Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതമാകുന്ന നൗക 6

“നിങ്ങൾ ആരോടും പറയരുത് എന്ന് എനിക്ക് പ്രോമിസ് ചെയ്യതാൽ ഞാൻ പറയാം. “

അവരിരുവരും തലയാട്ടി

“അയ്യ ചുമ്മാ തലയാട്ടിയാൽ പോരാ കൈയിൽ അടിച്ചു പ്രോമിസ് ചെയ്യ്”

അവരിരുവരും പ്രോമിസ് ചെയ്‌തു കഴിഞ്ഞതും അന്ന പറഞ്ഞു

“ഇത് അവന്മാരെ  കുറിച്ചുള്ള എൻ്റെ അന്വേഷണം ആണ് ആ അർജ്ജുവും രാഹുലും. രണ്ട് പേർക്കും കൂടി  എന്തോ രഹസ്യമുണ്ട്. ഇപ്പോൾ എനിക്കും അറിയില്ല. പക്ഷേ  ഞാൻ  അത് കണ്ടുപിടിച്ചിരിക്കും മുഴുവനായി അറിയുമ്പോൾ ഞാൻ നിങ്ങളുടെ അടുത്ത് പറയാം “

“സൂപ്പർ അന്നേ സൂപ്പർ ഇപ്പോൾ ആണ് എൻ്റെ അന്ന പഴയതു പോലെ ആയത്  നിന്നെ ഇങ്ങനെ ചവിട്ടി അരച്ച അവനോട് നീ പകരം ചോദിക്കണം. എന്തു ഹെല്പ് വേണേൽ ഞാൻ തരാം.

ഇതിനായിരിക്കും അല്ലേ നീ ജെന്നിയുടെ കൂടെ പുതിയ കൂട്ട്. ”

അമൃതാ ആവേശത്തോടെ പറഞ്ഞു

അന്ന ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്‌തത്‌.

 

“അവളുടെ ഒരു സിബിഐ ഡയറികുറിപ്പ് നിനക്കിതുവരെ മതിയായില്ലേ അന്നേ”

അനുപമ ഒരു ഉപദേശരൂപേണ പറഞ്ഞു

“നിങ്ങൾ നോക്കിക്കോ ഞാൻ അവനിട്ട് ഒരു പണി കൊടുക്കും ജീവിതകാലം മൊത്തം മറക്കാത്ത തരത്തിലുള്ള ഒരു പണി “

അവൾ അർജ്ജുവിനെ സ്വന്തമാക്കുന്നതായി മനസ്സിൽ കണ്ട് കൊണ്ടാണ് അത് പറഞ്ഞത്. അതിൻ്റെ ഒരു പുഞ്ചിരി അവളറിയാതെ അവളുടെ മുഖത്തു വിടർന്നു. പക്ഷേ അമൃതയും അനുപമയും വിചാരിച്ചത് അന്നക്ക് അർജ്ജുവിനോടുള്ള പകയുടെ, പ്രതികാരത്തിൻ്റെ കൊലചിരിയാണെന്നാണ് .

“പറഞ്ഞത് ഓർമ്മയുണ്ടല്ലോ ഒരാളോട് പോലും ഒന്നും പറയരുത്”

അനുപമയും അമൃതയും തലയാട്ടി സമ്മതിച്ചു.

ഉറങ്ങാൻ കിടന്നപ്പോൾ സാറ പറഞ്ഞ ഓരോ കാര്യത്തെ കുറിച്ച് അന്ന ആലോചിക്കുകയായിരുന്നു. പറഞ്ഞതൊക്കെ സത്യമാണ് എന്നവൾക്ക് മനസ്സിലായി. അർജുവിൻ്റെ പരീക്ഷയിലെ പെർഫോമൻസും ഒക്കെ ശരിക്കും ഉള്ളതാണ് ആണ് എന്ന മനസ്സിലായി.

രാജ്യത്തെ തന്നെ ടോപ് ഇന്സ്ടിട്യൂട്ടിൽ കയറാൻ തലയുള്ളവൻ അവിടെത്തെ കോഴ്‌സും നിർത്തി ഇവിടെ വരേണ്ട കാര്യമെന്താണ്?

പിന്നെ അവൻ്റെ പിന്നിലെ ശക്തി ആരാണ്?

അങ്ങനെ കുറെയേറെ ചോദ്യങ്ങൾ അന്നയുടെ മനസ്സിൽ ഉയർന്നു. പിന്നീട രാത്രി എപ്പോളോ അവൾ ഉറങ്ങിപ്പോയി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025