Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതത്തിലെ ചില നേർക്കാഴ്ച്ചകൾ

ഉണ്ട്.

കഴിക്കാൻ ഭക്ഷണം……?

അതുമുണ്ട്.

കാത്തിരിക്കാനായി ആരെങ്കിലും?

ഉണ്ട് മാഡം………”എന്റെ റോസിലി”…..
അപ്പൻ പോയെപ്പിന്നെ എനിക്ക്‌ വേണ്ടി മാത്രം ജീവിക്കുവല്ലേ.

പിന്നെയെന്നാടാ നിന്റെ പ്രശ്നം?ഒരു പെണ്ണ് നിന്നെയിട്ടിട്ട് പോയതോ?
നിന്നെ കാത്തിരിക്കുന്നവർക്ക് വേണ്ടി ജീവിക്കാതെ,നിനക്ക് വേണ്ടി മാത്രം ജീവിച്ച നിന്റെ അമ്മയെ ഓർക്കാതെ
നിന്റെ സ്നേഹവും തട്ടിക്കളഞ്ഞു പോയവളെയോർത്ത് സ്വയം നശിക്കുന്ന വിഡ്ഢി.

മാം എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നെ.

പിന്നെ എങ്ങനെ സംസാരിക്കണം.
നിന്റെയവസ്‌ഥ അറിഞ്ഞാൽ ചങ്ക് പിടഞ്ഞു മരിച്ചുപോയെന്നിരിക്കും നിന്റെ അമ്മ.നിനക്കറിയിമൊ അത്.

പിന്നെ മൗനമായിരുന്നു.ആ മുറിയിൽ
അവന്റെ മൗനം അതായിരുന്നു അർച്ചനയെ വിഷമിപ്പിച്ചതും.പെട്ടന്ന് എന്തോ ആലോചിച്ചെന്നപോലെ അവൻ എഴുന്നേറ്റ് അർച്ചന കൊണ്ടു വച്ച കുപ്പിയുമെടുത്തു കിച്ചണിലേക്ക് നടന്നു.അവർ നോക്കിനിൽക്കെ അവനത് വാഷ് ബിന്നിൽ ഒഴുക്കി.
അത് കണ്ടതും അവസാനം പറഞ്ഞ വാക്കുകൾ അവന് കൊണ്ടു എന്ന് അവൾക്ക് മനസിലായി.കുപ്പി ജനലിലൂടെ പുറത്തേക്ക് കളഞ്ഞ ശേഷം തിരികെയെത്തി.

“….റിനോ….”അവൾക്കരികിലായി വന്നിരുന്ന അവനെയവൾ പതിയെ വിളിച്ചു.

പറയ് മാം…..

എടാ…..”പ്രകടിപ്പിക്കാത്ത സ്നേഹം നിരർത്ഥകമാണ്,പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യ ശേഖരം പോലെ അർത്ഥശൂന്യവും..”എന്റെയല്ല കേട്ടൊ നീർമാതളം പൂത്ത കാലം എന്ന നോവലിൽ മാധവിക്കുട്ടി പറഞ്ഞതാ.
നീ നിന്റെ സ്നേഹം പ്രകടിപ്പിച്ചു.അത്‌
അവൾ വേണ്ടുവോളം അനുഭവിച്ചു.
എന്നിട്ടും അവൾ പോയെങ്കിൽ നിന്നോട് കാട്ടിയ സ്നേഹം സത്യമല്ല,
അതും അല്ലെങ്കിൽ നിന്റെ സ്നേഹം അനുഭവിക്കാൻ അവൾക്ക് യോഗം ഇല്ല.വിട്ട് കളയെടാ,എന്നിട്ട് നിനക്ക് വേണ്ടി ജീവിച്ചുതുടങ്ങ്.നിന്റെ വാരിയെല്ലുകൊണ്ട് തീർത്ത പെണ്ണ് അവളായിരിക്കില്ല.

“…മ്മ്മ്മ്…”അവനൊന്ന് മൂളുക മാത്രം ചെയ്തു.

നീയിങ്ങനെ മുറിയിൽ തന്നെ ചടഞ് കൂടിയിരിക്കുന്നത് കൊണ്ടാ ഇങ്ങനെ ഓരോ വേണ്ടാത്ത തോന്നലുകൾ.നീ

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025