Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതമാകുന്ന നൗക 2

“കണ്ട്രോൾ രാഹുൽ കണ്ട്രോൾ ഫുഡിൽ കോൺസെൻട്രേറ്റ് ചെയ്യൂ.”

പെട്ടന്ന് പ്ലേറ്റ് രണ്ടും ഉച്ചത്തിൽ കൊട്ടുന്ന സൗണ്ട് കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ അന്നയുടെ അടുത്തു നേരത്തെ സംസാരിച്ചവൻ അവന്മാർ ഇരിക്കുന്ന ടേബിളിൻ്റെ മുകളിൽ കയറി നിൽക്കുകയാണ് എല്ലാവരുടെയും  ശ്രദ്ധ കിട്ടിയപ്പോൾ അവൻ പറഞ്ഞു തുടങ്ങി

“ഞാൻ ജിമ്മി, അപ്പുറത്തെ ക്യാമ്പസ്സിലെ എഞ്ചിനീയറിംഗ് മെക്ക് സീനിയർ ഈ നിൽക്കുന്ന അന്ന  കെട്ടാൻ പോകുന്നത് എൻ്റെ ജോണി ചേട്ടനെയാണ് . അതായത് അന്ന ചേച്ചി എൻ്റെ ഭാവി ചേടത്തിയമ്മയാണ് അത് കൊണ്ട്   അന്നക്കു ആരെങ്കിലും  ബുദ്ധിമുട്ടുണ്ടാക്കിയാൽ ഞങ്ങൾ വേണ്ട പോലെ സൽക്കരിക്കുന്നതായിരിക്കും .”

അവസാനം അവൻ പറഞ്ഞത് എന്നെ നോക്കിയാണ്. രാഹുൽ ചാടി എഴുന്നേറ്റതും ഞാൻ അവൻ്റെ കൈയിൽ കയറി പിടിച്ചു.

” ഇപ്പോൾ വേണ്ടാ നമക്ക് അവസരം കിട്ടും ”

അവൻ കാര്യം മനസ്സിലായി. അത് കൊണ്ട് ജിമ്മിയെ നോക്കികൊണ്ട് കൈ നക്കിയിട്ട് ഉച്ചത്തിൽ ഒരു ഏമ്പക്കം വിട്ടു. അത് കേട്ടതും ബാക്കി എല്ലാവരും കൂട്ടച്ചിരിയായി. അവന്മാർ ഞങ്ങളെ ദേഷ്യത്തോടെ നോക്കിയിട്ട് വേഗം തന്നെ സ്ഥലം കാലിയാക്കി.

“ഇവളുടെ കുടുംബം മൊത്തം പട്ടി ഷോ ആണെല്ലോ”

ടോണി എൻ്റെ സൈഡിൽ ഇരുന്ന് പറഞ്ഞു.

വൈകിട്ട് ക്ലാസ്സ് കഴിഞ്ഞു ബുള്ളറ്റ് എടുത്ത് ഹോസ്റ്റലിലേക്ക്. ഞങ്ങളുടെ ഹോസ്റ്റലിൻ്റെ  അങ്ങോട്ടേക്കുള്ള വഴിയിൽ ഞാൻ പറഞ്ഞ പോലെ തന്നെ കിട്ടേണ്ടത് വാങ്ങാനായി ജിമ്മിയും കൂട്ടരും നിൽക്കുന്നുണ്ട്. ഞങ്ങൾ കടന്നു വന്നതും അവൻ്റെ കൂട്ടത്തിൽ ഒരുത്തൻ ബൈക്ക് വട്ടം വെച്ച് ഞങ്ങളെ വഴി തടഞ്ഞു. അതേ സമയം തന്നെ ചില എംബിഎ സീനിയർസ് ഒക്കെ എന്താണ് സംഭവം എന്ന് നോക്കി നിൽക്കുന്നുണ്ട്. കൂട്ടത്തിൽ രാഹുലിൻ്റെ കൈയിൽ നിന്ന് അന്ന് തല്ല് മേടിച്ച അരുണും കൂട്ടരും ഉണ്ട്.   സീനിയർസ് എന്തായാലും ഇടപെടാൻ പോകുന്നില്ല ചിലപ്പോൾ മറ്റവന്മാരുടെ കൂടെ തല്ലിയില്ലെങ്കിലേ അത്ഭുതമുള്ളു. ഞങ്ങളുടെ ക്ലാസ്സ് മേറ്റ്സ് ആരും തന്നെ ബസ് കയറി എത്തിയിട്ടുമില്ല .

“ഡാ ശരിക്കും കൊടുത്തോണം ഗ്രൗണ്ട് നമ്മക്ക് അനകൂലമല്ല”  ഞാൻ രാഹുലിൻ്റെ ചെവിയിൽ മന്ത്രിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025