Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതമാകുന്ന നൗക 6

“കണ്ട പെണ്ണുപിടിയനെ ഒക്കെ പ്രേമിക്കാൻ എന്നെ കിട്ടില്ല.”

കീർത്തന ദേഷ്യത്തിൽ ദീപുവിനോടായി പറഞ്ഞു. എന്നിട്ട് ക്ലാസ്സിൽ നിന്നിറങ്ങി പോയി

ആ മറുപടി ദീപുവിൻ്റെ മുഖത്തു ഏറ്റ ഒരു പ്രഹരമായിരുന്നു. എല്ലാവരും അവനെ അന്ധാളിച്ചു നോക്കുന്നുണ്ട്  ചിലരുടെ മുഖത്തു സഹതാപം വേറെ ചിലരുടെ മുഖത്തു പുച്ഛം അവൻ്റെ കണ്ണുകൾ ചെറുതായി ഒന്ന് നനഞ്ഞു. പിന്നെ  അത് ദേഷ്യമായി മാറി. തനിക്ക് ഈ പേര് വീഴാൻ കാരണക്കാരിയായവളോടുള്ള ദേഷ്യം.  കീർത്തനയുടെ അരികിലായി ഇരുന്നിരുന്ന അന്നയെ അവൻ ദേഷ്യത്തോടെ നോക്കി.

‘എല്ലാത്തിനും കാരണക്കാരി ഇവളാണ്. ഇവൾ കാരണമാണ് എനിക്ക് പെണ്ണുപിടിയൻ എന്ന പേര് വീണത്. എന്നിട്ടിപ്പോൾ സഹതപോത്തോടെ എന്നെ നോക്കുന്നു. ഇവൾക്കിട്ട് പണിയും, ആ അർജ്ജു കൊടുത്തതിലും വലിയ പണി’

അപ്പോഴേക്കും രമേഷ് വന്നവനെ പുറത്തേക്ക് കൂട്ടികൊണ്ടു പോയി. പിന്നെ ക്ലാസ്സിൽ കയറാൻ നിന്നില്ല. രണ്ട് പേരും നേരെ  ബാറിലേക്ക്.

 

ക്ലാസ്സിൽ തിരിച്ചെത്തിയിട്ടും കീർത്തന ഭയങ്കര ദേഷ്യത്തിൽ ആയിരുന്നു. ദേഷ്യം ഒന്ന് കുറഞ്ഞപ്പോൾ അന്ന അവളോട് പറഞ്ഞു

“ഡി നീ വിചാരിക്കും പോലെ ദീപു പെണ്ണുപിടിയൻ ഒന്നുമല്ല. അന്ന് അറിയാതെ ഞാൻ ആണ് അവൻ്റെ ദേഹത്ത്  ചെന്ന് കയറിയതും. പിന്നെ അന്ന് എൻ്റെ പൊട്ട ബുദ്ധിക്ക് ഞാൻ അത് വിഷയമാക്കി.”

“അതൊക്കെ ഞാൻ കേട്ടിട്ടുണ്ട് അന്നേ. പക്ഷെ എനിക്ക് അവനെ ഇഷ്ടമല്ല . അത്ര തന്നെ”

“പിന്നെ അവൻ്റെ നോട്ടം കണ്ടാൽ തന്നെ അറിയാം അവൻ ആള് ശരിയല്ല”

“എന്നാലും ഇത്രക്ക് വേണ്ടായിരുന്നു കീർത്തു. ഇത് ഇപ്പൊ എല്ലാവരുടെയും മുൻപിൽ “

“എത്രയാണ് എന്ന് വെച്ചാ, ഇത് ഇപ്പോൾ മൂന്നാമത്തെ ആളാണ്. സീനിയർസിൻ്റെ ശല്യം വേറെ. എനിക്കാണെങ്കിൽ ഇതൊന്നും ഇഷ്ടമല്ല. ഒരാൾക്ക് നല്ലത് പോലെ ഒന്ന് കൊടുത്താൽ പിന്നെ ശല്യങ്ങൾ ഒഴുവായികോളും. “

അവളുടെ വാക്ക് കേട്ടപ്പോൾ അർജ്ജുവിനു പണി കൊടുക്കാൻ പോയി സ്വയം പണി കിട്ടിയ സ്വന്തം അനുഭവം ആണ് അന്നക്ക് ഓർമ്മ വന്നത്. അന്ന പിന്നെ കൂടുതൽ ഒന്നും പറയാൻ പോയില്ല.

അന്നുച്ചക്ക് തന്നെ സ്റ്റീഫൻ അന്നയെ ചെന്ന് കണ്ട് കാര്യങ്ങൾ അറിയിച്ചു. അവൻ്റെ ഫോണിൽ എടുത്ത ഫോട്ടോസ് കാണിച്ചു കൊടുത്തു. ഫോട്ടോസ് കണ്ടതും അന്നയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025