Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതമാകുന്ന നൗക 13

സുകബീർ സിങ് ഇത് പ്രതീക്ഷിച്ചിരുന്നു. ഇന്നോവയിൽ ടോറസ്  ഉരഞ്ഞു തുടങ്ങിയപ്പോൾ തന്നെ പോളോ ഇടത്തോട്ട് അലപം വെട്ടിച്ചു   ആക്സിലറേഷൻ നൽകി. ഇന്നോവയുടെ ഇടത്തുകൂടി കടന്ന് പോകാനാണ് ശ്രമം. ഒരു നിമിഷത്തേക്ക്  പോളോയിൽ  ടോറസ് തൊടുക പോലുമില്ല എന്ന് തോന്നി. എന്നാൽ ആ സമയം ശിവപ്രകാശ് പറ്റാവുന്ന രീതിയിൽ ടോറസ് വലത്തോട്ട് വീണ്ടും വെട്ടിച്ചു.

ഏറ്റവും പിന്നിലായി വലതുഭാഗത്തായി ടോറസ് അതി ശക്തമായി ഇടിച്ചു  എന്ന് സുക്ബീറിന് മനസ്സിലായി അതിൻ്റെ ശക്തിയിൽ മുൻവശം തിരിഞ്ഞു ടോറസിൻ്റെ അടിയിലേക്ക് കയറാൻ സാധ്യതയുണ്ട്. അത് കൊണ്ട് സുകബീർ മാക്സിമം ഇടത്തോട്ട് വെട്ടിച്ചു. ഇന്നോവയുടെ ഇടത്തോട്ട് ചവിട്ടി നിർത്തി.

ഉദ്ദേശിച്ച  പോലെ സംഭവം നടന്നില്ല എന്ന് ശിവപ്രകാശിന് മനസ്സിലായി. ഇനി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിട്ട് കാര്യമില്ല അത് കൊണ്ട് രക്ഷപെടനുള്ള്   വ്യഗ്രതയോടെ ടോറസ് പായിച്ചു.

 

സുക്ക്ബീർ സിങ്  ആദ്യം നോക്കിയത് അർജ്ജുനെയാണ്.  ഒറ്റ നോട്ടത്തിൽ കുഴപ്പമില്ല. പോളോയുടെ വലതു ബാക്ക്  ഡോർ മുതൽ തകർന്നിട്ടുണ്ട്. ബാക്ക് ടയർ അടക്കം പൊട്ടിയിട്ടുണ്ട്. ബാക്ക് മൂല ചളിങി ഉള്ളിലേക്ക് കയറിയിട്ടുണ്ട്. ബാക്ക് ബമ്പർ ഒരു സൈഡ് വിട്ട് റോഡിൽ കിടക്കുന്നുണ്ട്. ബാക്ക് വിൻഡിഷിൽഡും പൂർണ്ണമായും തകർന്നിട്ടുണ്ട്. ഇടത്തെ വിന്ഡോ ഗ്ലാസ്സടക്കം പൊട്ടിയിട്ടുണ്ട്  അത്യാവശ്യം നല്ല ഇടിയാണ്. എന്തോ ഭാഗ്യത്തിന് മറഞ്ഞില്ല.

സെൽവൻ ഇന്നോവയിൽ നിന്ന് റിവോൾവർ എടുത്തു കൊണ്ടാണ് ചാടി ഇറങ്ങിയത്. ആള് കൂടുന്നത് കണ്ടതൊടെ ഷർട്ടിനിടയിലേക്ക് തിരുകി.

ടോറസ് നിർത്താതെ പാഞ്ഞു പോയിരിക്കുന്നു.  നേരെ അർജ്ജുവിനടുത്തേക്ക് ഓടി. പോളോയുടെ ഇടത്തെ വിന്ഡോ ഗ്ലാസും പൊട്ടിയിട്ടുണ്ട് . അർജ്ജുൻ ഷോക്കായി ഇരിക്കുകയാണ് എന്ന് സെൽവന് മനസ്സിലായി. തലയുടെ ഇടതു വശത്തു നിന്ന് ചോര ഒലിച്ചു തുടങ്ങിയിരിക്കുന്നു. അർജ്ജുവിൻ്റെ തല ഇടിച്ചാണ് ഇടത്തെ ഗ്ലാസ്സ് പൊട്ടിയിരിക്കുന്നത്. ഹെഡ് ഇഞ്ചുറി ഷോക്കിലാണ് അവൻ. വേഗം ഡോർ തുറന്നു സീറ്റ് ബെൽറ്റ് ഊരി. അപ്പോഴേക്കും സുകബീർ സിങ്ങും പ്രതീഷും ഓടി എത്തി.

രാഹുലും സീറ്റ് ബെൽറ്റ് ഊരി ഇറങ്ങി. അവൻ്റെ തലയുടെ ഇടതു വശം തട്ടിയിട്ടുണ്ട് എങ്കിലും കുഴപ്പമില്ല. സെൽവനെ കണ്ട് രാഹുൽ ഒന്നമ്പരന്നിരുന്നു. ഹോസ്റ്റലിൽ വിളമ്പാൻ നിന്നിരുന്ന തമിഴൻ  അപ്പോൾ അയാളും  ജീവയുടെ ആളായിരുന്നോ.  അർജ്ജുവിൻ്റെ തലയിൽ നിന്ന് രക്തം വരുന്നത് കണ്ടതോടെ ആ അമ്പരപ്പ് മാറി. ദേഷ്യവും സങ്കടവും ഇരച്ചെത്തി. മനപൂർവ്വമാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025