Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതത്തിലെ ചില നേർക്കാഴ്ച്ചകൾ

ഒരു കാര്യം ചെയ്യ്,ഒരു റൈഡ് പോയി വാ.

പെട്ടന്ന് പറഞ്ഞാ എങ്ങോട്ടാന്ന് വച്ചാ മാം.

ഈ നഗരത്തിലൂടെ ഒരു നൈറ്റ്‌ റൈഡ്.രാത്രിയുടെ കറുപ്പിലേക്ക് നീ ഇറങ്ങിച്ചെല്ല്.എന്നിട്ട് അവിടുത്തെ കാഴ്ച്ചകളൊക്കെ ഒന്ന് കണ്ടിട്ട് വാ.
പുലരുമ്പോൾ ഞാനുണ്ടാവും നിന്നെയും കാത്ത്.

ഈ രാത്രിയില് എവിടെ പോവാനാണ് മാം.വെറുതെയൊരു തമാശ…അല്ലെ?

നിനക്കിത് തമാശയാവും.ഈ നഗരത്തിന്റെ പ്രാന്ത പ്രാദേശങ്ങളിൽ കൂടെ ഒരു രാത്രി സഞ്ചാരം.നീ കാണാത്ത ഈ നഗരത്തിന്റെ രാത്രി കാഴ്ച്ചകൾ നിനക്കായി അവിടുണ്ട്‌.
നഗരഹൃദയമായ കൊണാട്ട് പ്ലേസിലും,മുഖം മിനുക്കി സുന്ദരമായ പരിസരങ്ങളുമൊന്നുമല്ല ഞാൻ നിന്നോട് പറയുന്നത്.അവിടുത്തെ നൈറ്റ്‌ ലൈഫ് നീ കണ്ടു മടുത്തു എന്നുമറിയാം.ചെല്ല് നീ കാണാത്ത നഗരത്തിന്റെ രാത്രി കാഴ്ച്ചകളിലേക്ക്
ഒന്ന് പോയി വാ.ഇറ്റ് ഷുഡ് ബി എ ഗ്രേറ്റ്‌ എക്സ്പീരിയൻസ്.ഞാൻ ഉറപ്പ് തരാം.

മ്മ്മ്മ്….. പോയി നോക്കാം.അവിടെ എന്നെ എക്സൈറ്റ് ചെയ്യിക്കുന്നത് എന്താവും എന്ന് ഞാനും നോക്കട്ടെ.

എനിക്കുറപ്പുണ്ട് റിനോഷ്,തിരികെ വരുമ്പോൾ നിന്റെ ഈ അവസ്ഥക്ക് ഒരു മാറ്റമുണ്ടാകും.വരുന്ന സമയം നിന്നെ വേണ്ടാത്തവരെക്കുറിച്ചുള്ള ഓർമ്മകൾ വഴിയിൽ ഉപേക്ഷിച്ചിട്ട് വേണം എനിക്കരികിലെത്താൻ.

അർച്ചന പോകുമ്പോൾ മണി ഏഴ് കഴിഞ്ഞിരുന്നു.തിരിച്ചുപോകുമ്പോൾ
എന്തോ തിരിച്ചുപിടിച്ച സന്തോഷം അവളുടെ മുഖത്തുണ്ടായിരുന്നു.

ചിലരുടെ ഇടപെടൽ,ഒരു നല്ല വാക്ക്, അത് കേൾക്കുമ്പോഴുള്ള തിരിച്ചറിവ് അതാവാം ഒരാളെ മാറ്റിച്ചിന്തിപ്പിക്കുക.തന്റെ ഇപ്പോഴുള്ള അവസ്ഥയില് നിന്നൊരു മാറ്റം,അത്‌ അവനും അനിവാര്യമായി തോന്നിയിരിക്കണം.എട്ട് മണിയോടെ ആഹാരവും കഴിച്ച് റിനോഷ് തന്റെ ബുള്ളറ്റും എടുത്തിറങ്ങി.
*****
സരായ് ഖാലെ ഖാൻ പരിസരം.റിനോ ആദ്യമെത്തിയത് അവിടെയാണ്. സമയം ഒൻപത് കഴിഞ്ഞിരുന്നു.രാത്രി വൈകിയും വീടുകളിലെത്താൻ മത്സരിക്കുന്ന കുറച്ചധികം ആളുകൾ.
തന്നെ കടന്നുപോകുന്ന ബസ്സിലോക്കെ അവരുടെ തിരക്കാണ്
നന്നായി ദാഹം തോന്നിയ അവന്റെ ശ്രദ്ധയിൽ ബസ്റ്റോപ്പിന് അല്പം മാറി തന്നെ ഒരു കട കണ്ടുകിട്ടി.

ചെറിയ ഒരു പെട്ടിക്കട.വെള്ളവും മറ്റു
സോഫ്റ്റ്‌ ഡ്രിങ്ക്‌സും ഒക്കെയായി ഒരു മുറുക്കാൻ കടയുടെ അത്രയുമുള്ള ഒരെണ്ണം.ഒരുകുപ്പി വെള്ളം വാങ്ങി ദാഹം ശമിപ്പിച്ചുകൊണ്ട് നിൽക്കെ അവന്റെ ശ്രദ്ധ വീണ്ടും ബസ് സ്റ്റോപ്പിലേക്ക് പതിഞ്ഞു.

കിട്ടുന്ന ബസുകളിൽ ആളുകൾ ചാടി കയറി പോകുന്നുണ്ട്.എന്നിട്ടും ചിലർ അവിടെ ചുറ്റിപ്പറ്റി നിൽക്കുന്നു.ചായം പൂശി ചുവപ്പിച്ച ചുണ്ടുമായി കയ്യിൽ ഒരു വാലറ്റും പിടിച്ചുകൊണ്ട് രാത്രി മാത്രം പൂവിടുന്ന പുഷ്പ്പങ്ങൾ വണ്ട് തേൻ നുകരാൻ വരുന്നതും കാത്ത് നിൽക്കുന്നു,രാത്രിയുടെ രാജകുമാരി
മാർ.ചില ബൈക്കുകാർ നിർത്തി അവരോട് സംസാരിക്കുന്നുണ്ട്.
കണ്ടാലറിയാം കോളേജ് പിള്ളേരാണ്

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025