Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതമാകുന്ന നൗക 2

ഉച്ചക്കും ഞാനും രാഹുലും പോയി ലാപ്ടോപ്പ് ഒക്കെ കളക്ട ചെയ്തു. ഉച്ചക്ക് ആദ്യത്തെ പീരീഡ്  ബിസിനസ്സ് കമ്മ്യൂണിക്കേഷൻ സുനിത എന്നൊരു മാം ആണ് ക്ലാസ് എടുക്കുന്നത്. പുള്ളിക്കാരി ക്ലാസ്സിൽ വന്നതും പുതിയ ടാസ്ക് തന്നു.  അറ്റെൻഡൻസ് വിളിക്കുന്ന മുറക്ക് ഓരോരുത്തരായി  മുന്നിലേക്ക് വന്നു പോഡിയം മൈക്ക് ഉപയോഗിച്ചു സ്വയം പരിചയപ്പെടുത്തണം  അതിനു ശേഷം  ഏതെങ്കിലും ഒരു ടോപ്പിക്കനെ കുറിച്ച് 3 മിനിറ്റു സംസാരിക്കണം. എല്ലാവരും വലിയ തെറ്റില്ലാതെ ചെയുന്നുണ്ട്. ചിലരുടെ ഒക്കെ സംസാരം കേട്ട് എല്ലാവരും ചിരിക്കുന്നൊക്കെ ഉണ്ട്.    ബീഹാറിൽ നിന്ന് രഞ്ജിത്ത് ദുബേ എന്നോരുത്തൻ സംസാരിച്ചു തുടങ്ങി.അവൻ്റെ ഇംഗ്ലീഷ് കേട്ട് ചിരി അല്പ്പം ഉച്ചത്തിലായി

മാം സൈലെൻസ്‌ എന്നൊക്കെ വിളിച് കൂവുന്നുണ്ടെങ്കിലും എല്ലാവരും ചിരിക്കുകയാണ്. ആ പീരീഡ് കഴിഞ്ഞതും പതിവ് പോലെ ആണ് പിള്ളേർ മിക്കവരും രാഹുൽ അടക്കം  പുറത്തേക്കിറങ്ങി. ഞാൻ എൻ്റെ സീറ്റിൽ തന്നെ ആണ്. പെട്ടന്ന് അന്ന മുന്നിലേക്ക് വന്ന് പോഡിയം മൈക്ക് ഓൺ ചെയ്ത ക്ലാസ്സിൽ ഇരിക്കുന്നവരെ (ആണുങ്ങളുടെ ഭാഗത്തേക്ക് തിരിഞ്ഞു നിന്ന്)  അഭിസംബോധന ചെയ്തു തുടങ്ങി  ചീത്ത വിളിച്ചു തുടങ്ങി എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി

“I don’t know why you guys were laughing over his language and ascent. Atleast he is a classmate of you people”

ഒരാൾ സംസാരിക്കുമ്പോൾ അവരുടെ ഭാഷ അല്ലെങ്കിൽ ഉച്ചാരണം വെച്ച് അവരെ കളിയാക്കാൻ നിങ്ങളക്ക് നാണമില്ലേ. ഒന്നുമില്ലെങ്കിലും നിങ്ങളുടെ ക്ലാസ്സ് മേറ്റ് അല്ലേ….. “

പിന്നെ വേറെയും എന്തോക്കെയോ ഉപദേശം പോലെ പുലമ്പുന്നുണ്ട്.

പെട്ടന്നുള്ള അവളുടെ പൊട്ടി തെറിക്കൽ കേട്ട് എല്ലാവരും സ്തംഭിച്ചിരിക്കുകയാണ്. ആണുങ്ങളുടെ സൈഡിൽ ആണേൽ കുറച്ചു പേരെ ഉള്ളു  ഇത് തന്നെ അവസരം എന്ന് മനസ്സിലാക്കി ഞാൻ കൈ കൊണ്ട് വാ  പൊത്തി പുച്ഛിച്ചു ചിരിക്കാൻ തുടങ്ങി. അത് കണ്ടതോടെ അവൾക്ക് ദേഷ്യം കൂടി.

I am talking about you. നിന്നെ കുറിച്ചാണ് ഞാൻ പറയുന്നത് ” അവൾ എന്നെ നോക്കി ആക്രോശിച്ചു. അത് കേട്ട് ഞാൻ ഒരു പുഞ്ചിരിയോടെ എണിറ്റു എന്നിട്ട് അവളോട് തിരിച്ചു ചോദിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025