്നത് . വാർഡൻ മേരി ടീച്ചർ ആണ്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025