Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജിന്‍സി മറിയം 3

അവള്‍ പറഞ്ഞു എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. താങ്ക്സ് മാഷെ. നിങ്ങള്‍ സൂപ്പര്‍ ആണ്. ഞാന്‍ കൌതുകത്തോടെ ആ മാഷെ വിളി കേട്ട് അവളെ നോക്കി. മാഷെന്ന് വിളിക്കാനാ മനസ് പറഞ്ഞത്, അതാ ഒരു ചമ്മിയ ചിരിയോടെ അവള്‍ പറഞ്ഞു.  അവള്‍ക്കു വല്ലാതെ സന്തോഷം ആയി എന്നെനിക്കു മനസിലായി. ആ മാഷെ വിളിയില്‍ ആ സന്തോഷവും, ബഹുമാനവും ഉണ്ടെന്നു മനസിലായി.

ഉടന്‍ ഞാന്‍ പറഞ്ഞു. ഒരുപാടു സന്തോഷിക്കാന്‍ വരട്ടെ. അവിടെ എത്തിയിട്ട് സന്തോഷിച്ചാല്‍ മതി. ഇപ്പോള്‍ നടക്കുന്ന ഒന്നും ആരും വിചാരിക്കുന്ന പോലെ അല്ലല്ലോ. ഒരു കൊറോണ വന്നു ലോകം തന്നെ മാറി. അതുകൊണ്ട് അവിടെ എത്തിയിട്ട് മതി എന്നെ പുകഴ്ത്തുന്നത്. ഇത് കേട്ടു അവള്‍ കൂടുതല്‍ ചിരിക്കുകയാണ് ചെയ്തത്.

മാഷെ നിങ്ങള്‍ നേരത്തെ പറഞ്ഞില്ലേ ഒരു പ്രതീക്ഷയുടെ കാര്യം. ആ പ്രതീക്ഷ ആണ് എന്‍റെ മുന്നില്‍ ഇങ്ങനെ നില്‍ക്കുന്നത്. എനിക്ക് മാഷിനെ വിശ്വാസം ആണ്. ഇപ്പോള്‍ എനിക്ക് നല്ല ധൈര്യം തോന്നുന്നു. ആദ്യം വിളിച്ചപ്പോള്‍ എന്‍റെ പെരുമാറ്റം മൂലം അഹങ്കാരിയായ ഇവളെ ഒന്നും സഹായിക്കണ്ട എന്ന് മാഷിന് വിചാരിക്കാമായിരുന്നു. അങ്ങനെ ചെയ്തില്ലല്ലോ.  മാഷിന്‍റെ വലിയ മനസാണ്.

മതി പൊക്കിയത്. എനിക്ക് താല്പര്യം ഇല്ല. എപ്പഴും പോസിടിവ് ആയി ചിന്തിക്കുക. ഈ ലോകത്ത് ആരെങ്കിലും ഒക്കെ ആരെയെങ്കിലും ഒക്കെ സഹായിക്കാന്‍ ഉണ്ടാകും. ഇതുപോലും എന്‍റെ ഒരു സുഹൃത്ത്‌ വഴി വന്ന സഹായം ആണ്. അതുകൊണ്ട് ക്രെഡിറ്റ് ഒന്നും എനിക്ക് വേണ്ട. തല്‍കാലം വീട്ടില്‍ പറയണ്ട. ഫ്ലൈറ്റില്‍ കയറിയ ശേഷം ഞാന്‍ പറയാം.

അത് കേട്ടപ്പോള്‍ അവള്‍ പറഞ്ഞു, കയറിയിട്ടും പറയണ്ട ഹസ്ബന്‍ഡ് അറിയണ്ട ഇപ്പോള്‍. ഞാന്‍ അവിടെ എത്തിയിട്ട് ഞാന്‍ വിളിച്ചു പറയാം. അതാണ് നല്ലത്. ഞാന്‍ പോകില്ല , പോകരുത് എന്ന് ആഗ്രഹിക്കുന്ന അയാള്‍ തല്‍ക്കാലം  അറിയണ്ട.

എനിക്ക് കൌതുകം തോന്നി എങ്കിലും ശരി എന്ന് പറഞ്ഞു ഞാന്‍ തിരിഞ്ഞു വാഷ്‌ റൂമിലേക്ക്‌ പോയി.  തിരികെ വന്നു വീണ്ടും ചെയറില്‍ ഇരുന്നു മയങ്ങി.

ഇടയ്ക്കു പരസ്പരം എന്തെങ്കിലും ഒക്കെ സംസാരിക്കും. ചിരിക്കും. ആദ്യം ഞങ്ങള്‍ക്കിടയില്‍ തോന്നിയ ഒരു അകലം ഇപ്പോള്‍ ഇല്ല എന്ന് മനസിലായി. എങ്കിലും ജിന്‍സി അവളെക്കുറിച്ച് ഒന്നും വിട്ടു പറയുന്നില്ല. അവളുടെ ലൈഫില്‍ എന്തൊക്കെയോ കുഴപ്പങ്ങള്‍ ഉണ്ടെന്നു മാത്രം മനസിലായി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025